Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

എങ്ങനെ കരകയറും കൃഷി മേഖല?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2018, 01:21 am IST
inEditorial

നിവര്‍ന്നു നില്‍ക്കാന്‍ പാടുപെട്ടുകൊണ്ടിരുന്ന നമ്മുടെ കാര്‍ഷിക മേഖലയെ അടിമുടി തകര്‍ത്തുകൊണ്ടാണ് മഹാപ്രളയം താണ്ഡവമാടിയത്. ഒരു പക്ഷേ, ഈ ദുരന്തത്തില്‍ ഏറ്റവും കനത്ത പ്രഹരമേറ്റ മേഖല കൃഷി തന്നെയായിരിക്കും. നെല്ലറകളില്‍ കണ്ണീര്‍ക്കടലാണിന്ന്. തെങ്ങ് നിവര്‍ന്നു നില്‍ക്കാന്‍ പാടുപെടുന്നു. താത്ക്കാലിക വിളകളായ പച്ചക്കറി, വാഴ തുടങ്ങിയവ കൂപ്പുകുത്തി. കുരുമുളക് അടക്കമുള്ള നാണ്യ വിളകള്‍ക്കും തിരിച്ചടിയേറ്റു. റബറിന് വലിയ ക്ഷതമേറ്റില്ലെന്നു വേണമെങ്കില്‍ സമാധാനിക്കാം. 

പക്ഷേ, റബര്‍ കര്‍ഷകരെ ആ കൃഷി നേരത്തേ തന്നെ കരയിച്ചുകൊണ്ടിരിക്കുകയായിരുന്നല്ലോ. അതിനു മേലേക്കാണ് പുതിയ ആഘാതം വന്നെത്തിയത്. ദുരന്തത്തിന്റെ ഭീകര ദിനങ്ങള്‍ പിന്നിട്ട് ജീവിതത്തിലേയ്‌ക്കു തിരിച്ചുകയറുന്ന സംസ്ഥാനം ഇനി ഭാവിയേക്കുറിച്ചു ചിന്തിക്കുമ്പോള്‍ ഏറ്റവും ശ്രദ്ധാപൂര്‍വ്വവും ദീര്‍ഘ വീക്ഷണത്തോടെയും കൈകാര്യം ചെയ്യേണ്ട മേഖലയായി മാറിയിരിക്കുന്നു കാര്‍ഷിക രംഗം. നഷ്ടക്കണക്കുകളുടേയും കടങ്ങളുടേയും കഥ മാത്രം പറയാന്‍ വിധിക്കപ്പെട്ട കര്‍ഷരാണ് എക്കാലവും നാടിന്റെ നട്ടെല്ല്. എങ്ങനെ കരകയറ്റാനാകും ഈ മേഖലയെ? 

  ഒന്നിലും ഉറച്ചു നില്‍ക്കാതെ, നേട്ടം തരുന്ന വിളകള്‍ക്കു പിന്നാലെ പോവുന്നവരെന്ന പഴി ഏറെ കേള്‍ക്കുന്നവരാണ് കേരളത്തിലെ കര്‍ഷകര്‍. പലതരം വിളകള്‍ കൃഷി ചെയ്ത്, ഒന്നില്‍ പിഴച്ചാല്‍ മറ്റൊന്നിലൂടെ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്ന തമിഴ്നാടിന്റെയും മറ്റും ശൈലിയല്ല പലപ്പോഴും നമ്മള്‍ സ്വീകരിക്കാറുള്ളത്. അതിന്റെ ഫലമായി ഭക്ഷ്യവസ്തുക്കള്‍ക്കായി മറുനാടുകളെ ആശ്രയിക്കാന്‍ കേരളം നിര്‍ബന്ധിതമായിട്ടുമുണ്ട്. അതിനിടയിലും പരമ്പരാഗതമായി നെല്‍കൃഷിയില്‍ത്തന്നെ ഉറച്ചു നില്‍ക്കുന്ന പ്രദേശങ്ങളാണ് കുട്ടനാടും പാലക്കാട് ജില്ലയുടെ ഏതാനും ഭാഗങ്ങളും വയനാടുമൊക്കെ. മൂന്നിടത്തും പ്രകൃതി ഇത്തവണ ഉറഞ്ഞുതുള്ളി. കേരളത്തിന്റെ നെല്ലറ എന്ന പേരു കിട്ടിയ കുട്ടനാട് ആണ് ഏറ്റവും വലിയ പ്രഹരം ഏറ്റുവാങ്ങിയത്. പ്രകൃതിയുടെ ജലസംഭരണിയായ അവിടെനിന്ന് പ്രളയജലത്തെ പേടിച്ച് പതിനായിരങ്ങളാണ് വീടുവിട്ട് പലായനം ചെയ്തത്. 

മിക്കവാറും വിജനമായ വെള്ളക്കെട്ടുമാത്രമായി മാറിപ്പോയി അവിടം. മലയോരമേഖലകളില്‍ നിന്ന് ഒഴുകിയിറങ്ങുന്ന ജലമത്രയും അപ്പര്‍കുട്ടനാട് വഴി കുട്ടനാടന്‍ പാടശേഖരങ്ങളിലേക്കാണു ചെന്നെത്തുന്നത്. ജല സമൃദ്ധികൊണ്ടും പ്രകൃതിസൗന്ദര്യംകൊണ്ടും അനുഗ്രഹീതമായ ഈ നെല്ലറ ഇന്നു മാലിന്യങ്ങളുടെ സംഭരണിയായി മാറുകയാണ്. എങ്ങുമെത്താത്ത കുട്ടനാട് പാക്കേജും ആസൂത്രണമില്ലായ്‌മയും ദീര്‍ഘ വീക്ഷണമില്ലായ്‌മയും കശക്കിയെറിഞ്ഞൊരു ഭൂപ്രദേശമാണിന്ന് കുട്ടനാട്. 

കേരളത്തെ ഇനി അടിത്തറയില്‍ നിന്നുതന്നെ പുനസൃഷ്ടിക്കുമ്പോള്‍ അടിയന്തരമായി വേണ്ട ഒന്നാണ് കാര്‍ഷിക മേഖലയ്‌ക്കായുള്ളൊരു പാക്കേജ്. കര്‍ഷകരുടെ കടം നികത്തണം. ഭാവി സുരക്ഷിതമാക്കുകയും വേണം. കേരളത്തിനു തനതായൊരു ഭൂപ്രകൃതിയും കാലാവസ്ഥാ വ്യവസ്ഥയുമുണ്ട്. അതിനെ ആശ്രയിച്ചായിരുന്നു ഇവിടുത്തെ കൃഷികള്‍. അതു മാറ്റി മറിച്ചതു പ്രകൃതിയല്ല. മനുഷ്യനാണ്. അതിന്റെ തുടര്‍ച്ചയാവാം പ്രകൃതി തരുന്ന തിരിച്ചടികള്‍. 

പക്ഷേ, അതിന്റെ ഫലം അനുഭവിക്കേണ്ടിവരുന്നതു നിസ്സഹായരും നിഷ്‌കളങ്കരുമായവരായിരിക്കും. അതാണു നമ്മുടെ കാര്‍ഷിക മേഖലയിലും സംഭവിക്കുന്നത്. പരമ്പരാഗത ശൈലിയില്‍ മുന്നോട്ടുപോകാന്‍ നമുക്കാവില്ല. മാറ്റങ്ങള്‍ക്കനുസരിച്ചു മാറിയേ പറ്റൂ. പക്ഷേ, ആ മാറ്റം നാടിനെ അറിഞ്ഞുതന്നെ വേണമെന്നു മാത്രം. പുത്തന്‍ കൃഷിരീതികള്‍ ഭൂപ്രകൃതിയുടെ പ്രത്യേകതയുമായി സമന്വയിപ്പിക്കുന്ന യാഥാര്‍ഥ്യ ബോധത്തോടെയുള്ള കാര്‍ഷിക പരിഷ്‌കാരം വേണം. അതിനു നല്ല പഠനം വേണ്ടിവരും. 

കര്‍ഷക സമൂഹം കൃഷിയ ഉപേക്ഷിച്ചു പോകുന്നതു നാടിന്റെ നട്ടെല്ലൊടിക്കും. കര്‍ഷകര്‍ കൃഷിയെ സ്നേഹിക്കണമെങ്കില്‍ കൃഷിയില്‍ നിന്നു മെച്ചമുണ്ടാകണം. സംരക്ഷണം വേണം. ആ സംരക്ഷണം കര്‍ഷകനു മാത്രമല്ല, നാടിനു മുഴുവന്‍ വേണ്ടിയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എല്ലാവര്‍ക്കും ഇന്ത്യയെ മുന്‍നിര രാഷ്‌ട്രമാക്കുന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാനാകുന്നതാണ് സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം:ദ്രൗപദി മുര്‍മു

Health

പ്രമുഖ ഹൃദയ ശാസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ടി കെ ജയകുമാറിന് ബൈപ്പാസ് ശസ്ത്രക്രിയ, വിജയകരമെന്ന് അധികൃതര്‍

Entertainment

സമയ് റെയ്നയ്‌ക്കും ടീമിനും എതിരെയുള്ള കേസുകള്‍ സുപ്രീം കോടതി റദ്ദാക്കി, ഒപ്പം അഭിനന്ദനവും

Kerala

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പിതാവ് ശാസിച്ചു: 13 കാരി ജീവനൊടുക്കി

India

ഗാന്ധി എന്ന് കുടുംബപ്പേരുള്ള ഒരാൾക്ക് ഇത്രയും ലജ്ജാകരമായ പരാമർശം നടത്താൻ കഴിയുമോ ? രാഹുലിനെതിരെ രാജ്നാഥ് സിംഗ് 

പുതിയ വാര്‍ത്തകള്‍

‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ : പുരുഷന്മാര്‍ക്ക് റോഡിലൂടെ നടക്കാം, കോണ്‍ക്‌ളേവില്‍ പങ്കെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍

കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാളെ കൊള്ളയടിക്കാന്‍ ശ്രമം, കര്‍ണാടകയില്‍ ചില്ലിന് നേരെ മുട്ടയെറിഞ്ഞു

സര്‍ക്കാര്‍ സ്‌കൂള്‍ വരാന്തയിലിരുന്ന് മദ്യപിക്കുന്ന വിദ്യാര്‍ത്ഥിനികള്‍; അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

അമിത് ഷായ്‌ക്കെതിരെ പാർലമെന്ററി വിരുദ്ധ ഭാഷ ; രാഹുൽ ഗാന്ധിയ്‌ക്ക് അവകാശലംഘന നോട്ടീസ്

അറബ് യുവതി കോഴിക്കോട്ടെ ഹോട്ടലില്‍ മരിച്ച നിലയില്‍

അന്ന് മന്മോഹൻ പറഞ്ഞു ഏറ്റവും വലിയ ഭീഷണി മാവോയിസ്റ്റുകൾ ; ഏഴു പതിറ്റാണ്ട് ഭരിച്ചവര്‍ക്ക് സാധിക്കാത്തത് ഒരൊറ്റ പതിറ്റാണ്ട് കൊണ്ട് സാധിച്ച് ബിജെപി

യാത്രക്കാരന്‍ വായില്‍ കടിച്ചു പിടിച്ച ശേഷം നല്‍കിയ നോട്ട് വനിതാ കണ്ടക്ടര്‍ വാങ്ങിയില്ല:തര്‍ക്കത്തെ തുടര്‍ന്ന് കണ്ടക്ടര്‍ ഇറങ്ങിപ്പോയി,സര്‍വീസ് മുടങ്ങി

യെമനിലെ ഹൂതികള്‍ സൗദി അറേബ്യയ്ക്ക് നേരെ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആരാംകോയുടെ ഉപകമ്പനിയിലെ എണ്ണശുദ്ധീകരണശാലയ്ക്ക് തീപിടിക്കുന്നു (ഇടത്ത്) എര്‍ദോഗാനും ഷെഹ്ബാസ് ഷെരീഫും (വലത്ത്)

സൗദി എണ്ണശുദ്ധീകരണശാലയ്‌ക്ക് നേരെ ‍ഹൂതി ആക്രമണം; ഇസ്ലാമിക നാറ്റോയ്‌ക്ക് കരണത്തടി; സൗദിയെ സഹായിക്കാന്‍ പാകിസ്ഥാനുമില്ല, തുര്‍ക്കിയുമില്ല

കോൺഗ്രസിൽ നിന്നാൽ അഭിമാനത്തിന് മുറിവേൽക്കുമെന്ന് പറഞ്ഞ പ്രിയങ്ക : ഇന്ന് മെലോണിയെ പറഞ്ഞപ്പോഴും കേട്ട് നിന്ന് ആസ്വദിച്ച കോൺഗ്രസ് വനിതാ നേതാക്കൾ

കരാറുകാര്‍ സാധനങ്ങള്‍ പമ്പയിലെത്തിച്ചാല്‍ മതി,പരിശോധനയ്‌ക്ക് ശേഷം സാധനങ്ങള്‍ സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് എത്തിച്ചോളും,തട്ടിപ്പിന് തടയിടാന്‍ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.