ഇടുക്കി: മഴ മാറി നിന്നതോടെ ഇടുക്കി സംഭരണിയിലെ ജലശേഖരം താഴുന്നു. ഇന്നലെ വൈകിട്ട് ലഭിച്ച കണക്ക് പ്രകാരം 2395.68 അടിയാണ് ജലനിരപ്പ്. സെക്കന്‍ഡില്‍ 2.21 ലക്ഷം ലിറ്റര്‍ വെള്ളം ഒഴുകിയെത്തുമ്പോള്‍ ചെറുതോണി പുഴ വഴി ഒഴുക്കി വിടുന്നത് രണ്ട് ലക്ഷം വീതമാണ്.
1.15 ലക്ഷം ലിറ്റര്‍ വെള്ളം വീതം വൈദ്യുതി ഉല്പ്പാ ദനത്തിനും കൊണ്ടുപോകുന്നുണ്ട്. ചെറുതോണി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ 0.60 മീറ്റര്‍ വീതമാണ് നിലവില്‍ തുറന്നുവച്ചിരിക്കുന്നത്.
0.44 സെ.മീ. മഴ ലഭിച്ചപ്പോള്‍ 22.798 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമാണ് ഒഴുകിയെത്തിയത്. കനത്തമഴയില്‍ ആഗസ്റ്റ് 16ന് 99 ശതമാനം വരെ എത്തിയ ജലശേഖരം 91.3 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്. ഇടമലയാറില്‍ 165.9 മീറ്ററാണ് നിലവിലെ ജലനിരപ്പ്. സംഭരണിയിലെ രണ്ട് ഷട്ടറുകള്‍ തുറന്ന് വച്ചിരിക്കുകയാണ്. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 137.5 അടിയായും കുറഞ്ഞിട്ടുണ്ട്. സെക്കന്‍ഡില്‍ 2206 ഘനയടി വെള്ളം വീതമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: