Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഹ്യുയസ്കയെ ഗോളിൽ മുക്കി ബാഴ്സ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2018, 03:07 am IST
in Sports

ബാഴ്‌സലോണ: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോണക്ക് തകര്‍പ്പന്‍ വിജയം. സൂപ്പര്‍ താരങ്ങളായ മെസ്സിയും സുവാരസും ഇരട്ട ഗോള്‍ കണ്ടെത്തിയ കളിയില്‍ രണ്ടിനെതിരെ എട്ട് ഗോളുകള്‍ക്ക് ബാഴ്‌സ ലീഗിലെ കുഞ്ഞന്മാരായ ഹ്യുയസ്‌കയെ തകര്‍ത്തു. ഇതോടെ ഗോള്‍ ശരാശരിയില്‍ റയല്‍ മാഡ്രിഡിനെ മറികടന്ന് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താനും ബാഴ്‌സയ്‌ക്കായി.

രണ്ടാം ഡിവിഷനില്‍ നിന്ന് ഇത്തവണ ലാ ലിഗയില്‍ പ്രൊമോഷന്‍ കിട്ടിയെത്തിയ ടീമാണ് ഹ്യുയസ്‌ക. കളിയുടെ തുടക്കത്തില്‍ തന്നെ ഗോള്‍ നേടി ബാഴ്‌സയെ ഞെട്ടിക്കാനും അവര്‍ക്കായി. മൂന്നാം മിനിറ്റില്‍ ഹെര്‍ണാണ്ടസിലൂടെയാണ് ഹ്യുയസ്‌ക ലീഡ് നേടിയത്. എന്നാല്‍ 16-ാം മിനിറ്റില്‍ മെസ്സിയിലൂടെ സമനില പിടിച്ചു. 24-ാം മിനിറ്റില്‍ ജോര്‍ജ് പുലീഡോ സ്വന്തം വലയില്‍ പന്തെത്തിച്ച് ബാഴ്‌സയ്‌ക്ക് ലീഡും സമ്മാനിച്ചു. ഇതോടെ കളി ബാഴ്‌സയുടെ കൈപ്പിടിയിലായി. 39-ാം മിനിറ്റില്‍ സുവാരസും ലക്ഷ്യം കണ്ടതോടെ ബാഴ്‌സ 3-1ന് മുന്നില്‍. എന്നാല്‍ 42-ാം മിനിറ്റില്‍ അലക്‌സ് ഗാലറിയിലൂടെ ഹ്യുയസ്‌ക ഒരു ഗോള്‍ കൂടി മടക്കിയെങ്കിലും പിന്നീട് ബാഴ്‌സ ഗോള്‍ മഴയില്‍ അവര്‍ ഒലിച്ചുപോയി. ആദ്യപകുതി അവസാനിക്കുമ്പോള്‍ ബാഴ്‌സ 3-2ന് മുന്നിട്ടുനിന്നു. 

രണ്ടാം പകുതി ആരംഭിച്ച് മൂന്ന് മിനിറ്റായപ്പോള്‍ ബാഴ്‌സ നാലാം ഗോള്‍ നേടി. ഇത്തവണ ഡെംബലെയായിരുന്നു സ്‌കോറര്‍. പിന്നീട് 52-ാം മിനിറ്റില്‍ ഇവാന്‍ റാക്കിട്ടിച്ചും 61-ാം മിനിറ്റില്‍ ലയണല്‍ മെസ്സിയും 81-ാം മിനിറ്റില്‍ ജോര്‍ഡി ആല്‍ബയും പരിക്കുസമയത്ത് പെനാല്‍റ്റിയിലൂടെ ലൂയി സുവാരസും ലക്ഷ്യം കണ്ടതോടെ ബാഴ്‌സയുടെ ഗോള്‍പട്ടിക പൂര്‍ണമായി. മൂന്ന് മത്സരങ്ങള്‍ കളിച്ച ഹ്യുയസ്‌കയുടെ ആദ്യ തോല്‍വിയാണിത്. 

മത്സരത്തിനിടെ മറ്റൊരു റെക്കോഡുകൂടി മെസ്സി സ്വന്തമാക്കി. ലാ ലിഗ ചരിത്രത്തിലെ അപൂര്‍വ റെക്കോഡാണ് മെസി ഇത്തവണ സ്വന്തം പേരിലാക്കിയത്. രണ്ട് ഗോളുകള്‍ നേടിയ മെസി രണ്ട് അസിസ്റ്റുകളും സ്വന്തമാക്കി. ഇതില്‍ ഒരു അസിസ്റ്റ് നല്‍കിയപ്പോഴാണ് മെസിയെ തേടി റെക്കോഡെത്തിയത്. ആദ്യ അസിസ്‌റ്റോടെ ലാ ലിഗയുടെ ആധുനിക യുഗത്തില്‍ 150 അസിസ്റ്റുകള്‍ നല്‍കുന്ന ആദ്യതാരമായി മെസി. 

മറ്റൊരു റെക്കോഡ് കൂടി താരം സ്വന്തമാക്കി. ലാ ലിഗയിലെ വ്യത്യസ്തമായ 37 ടീമുകള്‍ക്കെതിരേ ഗോള്‍ നേടുന്ന ആദ്യതാരമായി മെസി.ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ഡിപോര്‍ട്ടീവോ അലാവസ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് എസ്പാനിയോളിനെയും റയല്‍ ബെറ്റിസ് ഏകപക്ഷീയമായ ഒരു ഗോളിന് സെവിയയെയും പരാജയപ്പെടുത്തിയപ്പോള്‍ ലെവന്റെ-വലന്‍സിയ കൡ 2-2ന് സമനിലയില്‍ പിരിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

Kerala

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

India

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

Kerala

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

Technology

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

പുതിയ വാര്‍ത്തകള്‍

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

റോഡ് മുറിച്ച് കടക്കവെ ബൈക്കിടിച്ച് തെറിപ്പിച്ച കാല്‍നട യാത്രക്കാരി മരിച്ചു

‘ ദിലീപും കാവ്യാ മാധവനും വളരെ വലിയ ഒരു നേതാവും തിരുപ്പതിയില്‍ പോയി ‘ ; പോസ്റ്റുമായി ടി ബി മിനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.