Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പ്രമുഖ സംവിധായകന്‍ ടി വി ചന്ദ്രന്‍ ഒരുക്കുന്ന ‘പെങ്ങളില’യുടെ ചിത്രീകരണം പൂര്‍ത്തിയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2018, 05:06 pm IST
inEntertainment

ദളിത് – സാമൂഹ്യവിഷയം പ്രമേയമാകുന്നു, കീഴാളനായ അഴകനായി ലാല്‍ വരുന്നു. വ്യത്യസ്തമായ പ്രമേയവും ഒട്ടേറെ പുതുമകളുമായി പ്രമുഖ സംവിധായകന്‍ ടി വി ചന്ദ്രന്‍ ഒരുക്കുന്ന പെങ്ങളിലയുടെ ചിത്രീകരണം തൊടുപുഴയില്‍ പൂര്‍ത്തിയായി. എട്ട് വയസ്സുള്ള രാധ എന്ന പെണ്‍കുട്ടിയും അവളുടെ വീടും പറമ്പും വൃത്തിയാക്കാനെത്തുന്ന അറുപത്തഞ്ച് വയസ്സുള്ള അഴകന്‍ എന്ന കൂലിപ്പണിക്കാരനും തമ്മിലുണ്ടാവുന്ന സ്നേഹബന്ധമാണ്  ചിത്രത്തിന്‍റെ കാതല്‍. അഴകനായി (ലാല്‍) രാധയായി (അക്ഷര കിഷോര്‍) ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളാകുന്നു.  

അഴകനും രാധയും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിന്‍റെ ഇതിവൃത്തമെങ്കിലും അഴകന്‍റെ പഴയകാല ജീവിതം, രാധയുടെ കുട്ടിക്കാലം, രാധയുടെ അമ്മയുടെ ഒറ്റപ്പെടല്‍ തുടങ്ങിയ വിഷയങ്ങളിലൂടെയാണ് പെങ്ങളിലയുടെ കഥ വികസിക്കുന്നതെന്ന് സംവിധായകന്‍ ടി വി ചന്ദ്രന്‍ വ്യക്തമാക്കി.  അഴകന്‍ കേവലമൊരു കൂലിപ്പണിക്കാരന്‍ മാത്രമല്ല. അയാള്‍ കേരളത്തിലെ കീഴാള സമൂഹത്തിന്‍റെ പ്രതിനിധിയാണ്. ഒട്ടേറെ ജനകീയ സമരങ്ങളില്‍ അയാള്‍ പങ്കാളിയാകുന്നുണ്ടെങ്കിലും കേരളത്തിലെ ദളിതരുടെ അവസ്ഥപോലെ  അയാള്‍ക്കും സ്വന്തമായി ഒരു തുണ്ടുഭൂമിപോലും ഇല്ലാത്തയാളാണ്. അഴകന്‍റെ ഈ ജീവിത പശ്ചാത്തലത്തിലൂടെ കേരളത്തിലെ ഭൂമിയുടെ രാഷ്‌ട്രീയവും ജാതി രാഷ്‌ട്രീയവും പെങ്ങളിലയില്‍ പരോക്ഷമായി പറയുന്നുണ്ട്. തന്‍റെ പതിവ് ചിത്രങ്ങള്‍ പോലെ രാഷ്‌ട്രീയ വിമര്‍ശനവും നിരീക്ഷണവും ഈ ചിത്രത്തില്‍ ഉണ്ടെങ്കിലും പെങ്ങളില കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ടുള്ളതാണെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു.   

അന്തരിച്ച കവി എ അയ്യപ്പന്‍റെ  കവിതയിലെ പ്രയോഗമാണ് പെങ്ങളില എന്ന  ടൈറ്റില്‍. പ്രമുഖ കവി കെ സച്ചിദാനന്ദന്‍റെ പുലയപ്പാട്ട് എന്ന കവിതയും  അന്‍വര്‍ അലി എഴുതിയ ഒരു ഗാനവും ഈ ചിത്രത്തില്‍ ലാല്‍ പാടുന്നുണ്ട്. നാടന്‍ ശീലുകളുള്ള ഈ ഗാനങ്ങള്‍ ലാല്‍ നേരിട്ട് പാടുന്നത് മറ്റൊരു പുതുമയാണ്. സച്ചിദാനന്ദന്‍റെ കവിത  ആദ്യമായാണ് മലയാളസിനിമയില്‍ അവതരിപ്പിക്കുന്നതും. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബേനസീര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ലാല്‍, നരേന്‍, രണ്‍ജി പണിക്കര്‍, ഇന്ദ്രന്‍സ്, ഇനിയ, ബേസില്‍ പൗലോസ്, തിരു, നൗഷാദ്, അക്ഷര കിഷോര്‍, പ്രിയങ്ക നായര്‍, നീതു ചന്ദ്രന്‍, അമ്പിളി സുനില്‍, ഷീല ശശി, മറീന മൈക്കിള്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍.

ഛായാഗ്രഹണം- സന്തോഷ് തുണ്ടിയില്‍,സംഗീതം-വിഷ്ണു മോഹന്‍സിത്താര, പശ്ചാത്തല സംഗീതം- ബിജിപാല്‍ , ഗാനങ്ങള്‍- കവി  കെ. സച്ചിദാനന്ദന്‍, അന്‍വര്‍ അലി,കലാസംവിധാനം- ഷെബീറലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി പട്ടിക്കര,മേക്കപ്പ്- സജി കൊരട്ടി,വസ്ത്രാലങ്കാരം- രാധാകൃഷ്ണന്‍ മങ്ങാട്,എഡിറ്റിംഗ്- വി ടി ശ്രീജിത്ത്,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് – നസീര്‍ കൂത്തുപറമ്പ്, ബിജു കടവൂര്‍, സ്റ്റില്‍സ് – അനില്‍ പേരാമ്പ്ര, പി.ആര്‍. ഒ – പി.ആര്‍.സുമേരന്‍ അസോസിയേറ്റ് ഡയറക്ടര്‍ – കെ.ജി. ഷൈജു എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.