പാട്ന: രാഹുൽ ഗാന്ധി ജാതി രാഷ്‌ട്രീയത്തെ പിന്തുണയ്‌ക്കുകയാണെന്ന് ബിജെപി. പാട്നയിൽ രാഹുൽ ഗാന്ധി പാർട്ടി പ്രവർത്തകർക്കൊപ്പം ഇരിക്കുന്ന പോസ്റ്ററിൽ തങ്ങളുടെ ജാതിയും രേഖപ്പെടുത്തിയിരിക്കുന്നതാണ് ഇപ്പോൾ ഏറെ വിവാദമായിരിക്കുന്നത്. പാട്ന നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ജാതി രേഖപ്പെടുത്തിയിരിക്കുന്ന പോസ്റ്ററുകൾ വ്യാപകമാണ്.
ബീഹാറിന്റെ പുതിയ ഓൾ ഇന്ത്യ കോൺഗ്രസ് സമിതിയെ തെരഞ്ഞെടുത്തതിന് പ്രവർത്തകർക്ക് നന്ദി അറിയിച്ചുകൊണ്ടുള്ളതാണ് പോസ്റ്റർ. പോസ്റ്ററിൽ രാഹുൽ ഗാന്ധി, ബീഹാറിന്റെ ചുമതലയുള്ള ശക്തിസിങ് ഗോലി എന്നിവർക്കൊപ്പം മറ്റ് പ്രവർത്തകരും ഉണ്ട്. ചിത്രത്തിലെ എല്ലാ വ്യക്തികളും ഏത് ജാതിയിൽപ്പെട്ടവരാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹിക ഐക്യത്തിന്റെ ഉദാഹരണമായിട്ടാണ് ചിത്രങ്ങൾ നഗരത്തിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
രാഹുൽഗാന്ധി ബ്രാഹ്മിൻ സമുദായത്തിലും ശക്തിസിങ് കോഹ്‌ലി രാജ്‌പുത് സമുദായത്തിലുമാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പോസ്റ്റർ പുറത്ത് വന്നതിനുശേഷം കോൺഗ്രസിന്റെ ജാതിരാഷ്‌ട്രീയത്തിനെതിരെ ബിജെപി തുറന്നടിച്ചു. വരാൻ പോകുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസ് കളിക്കുന്ന ജാതിരാഷ്‌ട്രീയത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ കരുതലോടെ നോക്കികാണണമെന്ന് ബിജെപി സംസ്ഥാന വക്താവ് നിഖിൽ ആനന്ദ് ആവശ്യപ്പെട്ടു.
കോൺഗ്രസിന് നിരാശബാധിച്ചിരിക്കുകയാണെന്നും അതിനാലാണ് രാഹുൽഗാന്ധിയെ ശിവഭക്തനായ കൈലാസ് മാനസരോവർ തീർത്ഥാടകനാക്കി മാറ്റിയിരിക്കുന്നത്. കോൺഗ്രസ് ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള തരംതാണ പ്രവർത്തി കാണാനിടയായത്. ജാതിരാഷ്‌ട്രീയം കളിച്ചതിന് രാഹുൽഗാന്ധിയും കോൺഗ്രസും രാജ്യത്തോട് ക്ഷമാപണം നടത്തണമെന്നും നിഖിൽ ആനദ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: