കൊച്ചി: അണക്കെട്ടുകള്‍ നേരത്തെ തുറന്നു വിടാതെ, പുഴകള്‍ നിറഞ്ഞൊഴുകുന്ന സമയത്ത് തുറന്നു വിട്ടതും ഒരു മുന്നൊരുക്കങ്ങളും എടുക്കാത്തതുമാണ് വന്‍ ദുരന്തത്തിന് കാരണമായതെന്ന് തുറന്നടിച്ച് പ്രമുഖര്‍.
ഇടുക്കി തുറക്കാന്‍ വൈകിയതിനെതിരെ മൂന്നാറിലെ ഇടിച്ചു നിരത്തലിന് നേതൃത്വം നല്‍കിയ മുന്‍ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ. സുരേഷ് കുമാര്‍. ജൂലായ് 31ന് മാത്യു ടി തോമസ് സംസാരിച്ചു കൊണ്ടിരുന്നത് അദ്ദേഹത്തിന്റെ അടുക്കളയിലെ സിങ്കിലെ ജലനിരപ്പ് ഉയരുന്നതിനെക്കുറിച്ചായിരുന്നോ?
ഇടുക്കി അണക്കെട്ട് ഒരു വലിയ ജലസംഭരണിയാണ്. അറുപത് ചതുരശ്ര കിലോമീറ്ററില്‍ അധികം ഉപരിതല വിസ്തീര്‍ണ്ണവുമുണ്ട്. മാത്രവുമല്ല 24 മണിക്കൂര്‍ മാത്രമാണ് ഒരു ദിവസത്തിലുള്ളത്. ഈ കോമാളികള്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയിലേക്കു നയിച്ച അശ്രദ്ധയ്‌ക്ക് ഇന്ത്യന്‍ പീനല്‍ കോഡിലെ 304 എ വകുപ്പു പ്രകാരം കേസെടുക്കണം. ആകെയുള്ള നഷ്ടമായ
22000 കോടിരൂപ ഇവരില്‍നിന്ന് ഈടാക്കാന്‍ ഉത്തരവിടണം. നഷ്ടപ്പെട്ട ജീവനുകളെ കുറിച്ചോ? സുരേഷ് കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.( ഡാം തുറന്നു വിടേണ്ടതില്ലായിരുന്നുവെന്നാണ് ജലവിഭവ മന്ത്രി മാത്യു ടി തോമസ് പറഞ്ഞിരുന്നത്.)
















