Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ഒരു മന്ദസ്മിതത്തില്‍ കിടന്നുറങ്ങിയതിന്റെ ഓര്‍മയ്‌ക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2018, 04:11 pm IST
inLiterature

ഇന്നലെ രാത്രിയില്‍ ഞാനൊരു പൂമൊട്ടിന്‍ മന്ദസ്മിതത്തില്‍ കിടന്നുറങ്ങി എന്ന് ആര്‍ക്കും മനസിലാകുംവിധം സര്‍വസാധാരണ പദങ്ങളിലൂടെ ഭാവസാന്ദ്രമായ ലോകം തീര്‍ക്കാന്‍ ചങ്ങമ്പുഴയ്‌ക്കല്ലാതെ മറ്റാര്‍ക്കാകുമെന്ന് തെല്ലാരഹന്തയോടെ നമ്മള്‍ പറഞ്ഞുപോകും. ഭാവനയുടെ കടലോളം തിങ്ങി വായനക്കാര്‍ക്ക് കഴിയാതിരുന്നത്് എഴുതിയ കവിയായി അവിശ്വാസത്തിന്റെ അതിശയാദരവുകള്‍ കൈമാറാന്‍ ഇങ്ങനെയൊരു കവിയേ നമുക്കുള്ളൂ. പൂമൊട്ടിന്‍ മന്ദസ്മിതത്തില്‍ കിടന്നുറങ്ങിയെണീറ്റെന്ന് വായനക്കാര്‍ക്കും തോന്നും. മലയാളികള്‍ ആദ്യമായി കാവ്യവസന്തത്തിന്റെ മലരണിക്കാടുകള്‍ തിങ്ങിയ മനസോടെ ആഹ്‌ളാദിച്ചത് ചങ്ങമ്പുഴക്കവിതകളിലൂടെയാണ്. കവിത മനസിലാക്കാന്‍ വിദ്യയുടെ പ്രത്യേക മേല്‍വിലാസങ്ങളൊന്നും വേണ്ടെന്ന് ചങ്ങമ്പുഴയുടെ ലളിതകോമള പദാവലികളിലൂടെ വായനക്കാര്‍ അറിയുകയായിരുന്നു . കവിതയിലൂടെ അസ്ഥിമാടങ്ങളെ സ്പന്ദിപ്പിക്കുകയും പിശാചിനെക്കൊണ്ടുപോലും പാടിപ്പിക്കുകയും ചെയ്ത മലയാളത്തിന്റെ അനശ്വര കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ജന്മദിനം  ഇന്ന്. 

കവിത ജനങ്ങളിലേക്കു വരാന്‍ മടിച്ച്  വരേണ്യമായ ദന്തഗോപുരത്തില്‍ വസിക്കുന്നുവെന്നു തെറ്റിദ്ധരിക്കപ്പെട്ട കാലത്ത്, അത്തരം അബദ്ധങ്ങളുടെ ചില്ലുകൊട്ടാരത്തെ കല്ലെറിഞ്ഞുടച്ച് കാവ്യാംഗനയെ വായനക്കാരിലേക്കിറക്കിക്കൊണ്ടുവന്ന ജനകീയ കവി എന്ന നിലയിലുള്ള അംഗീകാരം മലയാളത്തില്‍ ആദ്യംനേടിയത് ചങ്ങമ്പുഴയാണ്.  പദങ്ങളുടെ ലളിത ലാവണ്യംകൊണ്ട് പ്രകൃതിയുടേയും മനുഷ്യന്റേയും അനന്തഭാവങ്ങള്‍ കോറിയിട്ട് സാധാരണക്കാരുടെ വികാരസാമ്രാജ്യത്തിന്റെ കാവല്‍ക്കാരനായി മാറുകയായിരുന്നു ചങ്ങമ്പുഴ. പ്രണയത്തിന്റെ വിലോല ഭാവങ്ങളും വിരഹത്തിന്റെ സങ്കടങ്ങളും സ്വാതന്ത്ര്യത്തിന്റെ ഉശിരും ദാരിദ്ര്യത്തിന്റെ നിസഹായതയുമെല്ലാം കൂട്ടിക്കെട്ടി സമൂഹത്തിന്റെ നാനാവിധ മാനങ്ങള്‍ അദ്ദേഹം എഴുതി. 

എന്തു വന്നാലുമെനിക്കാസ്വദിക്കണം മുന്തിരിച്ചാറുപോലുള്ളൊരീ ജീവിതം എന്നു പാടി കാടും മേടും പുഴയും കാല്‍പ്പനികതയുടെ ആനന്ദോത്സവങ്ങളിലൂടെ അര്‍മാദിച്ച് കവിതകൊണ്ട് പുതിയ സ്ഥലകാലങ്ങള്‍ തീര്‍ത്ത ചങ്ങമ്പുഴയുടെ രമണന്‍ കേരളം മുഴുവന്‍ പ്രണയാശങ്ക പങ്കുവെച്ച രചനയാണ്. ഉറ്റ സുഹൃത്തായ കവി ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ ആത്മഹത്യ ഉള്ളുലച്ചുകൊണ്ട് എഴുതിയ പ്രണയ ബലിയാണ് രമണന്‍. ഈ ആധുനിക കാലത്ത് പ്രശസ്തരുടെപോലും ഒരു പുസ്തകം കൂടിയാല്‍ മൂവായിരത്തിലധികം കോപ്പി പോകാത്ത ഇന്നത്തെ കാലത്തെ അതിശയിപ്പിക്കുമാറ്  പതിറ്റാണ്ടുകള്‍ക്കു മുന്‍പ് രമണന്റെ ഒരു ലക്ഷം കോപ്പിയാണ് വിറ്റഴിഞ്ഞത്. കേരളത്തിന്റെ മുക്കിലും മൂലയിലും രമണന്‍ എത്തിയിരുന്നുവെന്നും അക്ഷരം അറിയുന്നവരെല്ലാം അതു വായിച്ചിരുന്നുവെന്നതും ചരിത്രത്തിന്റെ കാവ്യാത്മകമായൊരു വിരോധാഭാസമാകാം. അതുപോലെ കേരളംകൊണ്ടാടിയ ചങ്ങമ്പുഴയുടെ പ്രോലിറ്റേറിയന്‍ കവിതയാണ് വാഴക്കുല. ഒരു വാഴക്കുലയിലൂടെ അന്നത്തെ ജന്മിത്വ ക്രൂരതയാണ് കവി തുറന്നിട്ടത്.

ഭാഷയുടെ പരിചിത ഛന്ദസുകളുടെ ഉരുക്കഴിച്ച് വിപരീത സൗന്ദര്യത്തിന്റെ വൈരുധ്യ പദങ്ങളെ കൂട്ടിച്ചര്‍ത്ത് ചങ്ങമ്പുഴ കവിതയില്‍ തീര്‍ത്ത പ്രതീകങ്ങള്‍ അനവധിയാണ്. കവിയുടെ ഏറ്റവും മികച്ച രണ്ടു കൃതികളുടെ പേരുതന്നെ, സ്പന്ദിക്കുന്ന അസ്ഥിമാടം, പാടുന്ന പിശാച് ഈ വിപരീത ഭംഗിയുടെ സൗരഭ്യം പരത്തുന്നുണ്ട്. ജീവിച്ചിരിക്കേ തന്നെ പ്രതീക്ഷകളുടെ ശവമാടം ചുമക്കേണ്ടി വരുന്ന മനുഷ്യന്റെ തീവ്ര നിരാശയുടേയും വേദനയുടേയും കനലുകളെ വായനക്കാരിലേക്കു കോരിയിടാന്‍ ഇത്തരം പദങ്ങള്‍ ഇങ്ങനെ തലതിരിച്ചിടണമെന്ന് ചങ്ങമ്പുഴയ്‌ക്കറിയാമായിരുന്നു.

1911 ഒക്ടോബര്‍ 10ന് കൊച്ചിയിലെ ഇടപ്പള്ളിയില്‍ ജനിച്ച ചങ്ങമ്പുഴ, എഴുത്തിന്റേയും പ്രായത്തിന്റേയും യൗവന ഉച്ചിയില്‍ 1948 ജൂണ്‍ 17ന് 36ാം വയസില്‍ മരിക്കുകയായിരുന്നു.കവിത എല്ലാവരുടേയുമായ സാര്‍വജനീനമെന്ന്  മലയാളത്തെ ബോധ്യപ്പെടുത്തിയ ആദ്യ കവിയാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.