Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

നാം ദൈവത്തിന്റെ നാട്ടുകാർ തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2018, 03:00 am IST
inVicharam

നമ്പര്‍ വണ്‍ ആണെങ്കില്‍ പിന്നെയെന്ത് പ്രശ്‌നമെന്ന് ചോദിക്കരുത്. നമ്പര്‍ വണ്‍ ആയിപ്പോയി എന്നു കരുതി നമ്പര്‍ ടു, ത്രീ, ഫോര്‍…… അങ്ങനെയങ്ങനെ ഒട്ടേറെ പിന്നെയും കിടക്കുകയാണല്ലോ. എല്ലാവര്‍ക്കും നമ്പര്‍ വണ്‍ ആകാന്‍ പറ്റില്ല. അഥവാ പറ്റിയാല്‍ തന്നെ ആരും അത് സമ്മതിച്ചു തരുമെന്നും കരുതണ്ട. പിന്നെ ഈ നമ്പര്‍ വണ്‍ എന്ന് പറയുമ്പോള്‍, ആര്, എവിടെ, എന്ത് എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ഉയരാം. 

എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ടാവണമെന്നില്ല. അല്ലെങ്കില്‍ തന്നെ ചോദ്യം ചോദിക്കുന്നവര്‍ക്കൊക്കെ ഉത്തരം കൊടുക്കണമെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? ഭരണഘടനയില്‍ അങ്ങനെ ചൂണ്ടിക്കാണിച്ചിട്ടുണ്ടോ? ഇല്ലല്ലോ. അതുകൊണ്ട് നമ്പര്‍ വണ്‍ ആയാലും അല്ലെങ്കിലും കാര്യം നടക്കണമെങ്കില്‍ അത്യാവശ്യം പിന്നാമ്പുറ കളിയൊക്കേ വേണ്ടിവരും.

പിന്നെ, പറഞ്ഞത് അതേപോലെ ലോകാവസാനം വരെ പാലിക്കണം എന്നൊന്നുമില്ല. അത്തരം ശാഠ്യങ്ങളെ ദുശ്ശാഠ്യങ്ങള്‍ എന്നാണ് പരമാചാര്യന്‍ വിശേഷിപ്പിച്ചിട്ടുള്ളത്. ബൂര്‍ഷ്വകള്‍ ഒരു കാലത്ത് എങ്ങനെയൊക്കെ കഴിഞ്ഞതായിരുന്നു. ഇന്നത്തെ നിലയോ? ആരാനും സ്വപ്‌നത്തില്‍ കൂടി നിരീച്ചതാണോ ഇതൊക്കെ. അതേപോലെയാണ് സാമ്രാജ്യ കുത്തകകളുടെ അവസ്ഥയും. ഒരു കാലത്ത് എല്ലാം അടക്കി വാണ തമ്പുരാക്കന്മാരായിരുന്നു അവര്‍. ബൂര്‍ഷ്വാ മുതലാളിമാര്‍, കഴുകന്‍ കണ്ണുള്ള കുത്തകകള്‍ എന്നു തുടങ്ങി പേര് ഒട്ടൊക്കെ ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്. അത് അന്നത്തെ അവസ്ഥ. 

ഇന്ന് അങ്ങനെയല്ല. വാക്കിലും നോക്കിലും സാമ്രാജ്യത്വത്തോളം പോരുന്ന നെഞ്ചൂക്കും തന്റേടവും നമുക്ക് കൈമുതലായുണ്ട്. അങ്ങനെയങ്ങു താണുകൊടുക്കാന്‍ പറ്റില്ല. ദൈവത്തിന്റെ സ്വന്തം നാട്ടുകാര്‍ ഇപ്രകാരം ചെയ്യുകയാണെങ്കില്‍ ശിവ! ശിവ! പിന്നെത്തെ കഥയുണ്ടോ പറയേണ്ടു. ആയതിനാല്‍ സാമ്രാജ്യത്വ ശക്തികള്‍ എന്തൊക്കെ ഏര്‍പ്പാടുകളാണ് നടത്തുന്നത്, അവര്‍ രോഗാണുക്കള്‍ ഉള്‍പ്പെടെയുള്ളവരെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നതൊക്കെ അറിയേണ്ടതുണ്ട്. 

അത് ആരെങ്കിലും അറിഞ്ഞുകേട്ട് പറഞ്ഞാലൊന്നും പോര. നേരിട്ട് അറിയുക തന്നെ വേണം. നേര് നേരത്തെ അറിയിക്കുന്ന വിദ്വാന്‍മാര്‍ പലപ്പോഴും നേര്‍വഴിയല്ല പറയുക. അതിന്റെ അനുഭവങ്ങള്‍ ഒരുപാടാണ്.

രോഗം ഭേദമാക്കുക എന്നതിനാണ് മുന്തിയ പരിഗണന. സാമ്രാജ്യത്വ ഡോക്ടര്‍മാര്‍ കണ്ടെത്തിയ വഴിയിലൂടെ പോയാല്‍ സംഗതി എളുപ്പമാണെന്ന് അറിഞ്ഞിട്ടുണ്ട്. സ്വന്തം അപ്പോത്തിക്കിരിക്കാര്‍ കാര്യം ഭംഗിയായി ചെയ്യുമെങ്കിലും അത്രയ്‌ക്കങ്ങ് വിശ്വസിക്കാന്‍ വയ്യ. ജീവനാണേ, കൈവിട്ട കളിക്ക് നിന്ന് കൊടുത്താല്‍ കൈയടിക്കാന്‍ ആളുണ്ടാവുമെന്നേയുള്ളു. അതുകൊണ്ട് നാട്ടുകാരേ, കൂട്ടുകാരേ, കൂടെയുള്ളവരേ ഒരു ചികിത്സ എന്നു പറഞ്ഞാല്‍ ഒത്തിരി പ്രശ്‌നങ്ങളുള്ള സംഭവമാണ്. രോഗിക്കൊഴികെ മറ്റുള്ളവര്‍ക്കൊക്കെ അതൊരു രസമോ, ഉല്ലാസമോ, കൊച്ചുവര്‍ത്തമാനം പറഞ്ഞിരിക്കാനുള്ള അവസരമോ ഒക്കെയാണ്. എന്നാല്‍ രോഗിക്ക് ജീവന്‍ ജീവന്‍ തന്നെയാണ്. അതിനാല്‍ കൈവിട്ടകളിക്ക് നിന്നുകൊടുക്കാനാവില്ല. 

പിന്നെ നിങ്ങളൊരുപക്ഷേ, ചോദിക്കുമായിരിക്കും. എന്തേ, പകരക്കാരനെ നിശ്ചയിച്ചില്ല. ഇതാ പറയുന്നത്. അധുനാധുന വഴികളെക്കുറിച്ച് ഒരു വിവരവും ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെയൊക്കെ. സൂര്യമണ്ഡലത്തിലേക്ക് ആളെ അയയ്‌ക്കാന്‍ ലോകം പ്രാപ്തിയിലെത്തിയ കാലമാണ്. അങ്ങനെയുള്ളപ്പോള്‍ ‘ഫിസിക്കല്‍ പ്രസന്‍സ്’ ഇല്ലെങ്കില്‍ ഭരിക്കാനാവില്ല എന്നാരാനും പറഞ്ഞാല്‍ മുഖവിലക്കെടുക്കാന്‍ പറ്റുമോ? ഒരു സെക്കന്റുകൊണ്ട് ഉത്തരവില്‍ ഒപ്പിടാന്‍ കഴിയുന്ന സംവിധാനം ഉണ്ടായിരിക്കും കാലത്തില്‍ സെക്രട്ടറിയേറ്റില്‍ ചുമ്മാ കുത്തിയിരിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്. 

മാറ്റം എന്നത് പറയാന്‍ മാത്രമുള്ളതല്ല. അത് വകതിരിവോടെ പൊതുജനസമക്ഷം കാണിച്ചുകൊടുക്കാന്‍ കൂടിയുള്ളതാണ്. മാത്രവുമല്ല, ശരീരസാന്നിധ്യമുള്ള ഭരണവും അതില്ലാത്തതും തമ്മിലുള്ള വ്യത്യാസം അറിയേണ്ടതല്ലേ? അതുകൊണ്ടാണ് ആര്‍ക്കും അധികാരം തല്‍ക്കാലം കൈമാറാത്തത്. അഥവാ അങ്ങനെ മാറിയാല്‍ എന്തൊക്കെ സംഭവിക്കുമെന്നതിന് എത്രയെത്രയോ തെളിവുകള്‍ മുന്നിലുണ്ടല്ലോ. പിന്നെ ചിറ്റപ്പനോട് സ്വകാര്യമായി സംഗതികളുടെ കിടപ്പുവശം പറഞ്ഞുകൊടുത്തിട്ടുണ്ട്. 

ആരോ എന്തോ പറഞ്ഞതിന് ചിറ്റപ്പനെ മാറ്റി നിര്‍ത്തിയതിന്റെ വിഷമം തിരിച്ചെത്തിച്ചപ്പോഴാണ് തീര്‍ന്നത്.  ആ മനസ്സ് വേദനിപ്പിച്ചതിന് വേണ്ടത്ര കിട്ടി. അതൊക്കെ അവസാനിച്ച് പുതുയുഗപ്പിറവിയിലേക്ക് കാലെടുത്തുവെക്കുകയാണ്. ആരും അലമ്പൊന്നും ഉണ്ടാക്കരുത്. അഥവാ ആരാനും അതിന് തുനിഞ്ഞ് ഇറങ്ങിയാല്‍ ഒറ്റക്കാര്യമേ ഓര്‍മിപ്പിക്കാനുള്ളു:  ”ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ല”. തന്നെ, തന്നെ, തമ്പ്രാക്കളേ..

*****************************************                     

കണ്ട നീ നില്‍ക്ക്, കേട്ട ഞാന്‍ പറയട്ടെ എന്നത് ഇന്നോ ഇന്നലെയോ കേട്ട് പരിചയിച്ച ശൈലിയല്ല. ഏതായാലും അതില്‍ എല്ലാമുണ്ട് എന്ന് നമുക്കറിയാം. പ്രളയം നക്കിത്തോര്‍ത്തിയ കേരളത്തിന്റെ ദയനീയചിത്രവും അത്തരം സംഭവങ്ങളുണ്ടാവുമ്പോള്‍ സ്വീകരിക്കേണ്ടതെന്തെന്നും ചര്‍ച്ച ചെയ്യാനായി നിയമസഭ ചേര്‍ന്നു. പലരും സംസാരിച്ചു. ചാറ്റല്‍മഴ പോലും  ഇല്ലാത്ത സ്ഥലങ്ങളിലെ അംഗങ്ങള്‍ വരെ ഘോരഘോരം സംസാരിച്ചു. 

എന്നാല്‍, ‘ആരെങ്കിലും ഓടിവരണേ, പതിനായിരങ്ങള്‍ മരിച്ചു പോവുമേ’ എന്ന് അലമുറയിട്ട എംഎല്‍എക്കുപോലും ഒരക്ഷരം പറയാന്‍ അവസരം ലഭിച്ചില്ല. ഈ അംഗമാണെങ്കില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം കിട്ടി ഈയടുത്ത് സഭയിലെത്തിയ ആളാണ്. മറ്റൊരാള്‍ ഡാം തുറക്കുന്നതിനു മുമ്പ് വിവരം ജനങ്ങളെ അറിയിച്ചില്ലെന്ന് പരസ്യമായി പറഞ്ഞ അംഗം. പിന്നെയുമൊരാള്‍ ദുരിതാശ്വാസ പ്രവര്‍ത്തനം വേണ്ട രീതിയില്‍ നടക്കുന്നില്ലെന്ന് പരാതിപ്പെട്ട അംഗം. ഈ മൂവരും പ്രളയത്തിന്റെ രൂക്ഷത അതിന്റെ യഥാര്‍ത്ഥ രീതിയില്‍ അറിഞ്ഞവരാണ്, അനുഭവിച്ചവരാണ്. 

എന്നാല്‍ മൂവരെയും സഭയില്‍ സര്‍വേക്കല്ലുപോലെ കുത്തിനിര്‍ത്താനാണ് ബന്ധപ്പെട്ടവര്‍ ഉത്സാഹിച്ചത്. അതൊരു പക്ഷേ, ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്ന് അങ്ങനെയല്ലാത്ത വാദഗതികളൊന്നും ഉയര്‍ന്നുവരേണ്ട എന്നു കരുതിയാവാം. എന്നാല്‍ മറ്റുചിലര്‍ക്ക് വേണ്ടത്ര സമയം കിട്ടി. 

കാട്ടില്‍ ഉരുള്‍പൊട്ടിയത് കയ്യേറ്റം കൊണ്ടാണോ എന്ന് ചോദിച്ചയാള്‍, കായലായാലും തോടായാലും മനുഷ്യന്മാര്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്നതാവണം എന്ന് ശഠിച്ചയാള്‍, മൂന്നാര്‍ മുഴുവന്‍ കയ്യേറിയാലും അവിടെ കയ്യേറ്റം എന്നൊന്ന് ഇല്ലേയെന്ന് കട്ടായം പറയുന്നയാള്‍. ഇത്തരക്കാരുടെ ബഹുവിശേഷത്തോടെയുള്ള ഉദീരണങ്ങളിലെ വെളിച്ചം മാത്രം മതി പ്രളയകാലത്തെ ഇരുട്ട് ഇല്ലാതാവാന്‍ എന്ന് ഭരണ പക്ഷത്തിന് ഉത്തമ ബോദ്ധ്യമുള്ളതിനാല്‍ സര്‍വം ശുഭം. 

എന്നാല്‍ എന്തിനായിരുന്നു മേപ്പടി സഭ ചേര്‍ന്നതെന്നതിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍ ‘ആവോ’ എന്ന് മറുപടി. കയ്യേറ്റക്കാര്‍ക്കും കള്ളക്കമ്മട്ടക്കാര്‍ക്കും ചുവപ്പു പരവതാനി വിരിച്ചുകൊടുക്കുകയാണോ എന്ന് സമൂഹം ചോദിച്ചു പോയാല്‍ അതില്‍ വല്ല തെറ്റുമുണ്ടോ ? കയ്യേറ്റം ഒരു പരിധി വരെ എത്തിയപ്പോള്‍ പ്രളയം ഇത്ര കഠോരമായി ആര്‍ത്തലച്ചുവെങ്കില്‍ ഭാവിയിലെ കയ്യേറ്റത്തിന് എന്താവും മറുപടി. 

പിന്നെ ആശ്വസിക്കാന്‍ ഒരു വകയുണ്ടെന്ന് അണിയറിയിലെ ഏതോ കണക്കപ്പിള്ള ഫയലില്‍ കൊറിയിട്ടിട്ടുണ്ടത്രെ. അതിപ്രകാരമാണ് പോല്‍ : 94 കൊല്ലം മുമ്പാണ് ഇമ്മാതിരിയൊരു പ്രളയമുണ്ടായത്. അത്ര കഴിഞ്ഞാലേ ഇനിയുമൊന്ന് ഉണ്ടാവൂ. അന്ന് നമ്മളൊന്നുമുണ്ടാവില്ലല്ലോ. അത് അപ്പോഴുള്ളവര്‍ നോക്കട്ടെ. ശരിക്കും നമ്മള്‍ ഭാഗ്യവാന്മാര്‍. യഥാര്‍ത്ഥ ദൈവത്തിന്റെ നാട്ടുകാര്‍. എല്ലാം മറന്നേക്കു നാട്ടാരേ…..

 കെ മോഹൻദാസ്

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

India

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എംപിയുടെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി മോദി.
India

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

Kerala

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.