Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പെരിങ്ങല്‍ക്കുത്തില്‍ സാധ്യമായത് മുന്‍കൂട്ടി കണ്ടുള്ള നിയന്ത്രണം മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2018, 01:01 am IST
inKerala

ഇടുക്കി: കൃത്യമായ മുന്നൊരുക്കങ്ങളോടെയുള്ള, വെള്ളത്തിന്റെ അളവിലുള്ള നിയന്ത്രണം മാത്രമാണ് വരുംകാലങ്ങളില്‍ പെരിങ്ങല്‍ക്കുത്തില്‍ സാധിക്കുക. ജലനിരപ്പ് പഠന വിധേയമായി താഴ്‌ത്തി നിര്‍ത്തി ജനങ്ങളുടെ ആശങ്ക അകറ്റുകയാണ് ഇതിന്റെ ഭാഗമായി കെഎസ്ഇബി ചെയ്യേണ്ടത്. മഴക്കാലത്ത്  ദിവസവും കൂടുന്ന വെള്ളത്തിന്റെ കണക്കു നോക്കി ഇക്കാര്യം തീരുമാനിക്കണം. ഇതിനായി വൈദഗ്ധ്യം സിദ്ധിച്ച ആളുകളെ വൈദ്യുതി വകുപ്പില്‍ നിയമിക്കണം.

അതേസമയം തമിഴ്‌നാട് അനിയന്ത്രിതമായി വെള്ളം തുറന്നുവിട്ടതാണ് സ്ഥിതിഗതികള്‍ വഷളാകാന്‍ കാരണമെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കെഎസ്ഇബിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍. താരതമ്യേന ശേഷി കുറഞ്ഞ അണക്കെട്ടാണ് പെരിങ്ങല്‍. 10.625 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളമാണ് ഇവിടെ ശേഖരിക്കാനാകുക. അതായത് ഇടുക്കിയില്‍ നിന്ന് ഒരു ദിവസം ഉത്പാദിപ്പിക്കുന്നതിലും കുറവ് വെള്ളം മാത്രം. വലിപ്പത്തിന്റെ കണക്കില്‍ പറയുമ്പോള്‍ ഗ്രൂപ്പ് മൂന്നില്‍ പെടുന്ന സംഭരണി.

സമീപത്തുള്ള  ഷോളയാര്‍, പറമ്പിക്കുളം ഡാമുകളില്‍  നിന്നുള്ള വെള്ളം ഇവിടെയാണ് എത്തുന്നത്. ആഗസ്തില്‍ മഴ വീണ്ടും ശക്തമായതോടെ അപ്പര്‍ ഷോളയാറില്‍ നിന്നുള്ള വെള്ളം തമിഴ്‌നാട് തുറന്നുവിട്ടു. ഇതോടെ ഷോളയാറിലെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. പെരിങ്ങല്‍കുത്തിന് ഇത്രയും അധികം വെള്ളം ശേഖരിക്കാന്‍ ശേഷിയില്ലാത്തതിനാല്‍ കൂടുതലായി എത്തുന്ന വെള്ളം ഒഴുക്കി കൊണ്ട് പോകുന്നതിനായി ഇവിടെ നിന്ന് ഇടമലയാറിലേക്ക് ഒരു കനാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഉണ്ടാക്കിയിരുന്നു. വച്ചുമരം കനാല്‍ എന്നറിയപ്പെടുന്ന ഇതുവഴി പെരിങ്ങലില്‍ 422 മീറ്റര്‍ ജലനിരപ്പ് എത്തിയാല്‍ വെള്ളം ഒഴുകിത്തുടങ്ങും. ഇതിന് ഷട്ടറില്ലാത്തിനാല്‍ ഇടമലയാര്‍ നിറഞ്ഞ് കിടന്ന സമയത്തും ഈ വെള്ളം നിയന്ത്രിക്കാനുമായില്ല. ഇടമലയാര്‍ അണക്കെട്ടിന്റെ 25ല്‍ ഒന്ന് മാത്രമാണ് പെരിങ്ങലിന്റെ വെള്ളം സംഭരിക്കാനുള്ള ശേഷി എന്നതും എടുത്ത് പറയേണ്ടതാണ്. 

നിലവില്‍ കാലവര്‍ഷം ദുര്‍ബലമായെങ്കിലും തുലാമഴ ശരാശരി അളവ് പോലും ലഭിച്ചാല്‍ നിറഞ്ഞ് കിടക്കുന്ന അപ്പര്‍ ഷോളയാര്‍ വീണ്ടും തുറക്കേണ്ടി വരും. ഇത് അറ്റകുറ്റപ്പണികള്‍ക്ക് തടസമാകുന്നതിനൊപ്പം മഴ ശക്തമായാല്‍ വെള്ളപ്പൊക്കത്തിന് പോലും കാരണമാകാം. നിലവില്‍ 67 ശതമാനമാണ് പെരിങ്ങല്‍കുത്ത് സംഭരണിയിലെ ജലനിരപ്പ്.

ഉദ്പാദനം മൂന്ന് മാസത്തിനകം

പ്രളയത്തില്‍ നിറഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് ഉത്പാദനം തടസപ്പെട്ട പെരിങ്ങല്‍കുത്തിലെ പ്രധാന പവര്‍‌സ്റ്റേഷനില്‍ നിന്ന് മൂന്ന് മാസത്തിനകം ഉത്പാദനം തുടങ്ങാനാകുമെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ഇതിന്റെ ഭാഗമായി പണികള്‍ നടന്നുവരികയാണ്. ചെളിയും മണ്ണും കല്ലും അടിഞ്ഞതും വെള്ളം അനിയന്ത്രിതമായി ഒഴുകിയെത്തിയതും മൂലമാണ് നഷ്ടങ്ങള്‍ ഏറെയും ഉണ്ടായിരിക്കുന്നത്. 15.6 കോടിയുടെ നഷ്ടമാണ് പദ്ധതിക്കാകെ ഉണ്ടായിരിക്കുന്നത്. ഇലക്ടിക്കല്‍ വിഭാഗത്തിനാണ് നാശം കൂടുതല്‍, 10.1 കോടി. സിവില്‍ വിഭാഗത്തിന് 5.1 കോടിയുടെ നഷ്ടവും കണക്കാക്കുന്നു. ഇതുവരെ വൈദ്യുതി ഉത്പാദനം തടസപ്പെട്ടതോടെ 55 കോടിയുടെ നഷ്ടവും ഉണ്ടായിട്ടുണ്ട്. ഒമ്പത് മെഗാവാട്ട് വീതം ശേഷിയുള്ള നാല് ജനറേറ്ററുകളാണ് നശിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

India

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

World

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

World

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

World

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

പുതിയ വാര്‍ത്തകള്‍

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

ആറ്റിങ്ങലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

എനിക്ക് ഒരു കസേര വേണമെന്ന് പറഞ്ഞ് വന്നാൽ നിങ്ങൾക്ക് ഞാൻ മാലാഖയാകും ; ലീഗിന്റെ ഓഫീസിൽ പോലും കസേര ഇട്ട് തരും ; പക്ഷേ അതിന് എന്നെ കിട്ടില്ല

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.