കോട്ടയം: പീഡനകേസില്‍ പാലാ സബ്‌ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോയെ പാലാ സഹായമെത്രാന്‍ ജേക്കബ് മുരിക്കന്‍ കണ്ടു. ഇരുവരുടെയും കൂടിക്കാഴ്ച പതിനഞ്ച് മിനിറ്റോളം നീണ്ടു.
ജയിലിലെ കാര്യങ്ങള്‍ ജേക്കബ് മുരിക്കന്‍ ചോദിച്ചറിഞ്ഞു. വിഷമിക്കേണ്ടെന്നും പരീക്ഷണകാലം ഉടന്‍ തന്നെ അവസാനിക്കുമെന്നും സഹായമെത്രാന്‍ സാന്ത്വനിപ്പിച്ചു. തനിക്ക് പരാതികളൊന്നും തന്നെയില്ലെന്നും ബിഷപ്പ് വ്യക്തമാക്കിയതായാണ് സൂചന.
സാധാരണ വെളുപ്പിന് അഞ്ചു മണിക്ക് എഴുന്നേല്‍ക്കുന്ന ഫ്രാങ്കോ ഇന്ന് ആറുമണി കഴിഞ്ഞാണ് എഴുന്നേറ്റത്. വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിട്ട് ദിവസങ്ങളായെങ്കിലും അതൊന്നും ഫ്രാങ്കോയെ ദു:ഖിതനാക്കിയില്ല. ബൈബിളും കുരിശുമാലയും കൊണ്ടുപോവണമെന്ന മോഹവും ജയിലില്‍ നടന്നില്ല.
















