കോട്ടയം: യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധി ശബരിമലയില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. യുവതികള്‍ക്ക് പ്രവേശനം അനുവദിക്കും മുമ്പ് കോടതി മതിയായ സൗകര്യങ്ങള്‍ ഉണ്ടോയെന്ന് ജുഡീഷ്യല്‍ കമ്മീഷനെ വച്ച് പരിശോധിപ്പിക്കണമായിരുന്നു. നിലവിലെ അസൗകര്യങ്ങളുടെ നടുവിലേക്ക് കൂടുതല്‍ ബുദ്ധിമുട്ടുകളാണ് ഉണ്ടാകാന്‍ പോകുന്നത്.
ഇതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നല്‍കിയ സത്യവാങ്മൂലത്തിന് പകരം യുവതി പ്രവേശനമാകാമെന്ന സര്‍ക്കാരിന്റെ സത്യവാങ്മൂലമാണ് സുപ്രീംകോടതിയില്‍ നിന്ന് ഇത്തരമൊരു വിധിയുണ്ടായതെന്നും തിരുവഞ്ചൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
















