ന്യൂദല്‍ഹി: കണ്ണൂര്‍ മെഡിക്കല്‍ കോളെജിലെ പ്രവേശന ക്രമക്കേടിനെ കുറിച്ച് അന്വേഷണം നടത്താന്‍ പ്രവേശന മേല്‍നോട്ട സമിതിയോട് സുപ്രീം കോടതി ഉത്തരവിട്ടു. ഈ വര്‍ഷം കോളെജില്‍ പ്രവേശനം നടത്തരുതെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു.
കോളെജിലെ 2016 -17 വര്‍ഷത്തെ പ്രവേശനവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പരിശോധിച്ചശേഷമാണ് കോടതിയുടെ ഉത്തരവ്. 2016-17 വര്‍ഷത്തില്‍ പ്രവേശനം റദ്ദാക്കപ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്ന് വാങ്ങിയ ഫീസ് ഇരട്ടിയായി തിരിച്ചുനല്‍കണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കാനും നിര്‍ദ്ദേശിച്ചു. വാങ്ങിയ തുക മുഴുവന്‍ മടക്കി നല്‍കിയില്ലെന്ന് കോടതിക്ക് ബോദ്ധ്യമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: