കൊച്ചി: ഡോക്ടർ വി.ആർ കാർത്ത്യായനി, “സേവാമൃതം നിധി” സേവാഭാരതി തമ്മനം ഉപനഗരം ടീമംഗം സതീഷ് ആർ പൈയ്‌ക്ക് കൈമാറി. ചികിത്സയ്‌ക്കെത്തുന്ന രോഗികള്‍ തന്റെ ഹുണ്ടികയില്‍ കഴിഞ്ഞ ഒരുവര്‍ഷമായി നിക്ഷേപിച്ചിരുന്ന തുകയാണ് കൈമാറിയത്. തമ്മനം ഉപനഗരത്തിന്റെ സേവാ പദ്ധതിയാണ് “സേവാമൃതം നിധി”.
തന്റെ അടുക്കല്‍ വരുന്ന രോഗികളില്‍ നിന്നും ഫീസ് വാങ്ങാതെയാണ് ചികിത്സ ഡോ.കാര്‍ത്ത്യായനി ചികിത്സ നടത്തിയിരുന്നത്. പകരം അവിടെ വെച്ചിരിക്കുന്ന ഹുണ്ടികയിൽ രോഗികൾക്ക് ഇഷ്ട്ടമുള്ള ഫീസ് ഇട്ടാൽ മതി. അതിൽ കിട്ടുന്ന തുക എല്ലാ വർഷവും ശ്രീ നാരായണ ഗുരു സമാധി ദിനത്തിൽ സേവന പ്രവർത്തനങ്ങൾക്കായി പല പല സംഘടനകൾക്കായി നൽകിയിരുന്നു. ഇക്കുറി ഇത് സേവാഭാരതിയുടെ തമ്മനം ഉപനഗരത്തിലെ പ്രവർത്തനങ്ങൾക്ക് കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
‘ഈ തുക വളരെ ചെറുതാണ്. എന്നാല്‍ ഈ തുക തരുമ്പോൾ എനിക്കുറപ്പാണ്. കൃത്യമായ കരങ്ങളിളിലാണ് ഇത് നൽകുന്നതെന്നും സേവാഭാരതി പ്രവര്‍ത്തകര്‍ ഈ തുക അർഹിച്ചവർക്കു തന്നെ കൈമാറും എന്നതിൽ സംശയമില്ല. ഇതിന് മുൻപ് എല്ലാ വർഷവും തുക നൽകുമ്പോൾ അവർ അത് എഴുതുക മാത്രമാണ് ചെയ്യുന്നത്. എന്നാല്‍ സേവാഭാരതി പ്രവർത്തകർക്കു നൽകുമ്പോൾ അത് അർഹിച്ച സേവാ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും എന്നതിൽ സന്തോഷമാണ്‘ – ഡോക്ടര്‍ പറഞ്ഞു.
ദയാനന്ദ ആരോഗ്യനിലയം എന്ന ഡോക്ടറുടെ ക്ലിനിക്കിൽ വരുന്ന രോഗികളില്‍ നിന്നും പണ്ടു മുതല്‍ക്കേ ഡോക്ടര്‍ ഫീസ് വാങ്ങാറില്ലായിരുന്നു. അച്ഛന്റെ ഉപദേശ പ്രകാരമായിരുന്നു ഈ സൗജന്യ ചികിത്സ. പ്രായാധിക്യത്താല്‍ ക്ലിനിക്കല്‍ പോകാന്‍ കഴിയാത്തതിനാല്‍ വീട്ടിലെത്തുന്ന രോഗികളെ മാത്രമാണ് ഡോ.കാര്‍ത്ത്യായനി ചികിത്സിക്കുന്നത്.
















