പട്ടാമ്പി: പാലക്കാട് – തൃശൂർ ജില്ലകളെ ഭാരതപ്പുഴയ്‌ക്ക് കുറുകേ ബന്ധിപ്പിക്കുന്ന പട്ടാമ്പിപ്പാലം ഗതാഗതത്തിന് തുറന്നു. ബസ് ഉൾപ്പെടെ എല്ലാ വാഹനങ്ങളും വിടുന്നുണ്ട്. വെള്ളപ്പൊക്കത്തെ തുടർന്ന് പാലത്തിന് മുകളിലൂടെ പുഴ ഒഴുകിയിരുന്നു. കേടു സംഭവിച്ചിട്ടുണ്ടെന്ന പ്രാഥമിക വിലയിരുത്തലിൽ മൂന്നാഴ്ചയായി വാഹനയാത്ര നിരോധിച്ചിരുന്നു.
പാലക്കാട് – ഗുരുവായൂർ യാത്രയ്‌ക്കും തൃശൂർ മലപ്പുറം യാത്രയ്‌ക്കും എളുപ്പമാർഗം കൂടിയായ പാലത്തിന്റെ കൈവരികൾ ഒഴുകിപ്പോയി. വെള്ളപ്പൊക്കത്തിനു മുമ്പു തന്നെ തൂണുകളിലേയും ബീമിലേക്കും കോൺക്രീറ്റ് ചിലെടത്ത് ഇളകിയിരുന്നു. വെള്ളം കയറിയപ്പോൾ മുകളിലെ ടാർ ഇളകി മറിയത് പാലം പൊട്ടിയതാണെന്നും ധരിച്ചിരുന്നു. സൂക്ഷ്മ പരിശോധനയും വിദഗ്‌ദ്ധ പരിശോധനയും കഴിഞ്ഞ് അറ്റകുറ്റപ്പണി നടത്തി, ഇന്ന് പാലം തുറന്നു. ബസ്സും കാറുമടക്കം ഓടിത്തുടങ്ങി.
















