തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കാന്‍ തക്കവണ്ണം കലോത്സവങ്ങള്‍ ഒരുക്കുമെന്ന് മന്ത്രി ഇ.പി. ജയരാജന്‍. പ്രളയ ദുരന്തത്തെ തുടര്‍ന്ന് കലോത്സവങ്ങള്‍ ഒഴിവാക്കിയത് പ്രതിഷേധത്തിന് ഇടയാക്കിയതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ മനം മാറ്റം. മുഖ്യമന്ത്രി ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം ഇക്കാര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. കലോത്സവങ്ങള്‍ വേണ്ടെന്നു പറഞ്ഞിട്ടില്ല. ആഡംബരങ്ങള്‍ ഒഴിവാക്കി ജില്ലാതലത്തിലോ സംസ്ഥാന തലത്തിലോ മത്സരങ്ങള്‍ നടത്തും
പ്രളയദുരന്തത്തില്‍ നിന്നും കരകയറുന്നതിന്റെ ഭാഗമായാണ് ഒരു വര്‍ഷത്തേക്ക് ഫിലിം ഫെസ്റ്റിവലും കലോത്സവങ്ങളും വേണ്ടെന്നു വയ്‌ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനായി ചെലവിടുന്ന തുക ദുരിതാശ്വാസത്തിന് നീക്കിവയ്‌ക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
















