Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പാര്‍ക്കര്‍ സാക്ഷി, പാര്‍ക്കര്‍ ദൗത്യത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2018, 11:44 am IST
inVaradyam

സ്വന്തം പേരില്‍ ഇതാ ഒരു ബഹിരാകാശപേടകം. നാസയുടെ ചരിത്രത്തില്‍ ആദ്യമായി ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ പേരില്‍ വിക്ഷേപിക്കുന്ന ആദ്യത്തെ കൃത്രിമോപഗ്രഹം. അതും സൂര്യന് ഏറ്റവും അടുത്തെത്തുന്ന മനുഷ്യനിര്‍മിത വസ്തുവെന്ന ബഹുമതിയിലേക്ക് കുതിക്കാനൊരുങ്ങുന്ന ഉപഗ്രഹം…. ഫ്‌ളോറിഡയില്‍ കേപ്കനാവരിലെ കണ്‍ട്രോള്‍ റൂമില്‍ കൂറ്റന്‍ ടെലിവിഷന്‍ സ്‌ക്രീനിനു മുന്നിലിരുന്ന യൂജിന്‍ പാര്‍ക്കറുടെ ഭൂതകാലത്തിലേക്ക് ഒരു നിമിഷം തെന്നിനീങ്ങി.

അറുപത് വര്‍ഷം മുന്‍പ് ‘സോളാര്‍ വിന്‍ഡ്’ അഥവാ സൗരവാതം ഉണ്ടെന്നതിന് തെളിവുമായി താന്‍ മുന്നോട്ടുവന്നപ്പോള്‍ പുച്ഛിച്ച് ചിരിച്ച ശാസ്ത്രജ്ഞന്മാര്‍. ഇപ്പോഴിതാ അതേ സൗരവാതങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ 1500 കോടി ഡോളര്‍ ചെലവിട്ട് തന്റെ പേരില്‍ ഒരു ഉപഗ്രഹം തൊടുത്തുവിടുന്നു. ‘യുവത്വ’ത്തിന്റെ കൗണ്ട് ഡൗണ്‍ അദ്ദേഹത്തെ പെട്ടെന്ന് വര്‍ത്തമാനകാലത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ‘പാര്‍ക്കര്‍ സോളാര്‍ പ്രോബ്’ (പിഎസ്പി), ഡെല്‍റ്റാ-നാല് ഹെവി റോക്കറ്റിന്റെ കരുത്തില്‍ കാഴ്ചയില്‍നിന്ന് മറഞ്ഞുകഴിഞ്ഞു. കണ്ണെത്താദൂരത്തോളം ഓറഞ്ചുകലര്‍ന്ന പുകച്ചുരുളുകള്‍ മാത്രം.

കൃത്യം 60 വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു ശാസ്ത്രലോകത്തെ ഞെട്ടിച്ച തന്റെ കണ്ടെത്തല്‍. സൂര്യനില്‍നിന്ന് ചാര്‍ജുള്ള കണങ്ങളുടെ ശക്തമായ പ്രവാഹം തുടര്‍ച്ചയായി പുറത്തേക്കുവരുന്നു. ജലധാരായന്ത്രത്തില്‍നിന്ന് വൃത്താകൃതിയില്‍ ജലം ചിതറിത്തെറിക്കുന്നതുപോലെയാണ് ആ സൂര്യക്കാറ്റ് പ്രവഹിക്കുന്നത്. സൂര്യന്റെ കാന്തിക മണ്ഡലത്തില്‍ മാത്രമല്ല, സൗരയൂഥത്തിലും സൗരക്കാറ്റ് സ്വാധീനം ചെലുത്തും-തന്റെ പ്രബന്ധം ഇങ്ങനെയായിരുന്നു. പ്രസിദ്ധമായ അസ്‌ട്രോണമിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിക്കുന്നതിന് നല്‍കിയപ്പോള്‍ പരിശോധകര്‍ രണ്ടുപേരും അത് തള്ളി. പ്രബന്ധത്തില്‍ തെറ്റുണ്ടായിരുന്നതുകൊണ്ടല്ല, മറിച്ച് അവര്‍ വിശ്വസിച്ചിരുന്നതിന് വിരുദ്ധമായതുകൊണ്ട്. അന്ന് ഗവേഷക പ്രമുഖര്‍ കരുതിയത് ഗ്രഹങ്ങള്‍ക്കിടയിലുള്ള സ്ഥലം ശുദ്ധശൂന്യമാണെന്നായിരുന്നു. പാര്‍ക്കര്‍, ജേര്‍ണലിന്റെ പത്രാധിപരുടെയടുത്ത് പരാതിയുമായെത്തി. പത്രാധിപര്‍ ഭാരതീയനായ സുബ്രഹ്മണ്യം ചന്ദ്രശേഖര്‍. നൊബേല്‍ പുരസ്‌കാരം നേടിയ പ്രപഞ്ച ശാസ്ത്രജ്ഞന്‍. പരിശോധകരെ മറികടന്ന് പത്രാധിപര്‍ പ്രബന്ധം പ്രസിദ്ധീകരിച്ചു, 1958-ല്‍.

കാലമേറെക്കഴിഞ്ഞു. പാര്‍ക്കറുടെ കണ്ടെത്തല്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു. സൗരവാതത്തിന് ഭൂമിയെ ദോഷകരമായി സ്വാധീനിക്കാന്‍ കഴിവുണ്ടെന്ന് തെളിഞ്ഞു.

‘സൂര്യനെ തൊട്ടറിയാന്‍’ എന്നതാണ് പാര്‍ക്കര്‍ പദ്ധതിയുടെ മുഖമുദ്ര. സൂര്യാന്തരീക്ഷത്തില്‍ ജ്വലിച്ചുനില്‍ക്കുന്ന കൊറോണയുടെ ഘടന അടുത്തറിയുകയാണ് പ്രധാനലക്ഷ്യം. പിന്നെ സൗരവാതങ്ങളെക്കുറിച്ചുള്ള പഠനവും. അവയ്‌ക്ക് കാലാതീതമായ ശക്തിയാണുള്ളതെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. അതിശക്തിയായി പുറപ്പെടുന്ന സൂര്യവാതത്തിന് ഭൂമിയില്‍നിന്നുള്ള കൃത്രിമോപഗ്രങ്ങളെ തകര്‍ക്കാനും ഭൂമിയിലെ വൈദ്യുത വിതരണ ശൃംഖലയെ നശിപ്പിക്കാനും വാര്‍ത്താവിനിമയരംഗത്തെ താറുമാറാക്കാനും അപാരമായ കഴിവാണുള്ളത്. പാര്‍ക്കര്‍ ദൗത്യം ഉദ്ദേശിക്കുന്ന രീതിയില്‍ വിജയിച്ചാല്‍ സൗരവാതത്തിന്റെ പ്രവാഹം പ്രവചിക്കാന്‍ അത് നമ്മെ സഹായിക്കും. നമ്മുടെ ബഹിരാകാശ യാത്രകള്‍ വേണ്ടവിധം ആസൂത്രണം ചെയ്യാന്‍ അത് നമ്മെ പ്രാപ്തരാക്കും. കാലാവസ്ഥാ വ്യതിയാനവും സൗരവാതവും തമ്മിലുള്ള ബന്ധം മനസ്സിലാക്കാന്‍ അറിവ് നല്‍കും. കൊറോണയുടെ ഘടന പറഞ്ഞുതരും.

ഏഴുവര്‍ഷം വേണം പാര്‍ക്കറിന് സൂര്യ മണ്ഡലത്തിന് ‘തൊട്ടടുത്തെ’ത്താന്‍. ‘തൊട്ടടുത്ത്’, എന്നാല്‍ സൂര്യന് 61 ലക്ഷം കിലോമീറ്റര്‍ അടുത്തുവരെ. മണിക്കൂറില്‍ ഏഴ് ലക്ഷം കിലോമീറ്റര്‍ വേഗതയിലാണ് ഈ ബഹിരാകാശയാനത്തിന്റെ യാത്ര. ഭൂമിയില്‍ നിന്നും ഇത്രയേറെ അകലത്തില്‍ പോകുന്ന ആദ്യ മനുഷ്യ നിര്‍മിത പേടകമാണിത്. ശുക്ര ഗ്രഹത്തെ 24 വട്ടം പ്രദക്ഷിണം ചെയ്ത് കൊറോണയെ നിരീക്ഷിക്കാനെത്തുന്ന ഈ ആകാശവാഹനത്തിന് 1400  ഡിഗ്രി  സെല്‍ഷ്യസ് ചൂടുവരെ താങ്ങാന്‍ കഴിവുണ്ട്. നാലര ഇഞ്ച് കനമുള്ള കാര്‍ബണ്‍ പ്രതിരോധ കവചമാണ് സംരക്ഷണം നല്‍കുന്നത്. അതിനാല്‍ വാഹനത്തിനുള്ളില്‍ എപ്പോഴും 29 ഡിഗ്രി സെല്‍ഷ്യസ് ചൂടുമാത്രം.

നിരവധി അത്യാധുനിക യന്ത്രങ്ങളാണ് പാര്‍ക്കര്‍ ദൗത്യവാഹനത്തിനുള്ളില്‍. പക്ഷേ അതിനുള്ളില്‍ ഒരു ‘ചിപ്പ്’ അടക്കം ചെയ്തിട്ടുണ്ട്. ആ ചിപ്പില്‍ അടങ്ങിയിരിക്കുന്നതിവയത്രേ-ഡോ. യുജിന്‍ എന്‍. പാര്‍ക്കറുടെ ഫോട്ടോകള്‍: 1958-ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ച പ്രബന്ധം; പദ്ധതിയില്‍ തത്പരരായ 11 ലക്ഷം വ്യക്തികളുടെ പേരുകള്‍… കമ്പ്യൂട്ടര്‍ ചിപ്പ് ഒരു കാര്‍ഡിനോട് ചേര്‍ത്താണ് ഘടിപ്പിച്ചിട്ടുള്ളത്. ആ കാര്‍ഡിലുള്ളത് ഒരു സമര്‍പ്പണ വാക്യമാണ്- ”സൂര്യനെക്കുറിച്ചും സൂര്യവാതങ്ങളെക്കുറിച്ചുമുള്ള മനുഷ്യകുലത്തിന്റെ ധാരണകളും കാഴ്ചപ്പാടുകളും മാറ്റിമറിക്കുന്നതിന് കാരണമായ വൈജ്ഞാനിക സംഭാവനകള്‍ നല്‍കിയ ഡോ. യൂജിന്‍ എന്‍. പാര്‍ക്കര്‍ക്ക് ഈ ‘പാര്‍ക്കര്‍ സോളാര്‍ പ്രോബ് മിഷന്‍’ സമര്‍പ്പിക്കുന്നു.”

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സഹയാത്ര ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഇൻസൈറ്റ് ചിത്രത്തിന്റെ പൂജ നടന്നു

Kerala

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

Music

ശരത്തിന്റെ ആലാപനത്തോടെ ‘മഴവിൽക്കനവുകൾ’ തരംഗമാകുന്നു

New Release

അവന്റെ മരണത്തിനു പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും!

Kerala

റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടൽ; സർക്കാർ ശുപാർശ തള്ളി പി എസ് സി, വിരട്ടല്‍ നടപടികള്‍ വേണ്ടെന്നും കമ്മിഷൻ

പുതിയ വാര്‍ത്തകള്‍

നയൻ‌താരയുടെ സുന്ദർ സി ചിത്രം “മഹാശക്തി” നവംബർ 6 ന് തിയേറ്ററുകളിലേക്ക്

ഭർത്താവിന് പരസ്ത്രീബന്ധം , പാർട്ടി തോറ്റ ദിവസം പോലും ഒരുമിച്ച് : ഭർത്താവിന് പരസ്ത്രീബന്ധമുണ്ടെന്ന് ഡി.വൈ.എഫ്.ഐ. നേതാവിന്റെ ഭാര്യ

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

’വയലൻസിനപ്പുറം ഒരു മനോഹരമായ അമ്മ-മകൻ ബന്ധത്തിന്റെ കഥയാണ് ‘ദ പാരഡൈസ്’ എന്ന് നാനി

താഴെ തട്ടിലെ നേതാക്കള്‍ ഒഴിയുന്നു; പ്രതിസന്ധിയില്‍ സിപിഎം കൊല്ലം ജില്ലാ നേതൃത്വം, ഒഴിഞ്ഞത് 25 ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാർ

3 മില്യൺ കാഴ്ചക്കാരുമായി സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ട്രെയ്‌ലർ

നിമിഷ സജയൻ – കരുണാസ് – സജീവ് പാഴൂർ ചിത്രം ‘എന്ന വിലൈ’യിലെ ‘വാൻ മീര്’ വീഡിയോ ഗാനം പുറത്ത്

പഴയ വേണാട്ടില്‍ നിന്ന് അനന്തപുരിയിലേക്ക്; നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്ത് ഒക്‌ടോബര്‍ 9ന്

കാക്കിയിട്ടവരെല്ലാം പൊലീസുകാരല്ല അന്തംസ് : വിളിച്ചത് ഹെല്‍ത്ത് ഇന്‍സ്പെകടര്‍മാരുടെ യോഗം : വി വി രാജേഷ് പൊലീസുകാരുടെ യോഗം വിളിച്ചെന്ന് സിപിഎം

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.