ഭോപ്പാൽ: വോട്ടർ പട്ടിക ഭേദഗതി ചെയ്യുന്നതിന്റെ ഭാഗമായി മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ 24 ലക്ഷം വ്യജ വോട്ടർ കാർഡുകൾ റദ്ദ് ചെയ്തു. ഈ വർഷം അവസാനം നടക്കുന്ന തെരഞ്ഞെടുപ്പിന്റെ മുന്നോടിയായിട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കാര്യമായ തരത്തിൽ വോട്ടർ പട്ടിക പരിശോധന കാർക്കശ്യമാക്കിയത്.
ജനുവരിയിൽ മധ്യപ്രദേശിൽ ആകമാനം 5.07 കോടി വോട്ടർമാരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചിരുന്നത്. എന്നാൽ കമ്മീഷന്റെ പരിശോധനയ്‌ക്ക് ശേഷം 4.94 കോടി വോട്ടർമാരായി കുറഞ്ഞു. ബാക്കിയുള്ളവ വ്യാജ വോട്ടർ കാർഡുകളാണെന്ന് കമ്മീഷൻ കണ്ടെത്തുകയായിരുന്നു. 230 മണ്ഡലങ്ങളിലെ വോട്ടർപ്പട്ടികയാണ് കമ്മീഷൻ പരിശോധന നടത്തിയത്. പരിശോധനയിൽ ലക്ഷക്കണക്കിന് മരിച്ചവരും, ലിസ്റ്റിൽ ഇല്ലാത്തവരും എല്ലാം ഉണ്ടായിരുന്നു.
പുതുക്കിയ വോട്ടർപ്പട്ടികയെ സംബന്ധിച്ച് ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ ആഗസ്ത് 22ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ വിഎൽ കൻറാവോ അറിയിച്ചു.
















