Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പ്രളയം : സിനിമാമേഖലയും പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2018, 03:53 am IST
in Entertainment

കൊച്ചി : പ്രളയം കേരളത്തിലെ സിനിമാ മേഖലയെയും പ്രതിസന്ധിയിലാക്കി. ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന ഓണ സീസണിലെ റിലീസുകള്‍ അനിശ്ചിതത്വത്തിലായി. സിനിമാ ഷൂട്ടിങ്ങുകള്‍ നിലച്ചതും  തിരിച്ചടിയായി.

നിവിന്‍പോളിയും മോഹന്‍ലാലും ഒന്നിക്കുന്ന ‘കായംകുളം കൊച്ചുണ്ണി’, മമ്മൂട്ടിയുടെ ‘ഒരു കുട്ടനാടന്‍ ബ്‌ളോഗ്’ , ഫഹദ് ഫാസിലിന്റെ ‘വരത്തന്‍’, ബിജുമേനോന്റെ ‘പടയോട്ടം’, ടൊവിനോയുടെ ‘തീവണ്ടി’ എന്നീ ചിത്രങ്ങളാണ് ഓണറിലീസിനായി തയാറെടുത്തിരുന്നത്. ഇതില്‍ ‘കായംകുളം കൊച്ചുണ്ണി’യുടെ മാത്രം നിര്‍മാണചെലവ് 45 കോടി രൂപയാണ്. മറ്റു ചിത്രങ്ങളുടെ നിര്‍മാണചെലവ് കൂടിയാവുമ്പോള്‍ 100 കോടിയോളം രൂപ മുതല്‍മുടക്കിയ ചിത്രങ്ങളുടെ റിലീസാണ് അനിശ്ചിതത്വത്തിലായത്. ജനങ്ങള്‍ ദുരിതത്തിലായതോടെ ഇത്തവണത്തെ ഓണാവധിക്ക് ജനങ്ങള്‍ തീയേറ്ററിലെത്തില്ല.  തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ജില്ലകള്‍ ഒഴികെയുള്ളയിടങ്ങളില്‍ നിരവധി തീയേറ്ററുകളില്‍ വെള്ളപ്പൊക്കം കനത്ത നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്.

വെള്ളമിറങ്ങിയശേഷം ഈ തീയേറ്ററുകളുടെ അറ്റകുറ്റപ്പണികള്‍ക്കും നാളുകള്‍ വേണ്ടി വരും. പ്രളയം തുടങ്ങിയതോടെ ചുരുക്കം ചില മാളുകളില്‍ മാത്രമാണ് സിനിമാ പ്രദര്‍ശനമുള്ളതും. സിനിമകള്‍ കാണാന്‍ ആളില്ലാതായതോടെ തീയേറ്റര്‍ ജീവനക്കാര്‍ക്ക് ഓണത്തിന് ബോണസ് പോലും കൊടുക്കാനാവാത്ത സ്ഥിതിവിശേഷമാണ് പലയിടത്തും. 

 സിനിമാ ഷൂട്ടിങ്ങുകള്‍ നിര്‍ത്തിവച്ചത് സിനിമാ വ്യവസായത്തിന് കോടികളുടെ നഷ്ടമുണ്ടാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് ‘ലൂസിഫര്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് മാത്രമാണ് നടക്കുന്നത്. ഷൂട്ടിങ് ഷെഡ്യൂള്‍ തെറ്റിയത് പല ചിത്രങ്ങളുടെയും നിര്‍മാണത്തിന് ഇരട്ടി ചെലവുണ്ടാക്കും. നടീനടന്മാര്‍ നല്‍കിയ ഡേറ്റുകള്‍ നഷ്ടപ്പെടുന്നത് മുന്‍നിരചിത്രങ്ങള്‍ക്ക് പ്രതിസന്ധിയുണ്ടാക്കും. സിനിമാമേഖലയിലെ പ്രതിസന്ധി പരിഹരിക്കപ്പെടാന്‍ മാസങ്ങള്‍ വേണ്ടിവരുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജി.സുരേഷ്‌കുമാര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡൽഹി ലക്ഷ്യമിട്ടെത്തി പാക് മിസൈൽ ; ആകാശത്ത് വച്ച് തകർത്തെറിഞ്ഞ് ഇന്ത്യയും , ഇസ്രായേലും ചേർന്നൊരുക്കിയ ബരാക് 8

India

ദൽഹി ബലാത്സംഗ കൊലപാതകം : പ്രതി രാഹുൽ മീണ ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ കൊല്ലുന്നതിന് മുമ്പ് മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്തു

Kerala

നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കോടതി വിധി മറ്റന്നാള്‍

Kerala

പാലക്കാട് ഊഞ്ഞാല്‍ ആടവെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി ബാലന്‍ മരിച്ചു.

Entertainment

സദ്​ഗുരുവിനെക്കുറിച്ച് കേട്ടതും എന്റെ അനുഭവവും;ഇഷ ഫൗണ്ടേഷനിൽ തനിക്ക് ഉണ്ടായത് നല്ല അനുഭവങ്ങൾ രഞ്ജിനി ഹരിദാസ്.

പുതിയ വാര്‍ത്തകള്‍

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം, സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം

തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്; തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം വീതം നൽകും, സഹായഹസ്തവുമായി സുരേഷ്ഗോപി

കോട്ടയം നസീർ, ജിൻസ് ജോയ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഡോ.ബെന്നറ്റ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മെയ് 8ന് ചിത്രം തിയേറ്ററിൽ എത്തുന്നു

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം; കിണർപണിക്കിടെ സനൽ കുമാർ കുഴഞ്ഞുവീണു

ജിഎൻജി മിസ് & മിസിസ് കേരളം- ‘ദി ക്രൗൺ ഓഫ് ഗ്ലോറി’ സമാപിച്ചു; ഡോ. ഇന്ദുജ എസ് കുമാർ മിസ് കേരള

മായൻ ആരംഭിച്ചു

മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷൻ പാക്ക്ഡ് ഗ്യാംഗ്സ്റ്റർ ത്രില്ലർ അങ്കം അട്ടഹാസം മേയ് 8ന്

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തകര്‍ന്ന കുന്നത്തുവീട്ടില്‍ രമയുടെ വീട്‌

ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെ മുണ്ടത്തിക്കോട്; 500 മീറ്ററിലധികം അകലെയുള്ള കെട്ടിടങ്ങള്‍ക്കുവരെ കേടുപാടുകൾ

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.