കല്‍പ്പറ്റ: ടൂറിസം രംഗത്ത് അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന കേരളത്തിന് നാല് ദേശീയ അവാര്‍ഡുകള്‍. വയനാടിന്റെ ഉത്തരവാദിത്വ ടൂറിസം രംഗത്തെ മികവിനാണ് ഇതില്‍ ഒരു അവാര്‍ഡ്. ദേശീയ അവാര്‍ഡ് കൂടി ലഭിച്ചതോടെ വയനാട് ലോക ടൂറിസം ഭൂപടത്തില്‍ ഒരിക്കല്‍ കൂടി അംഗീകരിക്കപ്പെട്ടിരിക്കുകയാണ്.
പ്രളയാനന്തരം വയനാട് ഉള്‍പ്പടെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ സഞ്ചാരികളുടെ വരവ് വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉത്തരവാദിത്വ ടൂറിസം പദ്ധതിയുടെ ഭാഗമായി ആറ് രാജ്യങ്ങളിലെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വയനാട് സന്ദര്‍ശിച്ചിരുന്നു.
കര്‍ഷകര്‍, തദ്ദേശീയരായ ഗോത്ര ജനത, പാരമ്പര്യ തൊഴിലാളികള്‍, ഹോം സ്റ്റേ ഉടമകള്‍, ടൂര്‍ ഗൈഡുമാര്‍ എന്നിവരെ പങ്കാളികളാക്കിയാണ് വയനാട്ടില്‍ ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ഉത്തരവാദിത്വ ടൂറിസം നടപ്പാക്കുന്നത്. കേരളത്തിന്റെ ടൂറിസം മേഖലക്ക് സജീവത സൃഷ്ടിക്കുന്നതിന് 2008ലാണ് ഉത്തരവാദിത്വ ടുറിസം കേരളത്തില്‍ ആരംഭിച്ചത്.
ഗ്രാമീണ ജനങ്ങളെ പങ്കാളികളാക്കി വിനോദ സഞ്ചാരികളെ പ്രത്യേകിച്ച് വിദേശ വിനോദ സഞ്ചാരികളെ പരമാവധി ആതിഥ്യമര്യാദയില്‍ സംതൃപ്തരാക്കി മടക്കുകയും ഏറ്റവും താഴെ തട്ടിലുള്ളവര്‍ക്ക് പരമാവധി വരുമാനം ലഭ്യമാക്കുകയുമാണ് പദ്ധതിയുടെ ഒരു ലക്ഷ്യം. പദ്ധതി പ്രകാരം മുന്‍കൂട്ടി ബുക്ക് ചെയ്ത് എത്തുന്ന സഞ്ചാരികള്‍ക്ക് പാക്കേജ് പ്രകാരമുള്ള ഗ്രാമയാത്രകളാണ് ഒരുക്കുന്നത്. യാത്രക്ക് പരമാവധി തദ്ദേശിയ വാഹനം, തദ്ദേശീയ ഭക്ഷണം എന്നിവയും പാരമ്പര്യ കലകളുടെ ആസ്വാദനം, പൈതൃകം, പരമ്പര്യം, സംസ്കാരം എന്നിവ അടുത്തറിയാനും സാഹചര്യമൊരുക്കല്‍ ഇതിന്റെ ഭാഗമാണ്. ഗ്രാമീണ ഉല്പന്നങ്ങള് വാങ്ങാനും അവസരമൊരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: