Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

സിമെയുടെ നേടുവീര്‍പ്പുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2018, 03:03 am IST
inVaradyam

ബെറിക് എന്ന യുവാവിന് മുഖമില്ല. മുഖത്തിന്റെ സ്ഥാനത്തുള്ളത് വികൃതമായ ഒരു മാംസപിണ്ഡം. രണ്ടു വയസ്സുകാരനായ ആദിലിന് കണ്ണ് കാണില്ല. കൂട്ടിന് സെറിബ്രല്‍ തളര്‍വാതവും. ഷസൂറിന്റെ പ്രശ്‌നം വളഞ്ഞ് തിരിഞ്ഞുപോയ നട്ടെല്ലാണ്. പരസഹായമില്ലാതെ ഒരിഞ്ച് സഞ്ചരിക്കാനാവില്ല. മുഖം നഷ്ടപ്പെട്ട ബെറിക്കിനും കണ്ണുകള്‍ നഷ്ടമായ ആദിലിനും നട്ടെല്ല് തകര്‍ന്ന ഷസൂറിനുമൊക്കെ പൊതുവായുള്ള കാര്യം ഇതാണ്-അവരെല്ലാം കസാക്കിസ്ഥാനിലെ സെമി പാലസ്റ്റിന്‍കില്‍ ജനിച്ചവരാണ്. അവരുടെ അച്ഛനപ്പൂപ്പന്മാര്‍ സെമി പാലസ്റ്റിന്‍കിലെ ആണവ പരീക്ഷണങ്ങള്‍ക്ക് സാക്ഷിയായവരാണ്.

ഈ നാട്ടുകാരുടെ ദുരിതജീവിതം തുടങ്ങിയത് മുക്കാല്‍ നൂറ്റാണ്ട് മുന്‍പ് ലോകം ചേരിയായി തിരിഞ്ഞ് ശീതസമരവും ആണവപരീക്ഷണങ്ങളും കൊണ്ടുപിടിച്ച് നടത്തിയ കാലത്ത്. അമേരിക്കയെ നിലയ്‌ക്കുനിര്‍ത്താന്‍ സോവിയറ്റ് യൂണിയന് ആറ്റം ബോംബുകള്‍ വേണം. അതുണ്ടാക്കി പരീക്ഷിച്ചറിയാന്‍ പറ്റിയ സ്ഥലം വേണം. ആ അന്വേഷണമാണ് പ്രാചീനബുദ്ധമതത്തിന്റെ അവശിഷ്ടങ്ങള്‍ പേറുന്ന സെമി പാലസ്റ്റിന്‍കില്‍ സോവിയറ്റ് സൈന്യത്തെ എത്തിച്ചത്. ജനസംഖ്യ കുറഞ്ഞ ഭാഗങ്ങള്‍ വളച്ചെടുത്ത് കിലോമീറ്ററുകള്‍ വിസ്താരമുള്ള ആണവപരീക്ഷണ മേഖല അവര്‍ സൃഷ്ടിച്ചു.

അവിടെ ആദ്യ അണുബോംബ് പൊട്ടിയത് 1949 ആഗസ്റ്റ് 19 ന്. കൃത്യമായി പറഞ്ഞാല്‍ 22 കിലോ ടണ്‍ വരുന്ന ഒരു ബോംബ്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ നഗരമാകെ നടുങ്ങി. കാരണം തിരക്കിയിറങ്ങിയ ജനങ്ങള്‍ക്ക് കാണാനായത് അങ്ങകലെ കൂറ്റന്‍ കൂണിന്റെ ആകൃതിയില്‍ ആകാശത്തേക്കുയരുന്ന പുകച്ചുരുള്‍ മാത്രം. പിന്നെ അരനൂറ്റാണ്ടോളം അവിടെ സ്‌ഫോടനത്തിന്റെ വസന്തകാലമായിരുന്നു. സെമിപാലറ്റിന്‍സ്‌കില്‍ 1989 വരെ പൊട്ടിയത് 456 അണുബോംബുകള്‍. അതില്‍ 340 എണ്ണം പൊട്ടിയത് ഭൂമിക്കടിയിലെ തുരങ്കത്തില്‍ വച്ച്. ഹിരോഷിമയില്‍ അമേരിക്ക പൊട്ടിച്ച അണുബോംബിന്റെ 2500 ഇരട്ടി പ്രഹരശേഷിയായിരുന്നു ഇവയ്‌ക്കെല്ലാം കൂടി ഉണ്ടായിരുന്നതത്രെ.

നാളുകള്‍ കടന്നുപോയതോടെ നഗരവാസികള്‍ രോഗപീഡകള്‍കൊണ്ട് വല്ലാതെ വലഞ്ഞു. തൈറോയിഡ് ക്യാന്‍സര്‍ നഗരത്തില്‍ വ്യാപകമായി. ജനിതക തകരാര്‍ ബാധിച്ച കുട്ടികളുടെ ജനനം നിത്യസംഭവമായി. നഗരത്തിലെ വായുവും വെള്ളവും മാത്രമല്ല, മണ്ണും മലിനമായി. തുടര്‍ച്ചയായി ബോംബ് പൊട്ടിയ ഭാഗത്ത് മണ്ണ് കുഴിഞ്ഞ് അവിടെ ഒരു വന്‍ തടാകം തന്നെ രൂപമെടുത്തു. നഗരത്തിലെ ജനസംഖ്യയില്‍ പകുതിയും അറുപത് വയസ്സ് കടക്കുന്നില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ചു. കസാക്കിസ്ഥാനിലെ ദേശീയ ശരാശരി ആയുസ്സ് 67 ആണെങ്കില്‍  സെമിപാലറ്റിന്‍സ്‌കില്‍ അത്  60 മാത്രം. ദേശീയ ശരാശരിയെക്കാള്‍ ഏഴ് വര്‍ഷം കുറവ്.

മാരകരോഗങ്ങളാല്‍ പൊറുതിമുട്ടുമ്പോഴും ആളുകള്‍ക്ക് പ്രതികരിക്കാനുള്ള സ്വാതന്ത്ര്യം  സോവിയറ്റ് യൂണിയന്‍ നല്‍കിയിരുന്നില്ല. ആ പാവങ്ങളുടെ കഷ്ടതകള്‍ ലോകം അറിഞ്ഞതുമില്ല. ഒടുവില്‍ ഏകാധിപത്യത്തിന്റെ ഭാരത്തില്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്ന് തരിപ്പണമായി. കസാക്കിസ്ഥാന്‍ എന്നൊരു രാജ്യം രൂപമെടുത്തു. സ്വാതന്ത്ര്യം നേടിയ ആ രാജ്യത്തെ സര്‍ക്കാര്‍ ആദ്യമായി ചെയ്ത മഹാകാര്യം ഇതായിരുന്നു. സെമി പാലസ്റ്റിന്‍കിലെ ആണവപരീക്ഷണകേന്ദ്രം അടച്ചുപൂട്ടി. 1991 ആഗസ്റ്റ് 29 ന് ആയിരുന്നു ആ ചരിത്ര സംഭവം. തുടര്‍ന്ന് ശുദ്ധികലശം തുടങ്ങി. ആണവപരീക്ഷണ തുരങ്കങ്ങളെല്ലാം സ്‌ഫോടന വസ്തുക്കള്‍കൊണ്ട് തകര്‍ത്തു. ജനിതക രോഗം വന്ന പുതുതലമുറകള്‍ക്കായി പുനരധിവാസ കേന്ദ്രങ്ങള്‍ തുറന്നു. നഗരത്തിന്റെ പേരുതന്നെ മാറ്റി ‘സീമെ’ എന്നാക്കി. തൊട്ടടുത്ത പൊള്‍ക്കോവിച്ചി ദ്വീപില്‍ ആണവപരീക്ഷണ ഇരകള്‍ക്കായി ഒരു സ്മാരകം തന്നെ കെട്ടി ഉയര്‍ത്തി. ‘മരണത്തെക്കാളും കരുത്ത്’ എന്നതിന് പേരും നല്‍കി.

ആണവപരീക്ഷണങ്ങള്‍ക്കെതിരെ അന്താരാഷ്‌ട്ര തലത്തില്‍ ബോധവല്‍ക്കരണം നടത്താന്‍ കസാക്ക് സര്‍ക്കാര്‍ മുന്‍കയ്യെടുത്തു. ഇക്കാര്യത്തില്‍ ഐക്യരാഷ്‌ട്രസഭയില്‍ ഗൗരവതരമായ ചര്‍ച്ചകള്‍ക്ക് അവര്‍ നേതൃത്വം നല്‍കി. 2009 ഡിസംബര്‍ രണ്ടിന് 64/35-ാം നമ്പറായി ഐക്യരാഷ്‌ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ ഒരു പ്രമേയം കൊണ്ടുവന്നു പാസ്സാക്കാനും അവര്‍ മുന്‍കയ്യെടുത്തു. ‘സീമെ’ നഗരത്തിലെ ആണവപരീക്ഷണ കേന്ദ്രം അടച്ചുപൂട്ടിയ ആഗസ്റ്റ് 29 ഇനി ആണവപരീക്ഷണങ്ങള്‍ക്കെതിരായുള്ള അന്തര്‍ദ്ദേശീയ ദിനമായി ആചരിക്കാന്‍ അന്ന് ഐക്യരാഷ്‌ട്ര സഭ തീരുമാനമെടുത്തു. ആണവപരീക്ഷണങ്ങള്‍ക്കെതിരായുള്ള ഈ അന്തര്‍ദ്ദേശീയ ദിനം ‘സീമെ’ നഗരത്തിലെ പഴയ പരീക്ഷണകേന്ദ്രത്തിലും ഇന്ന് ആചരിക്കുന്നു.

ലോകത്ത് ഇന്ന് 16400 ആണവ പോര്‍മുനകള്‍ നിലവിലുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഐക്യരാഷ്‌ട്രസഭാ ഏജന്‍സികള്‍ മുന്‍കയ്യെടുത്ത് കൊണ്ടുവന്ന സമഗ്ര ആണവ നിര്‍വ്യാപന കരാര്‍ (സിടിബിടി) ഇതുവരെയും നടപ്പായിട്ടില്ല. ആണവപരീക്ഷണങ്ങളുടെ ദോഷഫലങ്ങള്‍ മൂലം നരകതുല്യമായ ജീവിതം നയിക്കുന്ന ആയിരങ്ങള്‍, ഇന്നും നമ്മെ ആണവ അപകടങ്ങളെ ഓര്‍മിപ്പിക്കുന്നു- ബെറിക്കും ആദിലും ഷസൂറുമൊക്കെ. ഈ ദിനം അവരെ ഓര്‍മിക്കാനുള്ളതാണ്.

വാല്‍ക്കഷണം: ഇക്കഴിഞ്ഞ ആഗസ്റ്റ് 29-ന് ലോകം  ആ ദിവസം ആചരിച്ചു, നിങ്ങളോ?

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.