Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പമ്പയില്‍ ബെയ്‌ലി പാലം ഹൈക്കോടതി വിശദീകരണം തേടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2018, 04:40 am IST
in Kerala

കൊച്ചി: മഹാപ്രളയത്തില്‍ തകര്‍ന്ന  പമ്പയില്‍ ബെയ്‌ലി പാലം പണിയുന്ന  കാര്യത്തില്‍ ഹൈക്കോടതി കേന്ദ്രത്തിന്റെ വിശദീകരണം തേടി. കക്കി ഡാം തുറന്നു വിട്ടതോടെ  പമ്പയിലുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിനോടു വിശദീകരണം തേടിയിട്ടുമുണ്ട്.

ശബരിമല, നിലയ്‌ക്കല്‍, പമ്പ എന്നിവിടങ്ങളിലുണ്ടായ നാശ നഷ്ടങ്ങള്‍ പരിഹരിച്ച് കന്നി മാസ പൂജയ്‌ക്കു മുമ്പ് തീര്‍ത്ഥാടനം പുന: സ്ഥാപിക്കാന്‍ ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ എം. മനോജ് നല്‍കിയ റിപ്പോര്‍ട്ടിന്റെയടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി.  ഡിവിഷന്‍ ബെഞ്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, റവന്യു, പോലീസ്, വനം വകുപ്പുകളെയും ബിഎസ്എന്‍എല്‍, കെഎസ്ഇബി, കെഎസ്ആര്‍ടിസി, കേരള വാട്ടര്‍ അഥോറിറ്റി തുടങ്ങിയവരെ കക്ഷി ചേര്‍ക്കാനും കോടതി നിര്‍ദേശിച്ചു. 

പമ്പ – ശബരിമല യാത്ര സുരക്ഷിതമല്ല. സന്നിധാനത്തേക്ക് ആളുകള്‍ക്ക് പോകാനും ചരക്ക് എത്തിക്കാനും കഴിയില്ല. സന്നിധാനത്ത് വൈദ്യുതി ബന്ധം തകര്‍ന്നു. ഇവിടെ ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഡീസല്‍ ഏഴ് മുതല്‍ പത്ത് ദിവസത്തേക്ക് മാത്രമേ കാണൂ. ബന്ധപ്പെട്ട വകുപ്പുകളും ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കാനുള്ള ഉന്നതാധികാര സമിതിയും ഒരുമിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചാലേ അടുത്ത മാസപൂജയോടെ സുരക്ഷിതമായ തീര്‍ത്ഥാടനം ഉറപ്പുവരുത്താനാകൂ. അടുത്ത നവംബര്‍ 16 ന് തുടങ്ങുന്ന മണ്ഡല – മകര വിളക്കിന് മുമ്പ് ശബരിമലയില്‍ തകര്‍ന്ന അടിസ്ഥാന സൗകര്യങ്ങള്‍ പുന: സ്ഥാപിക്കണം. കമ്മിഷണറുടെ  റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രളയത്തെത്തുടര്‍ന്ന് ഗതിമാറിയൊഴുകിയ പമ്പാനദിയെ പൂര്‍വഗതിയിലാക്കുന്നതിനു നടപടി വേണമെന്ന് വ്യക്തമാക്കിയാണ്  റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.  പ്രളയ ദുരന്തത്തെത്തുടര്‍ന്ന് ശബരിമല തീര്‍ത്ഥാടനം സുരക്ഷിതമല്ലെന്ന സ്‌പെഷ്യല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഓണപ്പൂജയ്‌ക്ക്  ഭക്തരെ മലകയറാന്‍ അനുവദിക്കേണ്ടെന്ന് ദേവസ്വം ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. പ്രളയത്തെത്തുടര്‍ന്ന് ശബരിമലയിലുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് വിവരിച്ചും ഇതിനുള്ള പോംവഴികള്‍ നിര്‍ദേശിച്ചുമാണ് കമ്മിഷണര്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. 

നിര്‍ദേശങ്ങള്‍ 

കക്കി ഡാമില്‍ നിന്നുള്ള നീരൊഴുക്ക് കുറയ്‌ക്കുന്ന കാര്യം കെഎസ്ഇബിയും ഡാം സുരക്ഷാ അതോറിറ്റിയും ചര്‍ച്ച ചെയ്തു തീരുമാനിക്കണം. ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കണം. ചാലക്കയം മുതല്‍ പമ്പ വരെയുള്ള റോഡിന്റെ അറ്റകുറ്റപ്പണികള്‍ ദേവസ്വം ബോര്‍ഡ് ചെയ്യണം, പമ്പയുടെ കരയിടിയാതിരിക്കാനും പുഴയിലെ അവശിഷ്ടങ്ങള്‍ നീക്കാനും  ഇറിഗേഷന്‍ വകുപ്പ് നടപടികള്‍ സ്വീകരിക്കണം, പമ്പയിലെ ആശുപത്രിയുടെ ഒന്നാം നില ചെളിയും മണ്ണും കയറി നശിച്ചു.  ഇവിടെ ജലവിതരണം, വൈദ്യുതി ബന്ധം എന്നിവ പുന: സ്ഥാപിക്കണം. സ്വീവേജ് ലൈനുകളുടെ അറ്റകുറ്റപ്പണി നടത്തണം. 

പമ്പയിലെ ടോയ്‌ലെറ്റുകള്‍ ഉപയോഗിക്കാനാവുന്ന വിധത്തിലാക്കണം, നിലയ്‌ക്കല്‍ ബേസ് ക്യാമ്പാക്കി മാറ്റി ഇവിടെ നിന്ന് തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കണം. ഇവിടെ നിന്ന് കെഎസ്ആര്‍ടിസി പമ്പയിലേക്ക് ചെയിന്‍ സര്‍വീസ് നടത്തണം, പമ്പ, നടപ്പന്തല്‍, രാമമൂര്‍ത്തി മണ്ഡപത്തിലും തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ എന്നിവ പുന: സ്ഥാപിക്കണം തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍. ഈ സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ദേവസ്വം ബെഞ്ച് തേടിയത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഷ്ട സ്വര്‍ണം കണ്ടെത്താനാകാതെ എസ്‌ഐടി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഇതര സംസ്ഥാന ക്ഷേത്രങ്ങളിലേക്കും

Kerala

ലഫ്. ജനറല്‍ വിജയ് നായര്‍ ഇന്‍ഫന്‍ട്രി സ്‌കൂള്‍ കമാന്‍ഡന്റ്

Main Article

ഡോളര്‍ വിമുക്ത വ്യാപാരവും ആത്മനിര്‍ഭര ഭാരതവും; ഊര്‍ജ സുരക്ഷയില്‍ ഭാരതത്തിന്റെ നയതന്ത്ര വിജയം

Kerala

കേരളം ഭരണം ആര്‍ക്ക്? നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ഒരുനാള്‍ മാത്രം

Kerala

കുമാരനാശാന്‍ പിറന്ന മണ്ണില്‍ മീന്‍ചന്ത; പ്രതിഷേധം കനക്കുന്നു

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിക്കിടെയും ജിഎസ്ടിയില്‍ ചരിത്ര നേട്ടം; ഏപ്രിലില്‍ 2.43 ലക്ഷം കോടി

ജിഎസ്ടിയും ചെക്ക് പോസ്റ്റുകളുടെ അവസാനവും സ്മാര്‍ട്ട് ഗതാഗത യുഗത്തിന്റെ തുടക്കം

മാറാട് കൂട്ടക്കൊലയുടെ 23-ാം വാര്‍ഷികത്തോടനുബന്ധിച്ച് മാറാട് അരയസമാജം പരിസരത്ത് നടന്ന ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത സഹകാര്യവാഹ്
പി.പി. സുരേഷ്ബാബു പുഷ്പാര്‍ച്ചന നടത്തുന്നു

മാറാട് നല്‍കുന്ന പാഠം ഇസ്ലാമിക ഭീകരതയുടെ കേരളത്തിലേക്കുള്ള വരവ്: എ.പി. അഹമ്മദ്

പുനരുദ്ധാരണം നടക്കുന്ന കൂവോട് ശ്രീമേലോംമുറ്റം ശ്രീകൃഷ്ണക്ഷേത്രം

നാടിനെ ഭക്തിസാന്ദ്രമാക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രം

ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന മനസ്

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

അദ്വൈതം: സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കുമുള്ള ഭാരത സന്ദേശം

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.