Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

‘ചെമ്പകത്തിന്‍മൂട്ടില്‍ നട’യും ഭട്ടതിരിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2018, 01:00 am IST
inSamskriti

തലക്കുളത്തൂര്‍ ഭട്ടതിരി തിരുവനന്തപുരത്ത് താമസിച്ചിരുന്ന വേളയില്‍ മഹാരാജാവുമായി ഒരു സംവാദമുണ്ടായി. നാളെ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പോകുമ്പോള്‍ ഏതുവഴിയാകും മതില്‍ക്കകത്തേക്ക് കടക്കുന്നതെന്ന് മഹാരാജാവ് ഭട്ടതിരിയോട് ചോദിച്ചു. അതു തനിക്കറിയാമെന്നും എന്നാലിപ്പോള്‍ പറയുന്നില്ലെന്നും ഭട്ടതിരി മറുപടി പറഞ്ഞു. 

പതിവായി കിഴക്കേ ഗോപുരത്തില്‍ കൂടിയായിരുന്നു മഹാരാജാവിന്റെ മതില്‍ക്കകത്ത് എഴുന്നള്ളത്ത്. എന്നാല്‍ ഭട്ടതിരിയോട് സംസാരിച്ചതിന്റെ അടുത്ത ദിവസം തിരുമനസ്സ് കിഴക്കേ ഗോപുരത്തിന്റെ തെക്കുവശത്തായി നിന്നു കൊണ്ട് ഇന്ന് ഇതുവഴിയാണ് മതില്‍ക്കകത്തേക്ക് പോകുന്നതെന്നറിയിച്ചു.  ആ ഭാഗത്തെ മതില്‍ വെട്ടിപ്പൊളിക്കാന്‍ വേലക്കാരോട് പറഞ്ഞു. മതില്‍ പൊളിക്കുന്നതിനിടയില്‍ ഒരു ഓലത്തുണ്ട് ഇരിക്കുന്നതു മഹാരാജാവ്  കണ്ടു. ഭട്ടതിരി തന്റെ കൈപ്പടയില്‍ ‘ഇതിലേ എഴുന്നള്ളും’  എന്നെഴുതിയ ഓലയാണതെന്ന് അതെടുത്തു പരിശോധിച്ച മഹാരാജാവിന് ബോധ്യപ്പെട്ടു. ഇതു കണ്ട രാജാവ് വിസ്മയഭരിതനായി. വൈകാതെ ഭട്ടതിരിയുടെ ഇരുകൈകളിലും പാരിതോഷികമായി  വീരശൃംഖല അണിയിച്ചു. പൊളിച്ച മതില്‍ക്കെട്ട് അടയ്‌ക്കാന്‍ രാജാവ് പിന്നീട് അനുവദിച്ചില്ല. പകരം ഭട്ടതിരിയുടെ സ്മാരകമായി അവിടെ വാതില്‍ പണിതു. ‘ചെമ്പകത്തിന്‍മൂട്ടില്‍ നട’ എന്ന പേരിലാണ് ആ വാതില്‍ പിന്നീട് അറിയപ്പെട്ടത്. 

പില്‍ക്കാലത്തും ഇത്തരം നിരവധി സന്ദര്‍ഭങ്ങളില്‍ മഹാരാജാവ് ഭട്ടതിരിക്ക്  സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്ട്. കോഴിക്കോട്, ചിറയ്‌ക്കല്‍ രാജാക്കന്മാരില്‍ നിന്നും അദ്ദേഹത്തിന് സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. ജ്യോതിഷപാണ്ഡിത്യത്താല്‍ ഭട്ടതിരി പിന്നീട് വിശ്രുതനായിത്തീര്‍ന്നു. 

ഭട്ടതിരിയും വില്വമംഗലത്തുസ്വാമിയാരും സമകാലീനരായിരുന്നെന്ന് വിശ്വസിച്ചു പോരുന്നു. ഇത് സമര്‍ഥിക്കുന്നതിന് ഒരു കഥയും പ്രചാരത്തിലുണ്ട്. 

വില്വമംഗലം സ്വാമിയാര്‍ക്ക് ഒരിക്കല്‍ അതികഠിനമായ വയറ്റുവേദന വന്നു. സഹിക്കവയ്യാതെ, ഇതിനെന്തു പ്രതിവിധിയെന്ന് ശ്രീകൃഷ്ണഭഗവാനോട് ചോദിച്ചെങ്കിലും മറുപടി കിട്ടിയില്ല. (സ്വാമിയാര്‍ക്ക് ശ്രീകൃഷ്ണന്‍ പ്രത്യക്ഷനായത് പ്രസിദ്ധമാണ്). ഒടുവില്‍ ഒരു യോഗീശ്വരനെക്കണ്ട് സ്വാമിയാര്‍ വേദനയെക്കുറിച്ച്  പറഞ്ഞു. അദ്ദേഹം നല്‍കിയ സിന്ദൂരം കഴിച്ചതോടെ സ്വാമിയാരുടെ ഉദരവേദന ശമിച്ചു. പിന്നീടൊരിക്കല്‍ ശ്രീകൃഷ്ണസ്വാമി പ്രത്യക്ഷപ്പെട്ട വേളയില്‍ സ്വാമിയാര്‍ ഇക്കാര്യം പറഞ്ഞു. ‘ഇത് ഈ ജന്മം കൊണ്ട് തീര്‍ന്നോട്ടെ എന്നാണ് കരുതിയത്. അതിപ്പോള്‍ മൂന്നു ജന്മത്തേക്ക് ആക്കിത്തീര്‍ന്നു’ എന്നായിരുന്നു ഭഗവാന്‍ മറുപടിയായി പറഞ്ഞത്. ഇതോടെ സ്വാമിയാര്‍ക്ക് വിഷമമായി. 

ഇനിയുള്ള ജന്മനിയോഗങ്ങളെക്കുറിച്ച് അറിയാന്‍ അദ്ദേഹം തലക്കുളത്തൂര്‍ ഭട്ടതിരിയെ വിളിച്ചു വരുത്തി. ചേര, കാള, കാട്ടുതുളസി എന്നിങ്ങനെ മൂന്നു ജന്മങ്ങളാണ് സ്വാമിയാര്‍ക്കുള്ളതെന്ന് ഭട്ടതിരി പ്രശ്‌നം വെച്ചു പറഞ്ഞു. ഈ ജന്മങ്ങളിലെല്ലാം മനുഷ്യജന്മമെടുത്ത് താനും ജനിക്കുമെന്ന് ഭട്ടതിരി പറഞ്ഞു. മാത്രവുമല്ല, ഓരോ ജന്മത്തിലും സ്വാമിയാര്‍ക്ക് അപകടം സംഭവിക്കുമെന്നും അപ്പോഴെല്ലാം താന്‍ രക്ഷയ്‌ക്കെത്തുമെന്നും തുളസിയായി ജന്മമെടുക്കുന്നതോടെ സായുജ്യം ലഭിക്കുമെന്നും ഭട്ടതിരി അറിയിച്ചു. അപ്രകാരം നടന്നതായാണ് കേള്‍വി. 

മൂന്നാം ജന്മത്തില്‍ സ്വാമിയാര്‍ ഒരു വിഷ്ണുക്ഷേത്രത്തില്‍ തീര്‍ഥമൊലിച്ചിറങ്ങുന്ന ഓവിനടുത്താണ് തുളസിയായി പിറന്നത്. ഒരിക്കല്‍ ശാന്തിക്കാരന്‍ അഭിഷേകത്തിനായി പൂവും ചന്ദനവും ചാര്‍ത്താനൊരുങ്ങിയപ്പോള്‍ തുളസി മാത്രം കൂട്ടത്തില്‍ കണ്ടില്ല. അത് അന്വേഷിച്ച് നടന്ന് അദ്ദേഹം ഓവു ചാലിനരികെയെത്തി. അവിടെ നിന്ന തുളസിയില്‍ നിന്ന് ഒരില മാത്രം പറിക്കാനൊരുങ്ങിയപ്പോള്‍ അത് വേരോടെ പിഴുതു പോന്നു.  മണ്ഡപത്തില്‍ ജപിച്ചു കൊണ്ടിരുന്ന ബ്രാഹ്മണന്‍ അതു കണ്ടു. അതു മുഴുവന്‍ ബിംബത്തില്‍ ചാര്‍ത്താന്‍ അദ്ദേഹം ശാന്തിക്കാരനോട് പറഞ്ഞു. അദ്ദേഹം അപ്രകാരം ചെയ്തു. മണ്ഡപത്തില്‍ ജപിച്ചു കൊണ്ടിരുന്ന ബ്രാഹ്മണന്‍ ഭട്ടതിരിയാണെന്ന് പറയപ്പെടുന്നു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

India

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

Entertainment

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)
India

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

India

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

പുതിയ വാര്‍ത്തകള്‍

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.