Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പെരുന്തച്ചനും പ്രതിഭാധനനായ മകനും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2018, 01:10 am IST
inSamskriti

ദിവ്യനായൊരു പുത്രനുണ്ടായിരുന്നു പെരുന്തച്ചന്. കഴിവില്‍ അച്ഛനോളം പ്രഗത്ഭനായിരുന്നു മകനും. ദിക്കുകള്‍ മാറി നോക്കുമ്പോള്‍ പല മാതൃകകളില്‍ കാണപ്പെട്ട പെരുന്തച്ചന്റെ അത്ഭുത കുളവുമായി ബന്ധപ്പെട്ട് മകനൊരു ചോദ്യമുയര്‍ത്തി. ”പുഴ കടന്ന് കുളത്തിലേക്ക് വല്ലവരും പോകുമോ?”  എന്നായിരുന്നു ചോദ്യം. ക്ഷേത്രത്തോട് ചേര്‍ന്നായിരുന്നു കുളം. പുഴയാകട്ടെ  ഒരുപാട് ദൂരെയും. ”എന്തു ഭ്രാന്താണീ ചോദിക്കുന്നത്, പുഴ എത്ര അകലെയാണ്?” എന്ന് പെരുന്തച്ചന്‍ മറുചോദ്യമുയര്‍ത്തി. എന്നാല്‍ മകന്റെ സംശയം വൈകാതെ യാഥാര്‍ഥ്യമായി. അങ്ങ് ദൂരെയായി ഒഴുകിക്കൊണ്ടിരുന്ന പുഴ ഏറെ  വൈകാതെ അമ്പലത്തിന്റെയും കുളത്തിന്റെയും മധ്യത്തില്‍ ഗതിമാറി ഒഴുകിത്തുടങ്ങി. അമ്പലവും കുളവും രണ്ടു കരകളിലായി. പുഴ കടന്ന് കുളത്തിലേക്ക് ആരും പോകാതെയായി. 

അല്‍പനാള്‍ കഴിഞ്ഞപ്പോള്‍ പുഴയില്‍ പെരുന്തച്ചനൊരു പാലം പണിതു. പാലത്തിനൊരു പ്രത്യേകതയുണ്ടായിരുന്നു. അതിന്റെ ഒരറ്റത്ത് ഒരു പാവയുണ്ടായിരുന്നു. പാലത്തിന്റെ മറ്റേ അറ്റത്ത് ആള്‍ കയറിയാല്‍ പാവ വെള്ളത്തിലേക്ക് താണു തുടങ്ങും. പാലത്തില്‍ കയറിയ ആള്‍ മധ്യത്തിലെത്തുമ്പോള്‍ പാവ വെള്ളത്തില്‍ മുങ്ങും. ആള്‍ നടന്ന് അങ്ങേയറ്റത്ത് എത്തുമ്പോഴേക്കും പാവ പഴയപടി അവിടെ നില്‍പ്പുണ്ടാകും. ആള്‍ മുഖാമുഖമെത്തിയാല്‍ പാവ അയാളുടെ മുഖത്ത് തുപ്പും. ഇതു കണ്ട്  പെരുന്തച്ചന്റെ മകന്‍ മറ്റൊരു പാവയെ ഉണ്ടാക്കി. അതിനെ മുന്‍പുള്ള പാവയുടെ എതിര്‍ദിശയില്‍, അതായത് പാലത്തിന്റെ മറ്റേത്തലയ്‌ക്കല്‍ സ്ഥാപിച്ചു. പാലത്തില്‍ ആള്‍ കയറിയാല്‍ പാവ അയാള്‍ക്കു മുമ്പ് മറ്റേത്തലയ്‌ക്കല്‍ എത്തും. അവിടെയുള്ള പാവ യാത്രക്കാരന്റെ മുഖത്തു തുപ്പാനൊരുങ്ങുമ്പോള്‍ ഈ പാവ അതിന്റെ ചെകിടത്തടിക്കും. അടികിട്ടിയാല്‍ പാവയുടെ മുഖം തിരിഞ്ഞു പോകും. പിന്നെ തുപ്പാനാവില്ല. 

ഒരിക്കല്‍ യാത്രക്കിടെ പെരുന്തച്ചന്‍ കുറച്ച് ആശാരിമാര്‍ ഒരു അമ്പലം പണിയുന്നതായി കണ്ടു. പെരുന്തച്ചന്‍ അവര്‍ക്കരികെ ചെന്ന് അവരുടെ ജോലികള്‍ വീക്ഷിച്ചു നിന്നു. ആശാരിമാരാരും പെരുന്തച്ചനെ കണ്ടതായിപ്പോലും നടിച്ചില്ല. ഊണു കഴിക്കാന്‍ പോകുമ്പോള്‍ പെരുന്തച്ചനെ വിളിച്ചതുമില്ല. ഉടനെ പെരുന്തച്ചന്‍ അവിടെ ശ്രീകോവിലിനായി മാറ്റിയിട്ടിരുന്ന കഴുക്കോലുകളുടെ അറ്റത്ത് ഓരോ വരവരച്ച് അവിടം വിട്ടു പോയി. ഊണു കഴിഞ്ഞെത്തിയ ആശാരിമാര്‍ പണി തുടര്‍ന്നു. കഴുക്കോലില്‍ കണ്ട വര,  കണക്കാശാരി  വരച്ചതാണെന്നു ധരിച്ച് വരയില്‍ വെച്ച് കഴുക്കോല്‍ അവര്‍ മുറിച്ചു മാറ്റി.  മുറിച്ച കഴുക്കോലുകളെല്ലാം ചേര്‍ത്ത് കൂട്ടു കേറ്റിയെങ്കിലും കൂടം പിടിച്ചില്ല. പഠിച്ച വിദ്യകളെല്ലാം പ്രയോഗിച്ചിട്ടും വിഫലമായി. ഇതെങ്ങനെ ഈ പിഴവുണ്ടായെന്ന് അവര്‍ സങ്കടപ്പെട്ടു. 

പെരുന്തച്ചന്‍ പിന്നീട് കുറേ കടുന്തുടികള്‍ ഉണ്ടാക്കി പണിതു കൊണ്ടിരിക്കുന്ന ക്ഷേത്രത്തിലേക്കു തിരിച്ചു പോയി. ഇതു കണ്ട്  മകനും അദ്ദേഹത്തെ അനുഗമിച്ചു. ആശാരിമാര്‍ ഉണ്ണാന്‍ പോയ തക്കം നോക്കി  പെരുന്തച്ചന്‍ ശ്രീകോവിലിനു മുകളില്‍ ഇയറി കടുന്തുടികള്‍ ഇണക്കിച്ചേര്‍ത്ത് ഒരടി കൊടുത്തു. മകനെ അവിടെ കണ്ട പെരുന്തച്ചന്‍ അവനോടായി ‘കൂടം പിടിച്ചത് കണ്ടോടാ?’ എന്നു ചോദിച്ചു. കാണുക മാത്രമല്ല, പഠിക്കുകയും ചെയ്തു എന്നായിരുന്നു മകന്റെ ഉത്തരം. ഇങ്ങനെ പല അവസരങ്ങളിലായി, മകന്‍ തന്നേക്കാള്‍ കേമനായി വളര്‍ന്നേക്കുമെന്ന ഭീതിയും അസൂയയും പെരുന്തച്ചനില്‍ പെരുകി. 

മകന്‍ ജീവിച്ചിരുന്നാല്‍ തന്റെ യശസ്സിനു ഭംഗം വന്നേക്കുമെന്നു ചിന്തിച്ച് ഒടുവില്‍ പെരുന്തച്ചന്‍ അവനെ കൊല്ലാനുറച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഞ്ചും പത്തും ആളെ കൂട്ടി മോദിയെ തടയാമെന്ന് കരുതിയെങ്കിൽ രാഹുലിന് തെറ്റി ; ഇന്ത്യയിൽ സനാതന ശക്തി ഉള്ളിടത്തോളം മോദിയെ തൊടാൻ പോലും രാഹുലിനാകില്ല

World

ഗംഗാ ജല കരാറിനെക്കുറിച്ചുള്ള ബംഗ്ലാദേശിന്റെ വലിയ പ്രസ്താവന: ഡിസംബറിനുളളിൽ ഒരു പുതിയ കരാർ ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് ജലവിഭവ മന്ത്രി ഷാഹിദുദ്ദീൻ ചൗധരി

India

‘ക്ഷമിക്കുന്ന സ്വഭാവം’ ചിലപ്പോഴൊക്കെ തിരിച്ചടിയാവുന്നുവെന്ന് സ്വയം വിലയിരുത്തി സുപ്രീം കോടതി

India

സിജെപി, കോണ്‍ഗ്രസ് സമരത്തല്‍ സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ ശാന്തയായും, അക്രമികളെ വിടാതെ പിടികൂടിയും ഐപിഎസ് ഐശ്വര്യാ സിങ്ങ്…

World

ജമാഅത്തെ ഇസ്ലാമിയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു : ബംഗ്ലാദേശിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച് തസ്ലീമ നസ്രീൻ 

പുതിയ വാര്‍ത്തകള്‍

അതിർത്തിക്കപ്പുറത്തുനിന്നാണ് നിർദ്ദേശങ്ങൾ ; നിക്ഷിപ്ത രാഷ്‌ട്രീയ താൽപ്പര്യങ്ങളാൽ ഉള്ള ആസൂത്രിതമായ നീക്കം : രാഹുലിനെതിരെ 42 ഓളം ജഡ്ജിമാർ രംഗത്ത്

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.