ന്യൂദല്‍ഹി: കേന്ദ്രവിദേശകാര്യ സഹമന്ത്രി എംജെ അക്ബറിൽ നിന്നും വിശദീകരണം തേടുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇപ്പോൾ നൈജീരിയയിൽ പര്യടനം നടത്തുന്ന എംജെ അക്ബറിനോട് തിരിച്ച് വരാൻ പ്രധാനമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകി. അക്ബറിന്റെ വിശദീകരണം ലഭിച്ച ശേഷമായിരിക്കും തുടർനടപടിയുണ്ടാകുക.
മീടൂ ക്യാമ്പെയിന്റെ ഭാഗമായി ലൈവ്മിന്റ് നാഷണല്‍ ഫീച്ചേഴ്‌സ് എഡിറ്റര്‍ പ്രിയ രമണിയാണ് മുന്‍ എഡിറ്ററും ഇപ്പോള്‍ കേന്ദ്രമന്ത്രിയുമായ അക്ബറിനെതിരെ കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. മുന്‍ മാധ്യമപ്രവര്‍ത്തകനായ അക്ബര്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ തന്റെ ഹോട്ടല്‍ മുറിലേക്ക് അഭിമുഖത്തിനായി വിളിച്ചു വരുത്തിയെന്നും മോശമായ രീതിയില്‍ പെരുമാറിയെന്നുമായിരുന്നു ആരോപണം ഉന്നയിച്ചത്.
















