Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഹൃദയം വഴിയുന്ന രുദ്രാഭിഷേകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2018, 02:41 am IST
inVaradyam

കാലത്തിനു നേര്‍ക്കുപിടിക്കുന്ന കണ്ണാടിയാണ് കഥകള്‍. മാറുന്ന കാലത്തിന്റെ സന്ദേശങ്ങള്‍ കഥകളില്‍ പ്രതിബിംബങ്ങളാകുമ്പോള്‍ അത് കാലത്തിനോട് നീതിപുലര്‍ത്തുകയും, എഴുത്തുകാരന്‍ തന്റെ  വഴിയടയാളങ്ങള്‍ രേഖപ്പെടുത്തി കാലത്തിനുമപ്പുറത്തേക്കു കടന്നുപോകുകയും ചെയ്യുന്നു. യെസ് പ്രസ് ബുക്‌സ് പുറത്തിറക്കിയ ജോളി കളത്തില്‍ രചിച്ച ‘രുദ്രാഭിഷേകം’ എന്ന ചെറുകഥാസമാഹാരം സ്ത്രീപക്ഷത്തുനിന്ന് അതിസൂക്ഷ്മമായി ജിവിതത്തെ  നിരീക്ഷിക്കുന്നു. നമുക്ക് നഷ്ടമായികൊണ്ടിരിക്കുന്ന വായനാ സുഖം തിരികെ കൊണ്ടുവരുന്ന കഥകളാണ് ഇതിലുള്ളത്.

ശില്‍പ്പഭദ്രതകൊണ്ടും അവതരണ ശൈലികൊണ്ടും ശ്രദ്ധേയമായ കഥയാണ് കടല്‍. മാത്യത്വത്തിനായി കൊതിക്കുന്ന സ്ത്രീ മനസ്സിന്റെ വ്യാകുലതകള്‍  കഥയില്‍ അനാവരണം ചെയ്യുന്നു. ലൈംഗിക ശേഷി ഇല്ലാത്ത ഭര്‍ത്താവിനെ ശത്രുവിനെപ്പോലെ കാണുന്ന ഭാര്യ ശാലിനി. അവളുടെ ഉള്ളില്‍ വളര്‍ന്നു വലുതായ മരവിപ്പ്. ഒടുവില്‍ അവള്‍ക്കു സംഭവിച്ച അപകടത്തെത്തുടര്‍ന്ന് ശരീരത്തിനുമപ്പുറത്തെ മനസ്സു മാത്രം മതി ഒരാളെ സ്‌നേഹിക്കാന്‍ എന്ന തിരിച്ചറിവ് നേടുമ്പോള്‍ കഥ നിര്‍ത്തുന്നു.

ടൈറ്റില്‍ കഥയായ ‘രുദ്രാഭിഷേകം’ മകനെക്കുറിച്ചുള്ള വിവാഹസങ്കല്‍പ്പങ്ങളെല്ലാം വിഫലമാകുമ്പോഴുള്ള അമ്മയുടെ വേദനകളാണ്. കനേഡിയന്‍ പെണ്ണായ ഡോണയുമായി മകന്‍ മിഥുന്‍ ബന്ധം സ്ഥാപിക്കുന്നു. ഇക്കാലത്ത് മക്കളില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കരുതെന്ന് പവിത്രചേച്ചി ഇടയ്‌ക്കു മുന്നറിയിപ്പു കൊടുത്തിരുന്നു. മക്കളോടുള്ള സ്‌നേഹം അമ്മമാരുടെ നെഞ്ചിനകത്താണല്ലോ. ഡോണയും വിമലും വഴിപിരിയുമ്പോള്‍ ‘രുദ്രാഭിഷേകം’ രുധിരാഭിഷേകത്തില്‍ നനയുന്നു.

‘സ്‌നേഹിക്കാന്‍ മറന്നവര്‍ക്ക്’ എന്ന കഥയില്‍ അമ്മയും മകളും തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളതയുണ്ട്. മീരയുടെ ഓര്‍മ്മകളിലുടെ ഭുതകാലത്തിന്റെ കല്‍പ്പടവുകളിലേക്ക് ഈ കഥ ഇറങ്ങി നടക്കുന്നു. ജോലിത്തിരക്കിനിടെ വല്ലപ്പോഴും അമ്മയെ കണ്ടു മടങ്ങുന്ന മക്കള്‍.അമ്മ ഇല്ലാതാകുന്നതോടുകൂടി ഒരു തണല്‍മരമാണ് ജീവിതത്തില്‍ നഷ്ടമാകുന്നതെന്ന തിരിച്ചറിവ്  നമ്മെ ഓര്‍മ്മിപ്പിക്കുന്നു

പ്രണയത്തിന്റെ മാമ്പൂമണമുള്ള കഥയാണ് മഞ്ഞ്. മധ്യവയസ്സില്‍ മനസ്സില്‍ ഓടിയെത്തുന്ന പ്രണയം ഒരു ആളിക്കത്തല്‍ തന്നെയാണ്.  കൃഷ്ണ സങ്കല്‍പ്പത്തില്‍ സൃഷ്ടിച്ചെടുത്ത  കഥ കൈയടക്കംകൊണ്ട് മനോഹരമായ കവിതയാകുന്നു. രണ്ടാം ജന്മം, റൂബി, പാമ, ഇമ്മാനുവലും പൂച്ചയും എന്നീ കഥകളും വേറിട്ട വായനാനുഭവം നല്‍കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.