ന്യൂദല്‍ഹി: ഭൂകമ്പത്തിലും സുനാമിയിലും തകര്‍ന്നടിഞ്ഞ ഇന്തോനേഷ്യയെ സഹായിക്കാന്‍ ഇന്ത്യ ബൃഹത് പദ്ധതി രൂപീകരിച്ചു. ഓപ്പറേഷന് സമുദ്ര മൈത്രിയെന്നാണ് പേര്. ഇതിന്റെ ഭാഗമായി രണ്ടു വിമാനങ്ങളിലും മൂന്ന് നാവിക സേനാക്കപ്പലുകളിലും ദുരിതാശ്വാസ വസ്തുക്കള്‍ അയച്ചു കഴിഞ്ഞു.
ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിദോതോ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സഹായം തേടിയിരുന്നു. അഭ്യര്‍ഥന സ്വീകരിച്ചാണ് പദ്ധതി തുടങ്ങിയത്. വൈദ്യസംഘം, മരുന്ന്, വസ്ത്രങ്ങള്‍, ഭക്ഷണം, കുടിവെള്ളം, ടെന്റിനുള്ള സാമഗ്രികള്‍, പുതപ്പുകള്‍ തുടങ്ങിയവയാണ് ഇന്നലെ അയച്ചത്. ഇന്ത്യന്‍ വൈദ്യസംഘം നാശനഷ്ടമുണ്ടായ മേഖലകളില്‍ ആശുപത്രികള്‍ തുറക്കും. കപ്പലുകള്‍ ഒക്ടോബര്‍ ആറിന് സുനാമി നാശം വിതച്ച സുലവേസിയില്‍ എത്തും. ഭൂകമ്പത്തിലും സുനാമിയിലും 1500 ഓളം പേരാണ് ഇതുവരെ മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: