Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രളയത്തിന് കാരണം പിണറായി സർക്കാരിന്റെ പണത്തോടുള്ള ആർത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2018, 11:18 am IST
in Kerala

ന്യൂദൽഹി: പിണറായി സർക്കാരിന്റെ പണത്തോടുള്ള ആർത്തിയാണ് കേരളത്തെ മഹാപ്രളയത്തിലേക്ക് തള്ളിവിട്ടതെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പിണറായി സർക്കാരിനെതിരെ തുറന്നടിച്ചത്. 

ആപത്ത് ഘട്ടങ്ങളില്‍ പോലും ഡാമുകളില്‍ വെള്ളം നിറച്ചു കോടികളുണ്ടാക്കാന്‍ വൈദ്യുതി ബോര്‍ഡ് ശ്രമിച്ചതാണ് ഇത്രയും വലിയ ദുരന്തത്തിന് വഴി വച്ചതെന്ന് അദ്ദേഹം പറഞ്ഞു. നാശ നഷ്ടങ്ങളുടെ കണക്ക് നല്‍കുന്നതനുസരിച്ച്‌ കേന്ദ്രം കൂടുതല്‍ തുക നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നാശ നഷ്ടങ്ങളുടെ കണക്ക് നല്‍കുന്നതനുസരിച്ച്‌ കേന്ദ്രം കൂടുതല്‍ തുക നല്‍കും.

മഹാപ്രളയത്തില്‍ കേരളം മുങ്ങാനുള്ള കാരണം പിണറായി സര്‍ക്കാരിന്റെ പണത്തോടുള്ള ആര്‍ത്തിയാണ്. ആപത്ത് ഘട്ടങ്ങളില്‍ പോലും ഡാമുകളില്‍ വെള്ളം നിറച്ചു കോടികളുണ്ടാക്കാന്‍ വൈദ്യുതി ബോര്‍ഡ് ശ്രമിച്ചതാണ് ഇത്രയും വലിയ ദുരന്തത്തിന് വഴി വച്ചതു. അണക്കെട്ടുകളില്‍ വെള്ളം പൂര്‍ണമായും നിറയുന്നത് കാത്തുനില്‍ക്കാതെ മുന്‍കൂറായി കുറേശ്ശ തുറന്നു വിട്ടുരുന്നെങ്കില്‍ ഈ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്ന് രണ്ടര പതിറ്റാണ്ടായി പ്രകൃതി ജല മേഖലയില്‍ പ്രവര്‍ത്തിക്കുകയും ലോക ഡാം കമ്മീഷനില്‍ സേവനമനുഷ്ഠിച്ച സൗത്ത് ഏഷ്യന്‍ നെറ്റ്‌വര്‍ക്ക് ഓണ്‍ ഡാംസ്, റിവേഴ്‌സ് ആന്‍ഡ് പീപ്പിള്‍ എന്ന സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്ന ഹിമാന്‍ഷു തക്കര്‍ അഭിപ്രായപ്പെട്ടത് ശ്രദ്ധേയമാണ് . ഇടുക്കി ഡാം ഒഴികെ ബാക്കിയുള്ള നാല്പതോളം ഡാമുകള്‍ പറ്റി സര്‍ക്കാരിന് യാതൊരു ധാരണയുമില്ലായിരുന്നു. ഡാം മാനേജ്‌മെന്റിന്റെ വലിയ പരാജയമാണ് സര്‍ക്കാര്‍ വരുത്തിയത്. അതുപോലെ പലയിടങ്ങളിലും വെള്ളക്കെട്ട് ക്രമാതീതമായി വര്‍ദ്ധിച്ചതിനുശേഷമാണ് പ്രധാന അണക്കെട്ടുകളായ ഇടുക്കിയും ഇടമലയാറും തുറന്നുവിട്ടത്. ഇതും സ്ഥിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി.

മിക്ക സ്ഥലങ്ങളിലും ഡാം തുറക്കുന്ന കാര്യം മുന്‍കൂട്ടി അറിയിക്കാനോ അതിനു വേണ്ട മുന്നൊരുക്കം നടത്താനോ സര്‍ക്കാരിന് സാധിച്ചില്ല. ഇത്തരം കാര്യങ്ങളില്‍ രാഷ്‌ട്രീയക്കാര്‍ തീരുമാനമെടുക്കുന്നത് അവസാനിപ്പിക്കണം. ഡാം മാനേജ്മന്റ് കമ്മിറ്റികളാണ് വെള്ളം തുറന്നുവിടുന്നതില്‍ തീരുമാനം എടുക്കേണ്ടത്, അല്ലാതെ മന്ത്രിമാരല്ല. രാത്രി 1.30ന് ഫേസ്ബുക്കില്‍ കൂടിയാണ് ഡാം തുറക്കാനുള്ള അറിയിപ്പ് നല്‍കുന്നത്. ഇത് ആരറിയാനാണ്? ഇത്രയും വലിയ വിഡ്ഢിത്തം കാട്ടിയവര്‍ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്നുപറഞ്ഞു ഇരിക്കുകയാണ്.

ഇതുവരെ ഉണ്ടായിട്ടില്ലാത്ത സഹകരണമാണ് പ്രധാനമന്ത്രിയും കേന്ദ്രവും കേരളത്തോട് കാണിക്കുന്നത്. ഒരു ഇടതു എംഎല്‍എ നിയമസഭയില്‍ അകാരണമായി കേന്ദ്രത്തെ വിമര്‍ശിച്ചപ്പോള്‍ മുഖ്യമന്ത്രി ആ എംഎല്‍എയെ ശാസിച്ചത് കേന്ദ്രത്തിന്റെ നിര്‍വ്യാജ്യമായ സഹകരണത്തെക്കുറിച്ച്‌ പൂര്‍ണ ബോധ്യമുള്ളതുകൊണ്ടാണ്. ഇടക്കാലാശ്വാസം രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണ് നല്‍കിയത്. 80 കോടി രൂപ രണ്ടു തവണയും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വന്നപ്പോള്‍ പ്രഖ്യാപിച്ച 100 കോടിയും നല്‍കി.

ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയപ്പോള്‍ പ്രഖ്യാപിച്ച 500 കോടി അടക്കം 760 കോടി രൂപയും കേരളത്തിന് കൈമാറി. സംസ്ഥാന ദുരിതാശ്വാസ ഫണ്ടിലേക്കുള്ള 562 കോടി രൂപയില്‍ 450 കോടിയിലേറെ രൂപയും കേന്ദ്രസഹായമാണ്. സംസ്ഥാനം നാശനഷ്ടങ്ങളുടെ കണക്ക് നല്കുന്നതനുസരിച്ച്‌ കേന്ദ്രം കൂടുതല്‍ പണം അനുവദിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: അമേരിക്കയ്‌ക്ക് ബോസ്‌നിയയുടെ വെല്ലുവിളി

Astrology

നിയമ വിജയവും തൊഴിൽ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (01 ജൂലൈ 2026) – AI ജ്യോതിഷം

Kerala

വാഹനാപകടത്തിൽ പരിക്കേറ്റ മുതിർന്ന കോൺഗ്രസ് നേതാവ് പി.എ. മാധവൻ അന്തരിച്ചു

Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം – സെനഗല്‍ ത്രില്ലര്‍

Cricket

ഇംഗ്ലണ്ട് പര്യടനം: ആദ്യ ട്വന്റി 20 ഇന്ന്

പുതിയ വാര്‍ത്തകള്‍

ഊരാളുങ്കലിന് ഇടത് സര്‍ക്കാര്‍ വഴിവിട്ട് നല്‍കിയത് 140 കോടി; പൂര്‍ത്തിയാകാത്ത പ്രവര്‍ത്തികള്‍ ഒട്ടേറെ

മണ്‍സൂണ്‍ പാത സുഗമമായി; തോരാമഴയ്‌ക്ക് കാരണം ജെറ്റ് സ്ട്രീമും എംജെഒയും

തിരുവനന്തപുരത്ത് വീണ്ടും സിപിഎം – കോണ്‍ഗ്രസ് അട്ടിമറി നീക്കം

വൈദ്യുതി പ്രതിസന്ധി: വീണ്ടും നിരക്ക് കൂട്ടുമെന്ന് ആശങ്ക, ബോര്‍ഡിന് വലിയ ഭാരം

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.