ഹൈദരാബാദ്: തെലങ്കാന ദുരഭിമാന കൊലപാതകത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പേ വീണ്ടും കൊലപാതക ശ്രമം. ജാതി മാറി വിവാഹം കഴിച്ചതിന് മകളെയും ഭര്‍ത്താവിനെയും അച്ഛന്‍ നടുറോഡിലിട്ട് വെട്ടി പരിക്കേല്‍പ്പിച്ചു. അച്ഛന്‍ മനോഹര്‍ ചാരിയാണ് മകളായ മാധവി (20) യെയും മരുമകനായ സന്ദീപി (21)നെയും വെട്ടി പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികില്‍സയിലാണ്.
അഞ്ച് വര്‍ഷമായി പ്രണയത്തിലായിരുന്ന മാധവിയും സന്ദീപും കഴിഞ്ഞയാഴ്ചയാണ് വിവാഹിതരായത്. മാധവി ഉയര്‍ന്ന ജാതിയില്‍പെട്ട പെണ്‍കുട്ടിയും സന്ദീപ് ദളിതനുമാണ്. ഇവരുടെ വിവാഹം നിശ്ചയിച്ചപ്പോള്‍ മുതല്‍ മനോഹര്‍ ചാരിയ്‌ക്ക് സമ്മതമല്ലായിരുന്നു. പിന്നീട് സെപ്തംബര്‍ 12 ന് മാധവിയെ ഫോണില്‍ വിളിച്ച് ഇരുവരെയും കാണാന്‍ ആഗ്രഹമുണ്ടെന്നും എസ്ആര്‍ നഗറില്‍ എത്തണമെന്നും മനോഹര്‍ ചാരി നിര്‍ദേശിച്ചു.
ഇതനുസരിച്ച് ബൈക്കില്‍ എത്തിയ സന്ദീപിന്റെയും മാധവിയുടെയും അടുത്തേക്ക് എത്തിയ മനോഹര്‍ ചാരി ബാഗില്‍ സൂക്ഷിച്ച കത്തിയെടുത്ത് ഇരുവരെയും അക്രമിക്കുകയായിരുന്നു. സന്ദീപിനെയാണ് ആദ്യം വെട്ടിയത് സന്ദീപ് നിലത്ത് വീണശേഷം മാധവിയെയും വെട്ടി. മാധവിയുടെ കൈക്കും കഴുത്തിനുമാണ് വെട്ടേറ്റത്. സമീപത്ത് ഉണ്ടായിരുന്നവര്‍ അക്രമം തടയാന്‍ ശ്രമിച്ചെങ്കിലും ഇവരെയും കത്തി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ശേഷം മനോഹര്‍ ചാരി സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. ഒളിവില്‍ പോയ ഇയാളെ പിന്നീട് പോലീസെത്തി അറസ്റ്റു ചെയ്യുകയായിരുന്നു.
















