കൊച്ചി: ശബരിമലയില്‍ യുവതി പ്രവേശത്തെ കുറിച്ചുള്ള സുപ്രീംകോടതി വിധി കോടിക്കണക്കിനു വരുന്ന വിശ്വാസി സമൂഹത്തെ ബാധിക്കുന്ന ഒരു വൈകാരിക പ്രശ്‌നമായി മാറിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജന:സെക്രട്ടറി കെ.സുരേന്ദ്രന്‍.
സമൂഹത്തിന്റെ പ്രതികരണത്തില്‍ നിന്നും മനസിലാവുന്നത് ആചാരപരിഷ്‌കരണങ്ങളും കാലാനുസൃതമായ മാറ്റങ്ങളും നീതിന്യായകോടതികള്‍ക്കും ഭരണകൂടങ്ങള്‍ക്കും മാത്രമായി നിര്‍വഹിക്കാന്‍ കഴിയുന്ന ഒന്നല്ലെന്നാണ്. നിരന്തരമായ ചര്‍ച്ചകളും ബോധവല്‍ക്കരണവും ആവശ്യമായ സാവകാശവും ഇതിനായി വേണ്ടിവരും.
കേരളസര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള നിലപാട് ദുരുദ്ദേശപരമാണ്, ഇത് വിപരീതഫലമാണുണ്ടാക്കുക. ഫലത്തില്‍ ശാന്തി തേടി ശബരിമലയിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ഇതുവഴി അശാന്തിയാണ് ലഭിക്കുന്നത്. ഒരു മുന്‍ധാരണയുമില്ലാതെയാണ് ഇടതുസര്‍ക്കാര്‍ ഈ പ്രശ്‌നം കൈകാര്യം ചെയ്തത്. അത് പോലെ ദേവസ്വം ബോര്‍ഡിനും തികഞ്ഞ അവ്യക്തതയാണുള്ളത്.
ശബരിമലയെയും ഹിന്ദുസമൂഹത്തെയും തകര്‍ക്കുക എന്ന ഉദ്ദേശത്തിലാണ് സി. പി. എം സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെങ്കില്‍ അതനുവദിച്ചുകൊടുക്കാനാവില്ലെന്നും അദ്ദേഹം ഫേസ്ബുക്ക്പോസ്റ്റില്‍ കുറിച്ചു.
















