ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബന്ദിപ്പോറ ജില്ലയില്‍ സൈന്യവും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളില്‍ പതിയിരുന്ന ഭീകരര്‍ സൈന്യത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു. കൂടുതല്‍ ഭീകരര്‍ പ്രദേശത്തു ഒളിച്ചിരിപ്പുണ്ടെന്ന നിഗമനത്തില്‍ സൈന്യം കെട്ടിടം വളഞ്ഞു.
ബുധനാഴ്ച നടന്ന ആക്രമണത്തില്‍ നാല് പോലീസുകാര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. തെക്കന്‍ കാശ്മീരില്‍ സ്ഥിതി ചെയ്യുന്ന ഷോപിയാന്‍ ജില്ലയിലെ അര്‍ഹമിലായിരുന്നു ഇന്നലെ ആക്രമണം നടന്നത്. കേടുപറ്റിയ വാഹനം നന്നാക്കുകയായിരുന്ന പോലീസുകാര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. രണ്ട് പൊലീസുകാരെ സംഭവസ്ഥലത്തു വച്ച് തന്നെ കൊല്ലപ്പെട്ടു. രണ്ടുപേരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അതേസമയം അനന്തനാഗ് ജില്ലയില്‍ ഒളിച്ചു താമസിക്കുകയായിരുന്ന രണ്ടു ഭീകരരെ സൈന്യം വധിച്ചിരുന്നു. പ്രദേശവാസികള്‍ ഭീകരര്‍ക്ക് അഭയം നല്‍കുന്നു എന്ന വാദം ശക്തിപെടുന്ന സമയത്താണ് വീണ്ടും കാശ്മീരില്‍ ആക്രമണങ്ങള്‍ അരങ്ങേറുന്നത്.
















