മുംബൈ: പ്രധാനമന്ത്രി നേരേന്ദ്രമോദിയെ പ്രശംസിച്ച് യുനിസെഫ് എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ഹെന്റിയറ്റ ഫോറെ. ആരോഗ്യ, ശുചിത്വ വിഷയങ്ങളില്‍ പ്രധാനമന്ത്രി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയിലാണെന്നും ഫോറെ പറഞ്ഞു.
ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ഡോളര്‍ നിക്ഷേപിക്കുന്നുണ്ടെങ്കില്‍ ആരോഗ്യ സംരക്ഷണത്തിനുള്ള നാല് ഡോളര്‍ ലാഭിക്കാനാകും. ചികില്‍സ തേടുന്നതും മരുന്നു വാങ്ങുന്നതുമെല്ലാം ഇതിലൂടെ ഒഴിവാക്കാമെന്നും ഫോറെ പറഞ്ഞു. ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്കു പ്രധാനമന്ത്രി ഏറെ പ്രാധാന്യം നല്‍കുന്നു.
ശുചിത്വപ്രവര്‍ത്തനങ്ങള്‍ക്കായുള്ള നിക്ഷേപം സാമ്പത്തികമായ നേട്ടമുണ്ടാക്കില്ല. പക്ഷേ, സമൂഹം നല്ലതാണെന്ന തോന്നലുണ്ടായാല്‍ പുരോഗതി ആവശ്യമുള്ള മറ്റു മേഖകളിലേക്കു ശ്രദ്ധിക്കാന്‍ സാധിക്കുമെന്നും ഫോറെ കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതിയെ പരാമര്‍ശിച്ചുകൊണ്ട് പറഞ്ഞു.
ഇന്ത്യയെപോലെ ഒരു വികസ്വര രാഷ്‌ട്രത്തിനു ആരോഗ്യ സംരക്ഷണമെന്നതു സുപ്രധാനമായ വെല്ലുവിളിയാണ്. രാജ്യത്തെ രാഷ്‌ട്രീയ അന്തരീക്ഷത്തിന് അതീതമായി പോഷകം, ആരോഗ്യം, ശുചിത്വം, ജലസംരക്ഷണം തുടങ്ങിയവയാണു ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഫോറെ പറഞ്ഞു.
യുനിസെഫും നാഷനല്‍ സ്റ്റോക് എക്സ്ചേഞ്ചും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേയായിരുന്നു ഹെന്റിയറ്റ ഫോറെ മോദിയേയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ക്കുറിച്ചും വാചാലനായത്.
















