മലപ്പുറം: വളാഞ്ചേരി നഗരസഭാ ചെയര്‍പേഴ്സണ്‍ ഷാഹിന രാജിവച്ചു. മുസ്ലീം ലീഗ് നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് രാജി. രാജിക്കത്ത് ഷാഹിന പാര്‍ട്ടി നേതൃത്വത്തിന് നല്കി. ഇത് നഗരസഭാ സെക്രട്ടറിക്ക് നാളെ കൈമാറും.
പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നല്കുന്ന പിന്തുണ പോലും ഭരണപക്ഷത്തുള്ളവര്‍ നല്‍കുന്നില്ലെന്ന് ഷാഹിന പറഞ്ഞു. ബുദ്ധിമുട്ടുകള്‍ പാര്‍ട്ടിയെ അറിയിച്ചിരുന്നുവെങ്കിലും തുടരാന്‍ കഴിയില്ലെങ്കില്‍ രാജിവയ്ക്കാനാണ് നിര്‍ദേശിച്ചതെന്നും ഷാഹിന വ്യക്തമാക്കി. പാര്‍ട്ടിയിലെ കൗണ്‍സിലര്‍മാര്‍ തനിക്കെതിരെ ഒപ്പു ശേഖരണം നടത്തിയിരുന്നുവെന്നും ഇതൊന്നും പാര്‍ട്ടി നേതൃത്വം ഗൗരവത്തോടെ പരിഗണിച്ചില്ലെന്നും അവര്‍ പറഞ്ഞു.
മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായാണ് ഷാഹിന വളാഞ്ചേരി നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: