കണ്ണൂര്‍: കേരള സ്റ്റേറ്റ് യൂത്ത് വെല്‍ഫയര്‍ ബോര്‍ഡും എസ്എന്‍ അലുംനി കണ്ണൂര്‍ ആന്‍ഡ് സെന്റ് മൈക്കിള്‍ ഓള്‍ഡ് ബോയ്സ് അസോസിയേഷന്റെയും നേതൃത്വത്തില്‍ ഗാന്ധി സ്മരണ വര്‍ണോത്സവം ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. 30 ന് രാവിലെ 9.30 മുതല്‍ 1 മണി വരെ കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് ഹൈസ്കൂളിലാണ് മത്സരം. എല്‍ കെജി, യുകെജി, എല്‍പി, യുപി, ഹൈസ്കൂള്‍, പ്ലസ് ടു, കോളേജ്, 35 വയസ് കവിയാത്ത വിദ്യാര്‍ഥികളല്ലാത്ത യുവജനങ്ങള്‍ എന്നീ വിഭാഗങ്ങള്‍ക്കാണ് മത്സരം. എല്‍കെജി, യുകെജി വിഭാഗങ്ങള്‍ക്ക് ക്രയോണ്‍ ഉപയോഗിക്കാം മറ്റു വിഭാഗങ്ങള്‍ക്ക് ജലഛായം ആണ് ഉപയോഗിക്കേണ്ടത്. വരയ്ക്കാനുള്ള പേപ്പര്‍ ഒഴികെയുള്ള സാമഗ്രികള്‍ മത്സരാര്‍ത്ഥികള്‍ കൊണ്ട് വരണം. പരമാവധി സമയം 3 മണിക്കൂര്‍ ആണ്. പങ്കെടുക്കുന്നവര്‍ക്ക് കേരള യുവജന ക്ഷേമ ബോര്‍ഡിന്റെയും സംഘടക സമിതിയുടെയും പേരില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. ഓരോ വിഭാഗത്തിലും മികച്ച മൂന്ന് ചിത്രങ്ങള്‍ക്ക് പ്രത്യേക സമ്മാനങ്ങളും നല്‍കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുകയോ അന്നേദിവസം മത്സരം നടക്കുന്ന സ്ഥലത്തു എത്തിച്ചേരാവുന്നതോ ആണ്. ഫോണ്‍. 04972 705460.
പ്രതികരിക്കാൻ ഇവിടെ എഴുതുക: