Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കൃഷ്ണജയന്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2018, 02:46 am IST
in Samskriti

മക്കളേ, 

ലോകമെമ്പാടും അത്യാഹ്ലാദപൂര്‍വം കൊണ്ടാടുന്ന ഒരു ആഘോഷമാണ് ജന്മാഷ്ടമി. ജീവിതത്തിന്റെ ഏതു തുറയില്‍പ്പെട്ടവര്‍ക്കും പഠിക്കുവാനും ഉള്‍ക്കൊള്ളുവാനുമുള്ള പാഠങ്ങള്‍ ശ്രീകൃഷ്ണഭഗവാന്റെ ജീവിതത്തില്‍ നമുക്കു ദര്‍ശിക്കാം.

ദ്വാപരയുഗത്തില്‍ വസുദേവര്‍ക്കും ദേവകിക്കും പുത്രനായി ജനിച്ച ശ്രീകൃഷ്ണന്റെ ജന്മനാളാണ് അഷ്ടമിരോഹിണി. എന്നാല്‍, ജനനമരണങ്ങളില്ലാത്ത ഭഗവാന്‍ ശ്രീകൃഷ്ണന്‍ എല്ലായിടവും നിറഞ്ഞുനില്‍ക്കുന്ന ശാശ്വതസത്യമാണ്. ആ കൃഷ്ണന്‍ നമ്മുടെ ഉള്ളിലെ പ്രേമമാകുന്ന ഗര്‍ഭപാത്രത്തില്‍ ജനിക്കേണ്ടതാണ്.

ചിരിച്ചുകൊണ്ടു ജനിച്ച്, ചിരിച്ചുകൊണ്ടു ജീവിച്ച്, ചിരിച്ചുകൊണ്ടു ശരീരം വെടിഞ്ഞ ഭഗവാന്‍ ശ്രീകൃഷ്ണന്റെ തിരുനാളായ അഷ്ടമിരോഹിണി, ജീവിതം ഒരു വലിയ പൊട്ടിച്ചിരിയാക്കാനുള്ള സന്ദേശമാണു നമുക്കു നല്‍കുന്നത്. കൊച്ചുകൊച്ചു ജീവിതഭാരങ്ങള്‍ ചുമക്കുമ്പോള്‍ ചിരിക്കാനും സന്തോഷിക്കാനും നമ്മള്‍ പലപ്പോഴും മറന്നുപോകുന്നു. തലയില്‍ ഭാരവും ചുമന്നുനില്‍ക്കുന്ന ഒരാളോടു നല്ലൊരു തമാശ പറഞ്ഞുനോക്കൂ. ഭാരത്തിന്റെ കാഠിന്യം കാരണം അയാള്‍ ചിരിക്കില്ല, ചിരിക്കാന്‍ കഴിയില്ല. നേരെമറിച്ചു കൃഷ്ണനെ നോക്കൂ. ഹിമാലയപര്‍വതം പോലെ ചുമതലകള്‍ ഉണ്ടായിരുന്നു. പക്ഷേ, ഒരിക്കല്‍പ്പോലും ചിരിക്കാന്‍ മറന്നില്ല. ഏതെല്ലാം കര്‍മരംഗങ്ങളിലായിരുന്നു ആ മഹാത്മാവ് ഏര്‍പ്പെട്ടിരുന്നത്. എല്ലാം ഭംഗിയായി നിറവേറ്റി. വലുപ്പചെറുപ്പമില്ലാതെ സകല ജോലികളും ഒരേപോലെ ഏറ്റെടുക്കുകയും പൂര്‍ണതയില്‍ എത്തിക്കുകയും ചെയ്തു.

യുദ്ധത്തില്‍ പരാജയപ്പെട്ടിട്ടുണ്ട് കൃഷ്ണന്‍. അപ്പോഴെല്ലാം അദ്ദേഹം യാതൊരു മടിയും കൂടാതെ പുഞ്ചിരിയോടെ തോല്‍വി ഏറ്റുവാങ്ങിയിട്ടുമുണ്ട്. തന്റെ പരാജയത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കാതെ മറ്റുള്ളവരുടെ തലയില്‍ കെട്ടിവയ്‌ക്കുന്നവരാണു സമൂഹത്തില്‍ കൂടുതലും. എന്നാല്‍ ജയിച്ചാലോ? അതു തന്റെ കഴിവും. പക്ഷേ, അത്തരക്കാരനായിരുന്നില്ല ശ്രീകൃഷ്ണന്‍. തോല്‍വിയുടെ പൂര്‍ണചുമതല തുറന്നമനസ്സോടെ ഏറ്റെടുക്കാനുള്ള ചങ്കൂറ്റം, ആ മാതൃക, ഭഗവാനെപ്പോലെ മറ്റാരും നമുക്കു കാട്ടിത്തന്നിട്ടില്ല. 

ഒരു വ്യക്തിക്ക് എങ്ങനെ ജയവും തോല്‍വിയും അതാതിന്റെ സ്ഥാനത്തു കാണാന്‍ കഴിയും എന്ന് കൃഷ്ണന്‍ സ്വന്തം ജീവിതത്തിലൂടെ നമുക്ക് കാണിച്ചുതന്നു. ഒരു കളിക്കാരന്റെ മനോഭാവത്തോടെ ആഹ്ലാദപൂര്‍വം ജീവിതം നയിക്കാന്‍ കഴിയുമെന്ന് അവിടുന്ന് നമ്മെ പഠിപ്പിച്ചു. വിഷാദവും വ്യര്‍ഥതാ ബോധവും വളരുന്ന ഇന്നത്തെ ജനതയ്‌ക്ക് ഏറ്റവും ഫലപ്രദമായ ഉപദേശമാണ് ഭഗവാന്റെ ജീവിതത്തില്‍ നിന്നും നമുക്ക് ലഭിക്കുന്നത്.

ജീവിതത്തില്‍ ജയം മാത്രമേ സ്വീകരിക്കൂ എന്ന മനോഭാവം തെറ്റാണ്. പരാജയത്തെയും സ്വാഗതം ചെയ്യാന്‍ കഴിയണം. ജയത്തിന്റെയും തോല്‍വിയുടെയും എണ്ണവും കണക്കും നോക്കിയല്ല ജീവിതത്തെ വിലയിരുത്തുന്നത്. മറിച്ച്, അതിനെ രണ്ടിനെയും എങ്ങനെ ഉള്‍ക്കൊള്ളുന്നു എന്നതാണു പ്രധാനം. അതാണു ഭഗവാന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്. 

അല്‍പസ്വല്‍പം സ്ഥാനമാനങ്ങള്‍ കിട്ടിയാല്‍ അതിന്റെ ഹുങ്ക് തലയ്‌ക്കു പിടിച്ച്, താന്‍ മനുഷ്യനാണെന്ന കാര്യം പോലും മറന്നുപോകുന്നവരാണ് ഇന്നു സമൂഹത്തില്‍ ഏറെ. എന്നാല്‍, സര്‍വശക്തനായിട്ടും, സ്വന്തം ശക്തിയില്‍ അല്‍പംപോലും അഹന്ത ഇല്ലായിരുന്നു ഭഗവാന്. സാധാരണക്കാരനാകേണ്ട സന്ദര്‍ഭങ്ങളില്‍ സാധാരണക്കാരില്‍ സാധാരണക്കാരനായി കണ്ണന്‍. ഭൂമിയോളം ക്ഷമിച്ചു. എന്നാല്‍ തീരെ നിവൃത്തിയില്ലാതെ വന്നപ്പോള്‍ കംസനെപ്പോലെയുള്ള അഹങ്കാരികളെ നല്ല പാഠം പഠിപ്പിക്കുകയും ചെയ്തു.

സദാ കര്‍മനിരതനായ കൃഷ്ണന്‍ ജീവിതത്തില്‍ തനിക്ക് അണിയാന്‍ വച്ചുനീട്ടിയ വേഷങ്ങളെല്ലാം സന്തോഷത്തോടെ അണിഞ്ഞു. രാജാവിന്റെയും പ്രജയുടെയും അച്ഛന്റെയും മകന്റെയും സഹോദരന്റെയും സഹപാഠിയുടെയും യോദ്ധാവിന്റെയും ദൂതന്റെയും ഗോപികാനാഥന്റെയും തേരാളിയുടെയും ഭക്തവത്സലനായ ഭഗവാന്റെയും അങ്ങനെ ഒരുപാടൊരുപാടു വേഷങ്ങള്‍. ഒന്നും പകുതിയാക്കി ഉപേക്ഷിച്ചില്ല, മുഴുവനാക്കിയിട്ടേ വേഷങ്ങളൊക്കെയും അഴിച്ചുവച്ചുള്ളൂ. 

ഓരോ വ്യക്തിയും സ്വപ്രയത്‌നം കൊണ്ട് സ്വയം ഉദ്ധരിക്കേണ്ടതിന്റെ ആവശ്യകത ഭഗവാന്‍ ഊന്നിപ്പറഞ്ഞു. പ്രയത്‌നം കൊണ്ടു മാത്രമേ എന്തെങ്കിലും പുരോഗതി ഉണ്ടാകുകയുള്ളൂ. എന്നാല്‍ പ്രയത്‌നിക്കുമ്പോഴും എല്ലാം നിയന്ത്രിക്കുന്ന ഈശ്വരശക്തിയോടുള്ള സമര്‍പ്പണഭാവം നമുക്കുണ്ടാവണം. എവിടെ യോഗേശ്വരനായ കൃഷ്ണനും വില്ലേന്തിയ അര്‍ജുനനും ഒരുമിച്ചിരിക്കുന്നുവോ അവിടെയാണ് വിജയവും ഐശ്വര്യവും കീര്‍ത്തിയും എന്ന ഗീതാവാക്യത്തിന്റെ അര്‍ഥവും ഇതുതന്നെ.

എല്ലാവരെയും എല്ലാത്തിനെയും ഒരുപോലെ തഴുകിത്തലോടിയ ഒരു കുളിര്‍കാറ്റുപോലെ ആയിരുന്നു കൃഷ്ണന്റെ ജീവിതം. ഒരു മുറിയില്‍നിന്നു മറ്റൊരു മുറിയിലേക്കു പോകുന്ന ലാഘവത്തോടെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതയാത്ര. തന്നോടു ബന്ധപ്പെട്ടവര്‍ക്കെല്ലാം സന്തോഷം വാരിവിതറി. തന്റെ കാലില്‍ അമ്പെയ്ത വേടനെപ്പോലും അനുഗ്രഹിച്ചിട്ടാണ് അവിടുന്ന് ശരീരം വെടിഞ്ഞത്. 

ജീവിതത്തോടുള്ള ആ പുണ്യപുരുഷന്റെ ആനന്ദകരമായ സമീപനവും, കര്‍മകുശലതയും എല്ലാവരുടെയും ഓര്‍മയില്‍ ഉണ്ടാകട്ടെ. ആ കാലടികളെ പിന്തുടരാനുള്ള ശക്തിയും വീര്യവും എല്ലാവരിലും നിറയട്ടെ.

മാതാ അമൃതാനന്ദമയി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

Kerala

കൊച്ചിയില്‍ പ്രിന്റിംഗ് പ്രസില്‍ വന്‍ തീപ്പിടിത്തം

India

അയോധ്യ രാമക്ഷേത്രക്കൊള്ളയിലെ മുഖ്യ പ്രതിയുടെ വീട് ബുള്‍ഡോസറിന് ഇടിച്ച് നിരത്തും ; ഭഗവാന്റെ കാണിക്കപ്പണം കൊള്ളയടിച്ചവരെ കത്രികപൂട്ടിട്ട് യോഗി

Kerala

മദ്യപിച്ച് വാഹനമോടിച്ച വനിതാ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു

കെ.പി. നൗഷാദലി (ഇടത്ത്) മെസ്സി(നടുവില്‍) വി. അബ്ദുറഹിമാന്‍ (വലത്ത്)
India

മെസ്സിയെ പൊന്നാനിയില്‍ കൊണ്ടുവരുമെന്ന് പൊന്നാനി എംഎല്‍എ; മെസ്സിയെ കൊണ്ടുവരാന്‍ ശ്രമിച്ചവര്‍ തോറ്റ് വീട്ടിലിരിപ്പുണ്ടെന്ന് പരിഹാസം

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ മികച്ച കൗൺസിലറിനുള്ള അവാർഡ് ജനസേവനത്തിനുള്ള അംഗീകാരം;കരമന അജിത്

ആയിരക്കണക്കിന് ആളുകൾ ഒരേ സ്വരത്തിൽ പറയുന്നു…”ഞങ്ങൾക്ക് പാകിസ്ഥാനിൽ ജീവിക്കാൻ താൽപ്പര്യമില്ല ” ; പാക് അധീന കശ്മീരിൽ കലാപം ആളിക്കത്തുമ്പോൾ

ഹരിവരാസനം”പൂജാ ചടങ്ങുകളോടെ ആരംഭിച്ചു ;മലയാള സിനിമയിൽ ആദ്യമായി എല്ലാ സിനിമാ പ്രവർത്തകരും തൂഫാൻ വാരിയേഴ്‌സ് ആയ ചിത്രം

ഇന്ത്യയുടെ മാർക്കോസ് കമാൻഡോകളെ കണ്ടമാത്രയിൽ കപ്പൽ വിട്ടോടി കടൽ കൊള്ളക്കാർ ; സിനിമാ സ്റ്റൈൽ രംഗങ്ങൾ നടന്നത് ഏദൻ ഉൾക്കടലിൽ

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ എത്തി

ഭീകരതയുടെ ഇരകൾക്കൊപ്പം നിൽക്കുന്നതിനുപകരം ഫാറൂഖും മെഹബൂബയും പാകിസ്ഥാനെ സംഭാഷണത്തിന് ക്ഷണിക്കുന്നു : തീവ്രവാദം മറന്ന് പ്രതിപക്ഷ നേതാക്കളുടെ പാക് സ്നേഹം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ചുരിദാർ അനുവദിക്കില്ല; ഉത്തരവിട്ട് ഹൈക്കോടതി, സ്ത്രീകൾക്ക് പരമ്പരാഗത കേരളീയ വസ്ത്രധാരണം തുടരും

ഗോവധ നിരോധനം: സുപ്രീംകോടതിയെ സമീപിച്ച് വിജയ് സ‌ർക്കാർ, 1958-ലെ മൃഗസംരക്ഷണ നിയമത്തിന് വിരുദ്ധമെന്ന് വാദം

റിലീസിന് മുൻപ് ‘ജനനായകൻ’ കണ്ടത് 1.2 കോടി ആളുകൾ;വിജയ്‌ക്ക് വൻ തിരിച്ചടി

35,000 കോടിയുടെ നിക്ഷേപം; 21,000 തൊഴിലവസരം ; രാജ്യത്ത് നാലാമത്തെ വാഹന പ്ലാന്റ് ഒരുക്കി സുസുക്കി ; പ്രതിവർഷം 40 ലക്ഷം വാഹനങ്ങൾ പുറത്തിറക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.