Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കാവ്യപൂരം തീര്‍ത്ത് ദ്യുതിദീക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2018, 03:44 am IST
inVaradyam

കാഴ്ചയുടെ അനുഭവങ്ങളെ ഹൃദയത്തിലൂടെ ആവാഹിച്ചെടുത്ത്  കാവ്യസാഗരം തീര്‍ക്കുകയാണ് പാലക്കാട് പഴമ്പാലക്കോട് എസ്എംഎം ഹൈസ്‌കൂളിലെ ദ്യൂതി ദീക്ഷ എന്ന അഞ്ചാം ക്ലാസുകാരി. പ്രകൃതിയുടെ അനുഭൂതികളാണ് ദ്യുതിയുടെ കവിതകളിലെ മുഖ്യ പ്രമേയം. പത്ത് വയസ്സിനുള്ളില്‍ നൂറോളം കവിതകള്‍ രചിച്ചു. പ്രധാനപ്പെട്ട ഇരുപത്തിയേഴ് കവിതകള്‍ തെരഞ്ഞെടുത്ത് ‘അക്ഷരം പൂക്കുന്ന വൃക്ഷം’ എന്ന കാവ്യസമാഹാരം പുറത്തിറക്കിയതോടെ പാലക്കാട്,തൃശൂര്‍ എന്നീ ജില്ലകളിലെ സാഹിത്യനായകന്മാരുടെ വിസ്മയമായി മാറി ഈ കൊച്ചുമിടുക്കി. പഴമ്പാലക്കോട് സൗപര്‍ണ്ണികയില്‍ പവിത്ര-സുനിത ദമ്പതികളുടെ മകളാണ് ദ്യുതി ദീക്ഷ.

ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍, കൃത്യമായി പറഞ്ഞാല്‍ ആറാം വയസ്സിലാണ് ദ്യുതിയുടെ കാവ്യാഭിരുചി മാതാപിതാക്കള്‍ തിരിച്ചറിഞ്ഞത്. എഴുത്തും വായനയും തുടങ്ങുന്നകാലത്ത് കാഴ്ചയുടെ അനുഭവങ്ങള്‍ കാവ്യാത്മകമായി അമ്മ സുനിതയോട് പറഞ്ഞു. ദ്യുതിയുടെ വാക്കുകള്‍ അതേപടി പകര്‍ത്തിയെഴുതിയ  അമ്മയ്‌ക്ക് മകളുടെ കാവ്യഭാവന തൊട്ടറിയാന്‍ കഴിഞ്ഞു. പൂമ്പാറ്റ എന്ന പേരിലെഴുതിയ ആദ്യകവിത സ്‌കൂളിലെ അധ്യാപകരെ കാണിച്ചതോടെ ദ്യുതി സ്‌കൂളിലും താരമായി. വീട്ടുകാരുടെയും അധ്യാപകരുടെയും കലവറയില്ലാത്ത പ്രോത്സാഹനം ദ്യുതിയുടെ ഭാവനകള്‍ക്ക് പുത്തന്‍പ്രശോഭയൊരുക്കി.അഞ്ച് വര്‍ഷത്തിനിടെ നൂറോളം കവിതകള്‍ രചിച്ച് വിസ്മയമായി മാറി.

പാലക്കാട് പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച ഒാണക്കവിതാ മത്സരത്തില്‍ ഒന്നാമതെത്തിയത് ദ്യുതിയുടെ കാവ്യപ്രതിഭയ്‌ക്ക് ലഭിച്ച ആദ്യഅംഗീകാരമാണ്. കഴിഞ്ഞ വര്‍ഷം നെന്മാറയില്‍ നടന്ന സംസ്ഥാന കവിതാ ശില്പശാലയില്‍ ദ്യുതിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞു. കേരളത്തിലെ മുഖ്യധാരാ കവികളായ പ്രൊഫ. വി. മധുസൂദനന്‍നായര്‍, പി.പി. രാമചന്ദ്രന്‍ എന്നിവര്‍ ഈ ക്യാമ്പില്‍ പങ്കെടുക്കുകയും ദ്യുതിയുടെ കാവ്യസപര്യയെ പുകഴ്‌ത്തുകയുംചെയ്തിരുന്നു.

പ്രകൃതിയെക്കുറിച്ചുള്ള ആകുലതകളും വ്യാകുലതകളും കവിതകളില്‍ ഉടനീളമുണ്ട്. പ്രകൃതിയും മനുഷ്യനും ഒന്നാണ് എന്ന  സനാതന സത്യവും ദ്യുതിയുടെ കവിതകളുടെ മുഖമുദ്രയാണ്. 

മാനംപൊഴിച്ചൊരാ തൂമഴത്തുള്ളിതന്‍

സാന്ദ്രസംഗീതം നുകര്‍ന്നുഭൂമി

(മഴ) മഴത്തുള്ളിപൊഴിക്കുന്ന സാന്ദ്രമായ സംഗീതാത്മകത ദ്യുതിയുടെ കവിതയുടെ ആത്മസംഗീതം തന്നെയാണ്.

ഉതിര്‍ന്നു വീഴുന്നോരു വാക്കുകള്‍ നോക്കണേ

ഈ മണ്ണില്‍ ഞങ്ങള്‍ തന്‍ മാമ്പൂക്കള്‍ വിരിയട്ടേ

( മലയാളത്തിളക്കം)

 മണ്ണിന്റെയും നാടിന്റെയും ശാശ്വത ശാന്തിക്കായി വിപ്ലവ പ്രത്യയശാസ്ത്രങ്ങളെക്കാളുപരി കൈമോശം വന്നുകൊണ്ടിരിക്കുന്ന മാമ്പഴക്കാലം തിരികെപ്പിടിക്കണമെന്ന സന്ദേശം ഈ കവിതയില്‍ നിറഞ്ഞ് നില്‍ക്കുന്നു.

ദ്യുതിയുടെ  മാതാപിതാക്കള്‍ ശ്രീരാമകൃഷ്ണ ആശ്രമവുമായി  അടുത്തിടപെട്ട് പ്രവര്‍ത്തിച്ചിരുന്നതിനാല്‍ ആധ്യാത്മികതയെക്കുറിച്ചുള്ള അറിവ് ചെറുപ്പത്തിലേതന്നെ വേണ്ടുവോളം ലഭിച്ചു. പ്രകൃതിയെ കൂടുതല്‍ അറിയാനും, നേടിയ അറിവ് കവിതയിലൂടെ സഹപാഠികള്‍ക്കും പൊതുസമൂഹത്തിനും പകര്‍ന്ന് കൊടുക്കാനുമാണ് ദ്യുതി ശ്രമിക്കുന്നത്. ആദ്യകവിതാ സമാഹാരത്തിന് മികച്ച പ്രതികരണം ലഭിച്ചതോടെ രണ്ടാമത്തെ കവിതാസമാഹാരത്തിന്റെ പണിപ്പുരയിലാണ് ദ്യുതി. സഹോദരങ്ങള്‍: ഗായതി ദീക്ഷ, പ്രൃഥി ദീക്ഷ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാക്കിയിട്ടവരെല്ലാം പൊലീസുകാരല്ല അന്തംസ് : വിളിച്ചത് ഹെല്‍ത്ത് ഇന്‍സ്പെകടര്‍മാരുടെ യോഗം : വി വി രാജേഷ് പൊലീസുകാരുടെ യോഗം വിളിച്ചെന്ന് സിപിഎം

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

Kerala

എല്ലാ മതങ്ങളോടും ഒരേ സമീപനം , പക്ഷെ കുറച്ച് കൂടുതൽ ഇഷ്ടം മുസ്ലീം സമുദായത്തോട് ; ജി സുകുമാരൻ നായർ

Kerala

‘യവന കഥയിൽ നിന്നുവന്ന ദേവഗായകാ…’ ; ഔസേപ്പച്ചന്റെ പിറന്നാളിന് പാട്ട് പാടി ആശംസ അറിയിച്ച് സുരേഷ് ഗോപി

Kerala

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 11 കാരൻ മരിച്ചു

പുതിയ വാര്‍ത്തകള്‍

കള്ളന്‍ കപ്പലില്‍ തന്നെ ; ബത്തേരി സ്റ്റേഷനിലെ ‘ലഹരി’ മോഷ്ടിച്ച് കടത്തിയത് പൊലീസുകാരന്‍ സാബിത്ത് : ഫോൺ ഓഫ് ചെയ്ത് മുങ്ങി

റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കല്ലെറിഞ്ഞ് വീഴ്‌ത്തി ക്രൂരമായി മർദിച്ച് സ്വർണവും പണവും മോഷ്ടിച്ചു

‘ എന്റെ സമ്പാദ്യം മുഴുവൻ ‘ഹനുമാൻ അൻഷി’ൽ നിക്ഷേപിച്ചു, ഈ വിജയം മഹാരാജ് ജീയുടെ അനുഗ്രഹം ‘ ; നിർമാതാവ് അനുപ്രിയ നഗർ

ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാൻ വിമാനത്തെ 314 കിലോമീറ്റർ അകലെവെച്ച് തകർത്തതായി പ്രതിരോധ മന്ത്രാലയ റിപ്പോർട്ട്

ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന് വർ​ഗീയമുഖമെന്ന് സിപിഎം, ജമാഅത്തെ ഇസ്ലാമിയുടെ ആശയ പ്രചാരണങ്ങൾ പോലും ഏറ്റുപിടിച്ചു

‘റാം-സിയ’ പോസ്റ്ററിൽ സായ് പല്ലവിയുടെ മുടിയിൽ പൂവ് ചൂടിച്ച് രൺബീർ കപൂർ; ‘ജയ് ജയ് റാം’ എന്ന ആദ്യ ഗാനം ഉടൻ പുറത്തിറങ്ങും

ഗണപതി ചിക്കൻ ബിരിയാണി പാചകം ചെയ്യുന്ന പരസ്യം; പ്രതിഷേധം ശക്തമായതോടെ തമിഴ്നാട്ടിൽ കടയുടമ അറസ്റ്റിൽ

കൈകൊടുത്ത് വി. മുരളീധരന്‍; വിജയമുറപ്പിച്ച് ആര്‍. ഷൈല, കണ്‍വെന്‍ഷനിൽ സിപിഎം വിട്ടുവന്ന നിരവധി പ്രവര്‍ത്തകര്‍

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ആക്രമണം; 14 ഇന്ത്യൻ ജീവനക്കാരിൽ 13 പേരെയും രക്ഷപ്പെടുത്തി, ഒരാൾക്കായി തെരച്ചിൽ

കാലില്‍ ആണി തുളഞ്ഞുകയറിയ 12 കാരന് ചികിത്സ നിഷേധിച്ചതായി പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.