Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

അനുഭവങ്ങളുടെ ആത്മസഞ്ചാരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2018, 02:31 am IST
inVaradyam

എഴുത്ത് ഉദാത്തമാകുന്നത് ഭാഷ അറിയുന്നതുകൊണ്ടല്ല, ഉള്ളിലെ ആവേഗങ്ങള്‍ വാക്കുകളായി പരിണമിക്കുമ്പോഴാണ്. പുതുജന്മമെടുക്കുന്ന വാക്കുകളിലൂടെ മാത്രമേ ഈ ആവേഗങ്ങളെ പകര്‍ത്താനാവൂ. ഇവിടെയാണ് ബൃന്ദയുടെ ‘രാത്രിയിലെ കടല്‍’ വേറിട്ട വായനാനുഭവമാകുന്നത്.

ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തെ കുറിപ്പുകളെന്നോ ലേഖനസമാഹാരമെന്നോ അല്ല വിശേഷിപ്പിക്കേണ്ടത്. ആശയപ്രചാരണമോ വിജ്ഞാനവിതരണമോ ലക്ഷ്യമാക്കാത്ത ഇത്തരം ‘ആത്മസഞ്ചാരങ്ങള്‍’ വായനക്കാര്‍ക്കെന്നല്ല, നമ്മുടെ എഴുത്തുകാര്‍ക്കും അത്ര പരിചിതമല്ല. വാക്കുകളില്‍ സ്വയം നഷ്ടപ്പെട്ടുപോകുന്ന ദാര്‍ശനിക വിതാനങ്ങളിലൂടെ സഞ്ചരിക്കുകയാണ് ബൃന്ദയുടെ വിചാരങ്ങള്‍. ബുദ്ധിപരതയുടെ പൂര്‍ണമായ അഭാവം വായനയെ ഹൃദയതാളമാക്കി മാറ്റുന്നു.

‘പെണ്ണുടല്‍ ശത്രുരാജ്യമല്ല’ എന്ന ആദ്യ അദ്ധ്യായം മാത്രം മതി പദഘടനയുടെ പുതുമയാര്‍ന്ന പാരസ്പര്യവും വ്യതിരിക്തതയും, പതിവ് അനുഭവസീമകള്‍ ലംഘിച്ച് അപാരതയെ സ്പര്‍ശിക്കാന്‍ വെമ്പുന്നൊരു നവഭാവുകത്വവും തിരിച്ചറിയാന്‍. തണലിലകളും തളിരിലകളും,  വേനല്‍ക്കാലത്തിന്റെ വിദൂരത, ഉടലിന്റെ പ്രണയപ്പെയ്‌ത്ത്, രതിയുടെ ധ്യാനോദ്യാനങ്ങള്‍ എന്നൊക്കെ എഴുതുമ്പോള്‍  ബൃന്ദയ്‌ക്കുള്ളില്‍ ഒരു കവി സദാ ഉണര്‍ന്നിരിക്കുകയാണ്. നീചരതി, പിതൃപിശാചുക്കള്‍, മലിനക്കണ്ണുകള്‍ എന്നിങ്ങനെയുള്ള വാക്കുകള്‍ കണ്ടെടുക്കുമ്പോള്‍ അതിലൈംഗികതയുടെ അപഥസഞ്ചാരങ്ങളോട് ഈ കവി കലഹിക്കുകയുമാണ്.

രതി തിന്മയോ പാപമോ അല്ലെന്ന് പറയാന്‍ എഴുത്തുകാരിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരുന്നില്ല. ”ഒരാള്‍ തൊടുമ്പോള്‍ മറ്റേയാളുടെ ഉടലില്‍ പൂക്കാലമാണുണ്ടാവുക” എന്നും, ”ഇഷ്ടമല്ലാത്ത ഒരുവന്റെ സ്പര്‍ശനം അവളില്‍ രതിയല്ല, വെറുപ്പാണ് ഉണര്‍ത്തുക” എന്നും പറയുമ്പോള്‍ കറുത്ത ആഗ്രഹങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉടലുകള്‍ തമ്മിലെ സംഘര്‍ഷമല്ല രതിയെന്ന് കവി നിര്‍വചിക്കുന്നു.

പ്രണയത്തെ വിടാതെ പിന്തുടരുന്ന ബൃന്ദയിലെ  കവിയെ കവിതയ്‌ക്കുപുറത്തും കണ്ടുമുട്ടാറുണ്ട്. ‘പ്രണയ മരത്തിന്റെ ഇലകള്‍’ എന്ന അദ്ധ്യായത്തില്‍ ”ഓരോ കാതും ചുംബനങ്ങള്‍ നിറച്ച അധരത്തെ ധ്യാനിക്കുന്നു… പ്രണയത്തിന്റെ ഒരു പൂവിതള്‍ എങ്കിലും ഒളിച്ചുവച്ചിട്ടില്ലാത്ത ഒരാളുമില്ല” എന്ന് വളരെ അടുത്തറിഞ്ഞ അസാധാരണമായൊരു ബന്ധത്തെ മുന്‍നിര്‍ത്തി ഭാവനയിലല്ല, പച്ചയായ ജീവിതത്തിലും പ്രണയത്തിന്റെ പെരുമഴക്കാലമുണ്ടെന്ന് അറിയിക്കുന്നു.

”ഒരു ദിവസം കാലത്ത് ഉണര്‍ന്നുനോക്കുമ്പോള്‍  ഇക്കാണായ പ്രപഞ്ചമെല്ലാം കളവുപോയിരിക്കുന്നു എന്നു വിചാരിക്കുക. അപ്പോള്‍ നമ്മള്‍ എന്തു ചെയ്യും?” (ഒരു കള്ളിയുടെ ആത്മകഥ) എന്നു ചോദിക്കുകയും, ”കോടാനുകോടി വര്‍ഷങ്ങളിലെ മനുഷ്യര്‍, ജീവജാലങ്ങള്‍, വൃക്ഷങ്ങള്‍, ജലം, കടല്‍, കത്തിക്കരിഞ്ഞ നക്ഷത്രങ്ങള്‍ അങ്ങനെ എന്തെല്ലാം കൊള്ള ചെയ്തിരിക്കുന്നു ആ കള്ളന്‍” എന്നു മറുപടി പറയുകയും ചെയ്യുന്നതിലെ ഉള്‍ക്കാഴ്ച കൗതുകകരവും ഗഹനവുമാണ്. 

കണ്ടതും കേട്ടതും അറിഞ്ഞതുമായ അനുഭവങ്ങള്‍ പങ്കുവയ്‌ക്കുമ്പോള്‍ കഥയുടെ ഘടനയിലേക്ക് എഴുത്ത് പ്രവേശിക്കുന്നത്, ഓര്‍മകള്‍ നടന്നുപോകുന്ന വഴികള്‍, യാത്രയുടെ ഭൂപടത്തില്‍നിന്ന്, രോഗപുസ്തകത്തില്‍നിന്ന് എന്നീ അധ്യായങ്ങളില്‍ കാണാം. ബൃന്ദയുടെ എഴുത്ത് ഉയിരെടുക്കുന്നതും ഉടലെടുക്കുന്നതുമായ സംഭവപ്പരപ്പില്‍ എഴുത്തുകാരി ഒറ്റയ്‌ക്കല്ല. ചില പ്രണയദന്ത സ്മരണകള്‍, ചില (അ)വിശ്വാസങ്ങള്‍ എന്നിവ ഇതിന് തെളിവു നല്‍കുന്നു. 

അനുഭവങ്ങളുടെ ജലോപരിതലത്തില്‍ വെറുതെ പൊന്തിക്കിടക്കാതെ ആഴക്കാഴ്ചകളിലേക്ക് ചെല്ലാന്‍ ബൃന്ദയുടെ എഴുത്തിനാവുമ്പോള്‍ ‘രാത്രിയിലെ കടലും’ ചക്രവാളത്തെ തൊടുന്നതറിയുന്നു. കവിതയിലും കഥയിലുമെന്നപോലെ പ്രണയത്തിന്റെ പതിഞ്ഞ കാല്‍പ്പെരുമാറ്റങ്ങള്‍ ഈ പുസ്തകത്തിന്റെ താളുകളേയും തരളിതമാക്കുന്നുണ്ട്. അവതാരികയില്‍ ഡി. ബാബു പോളും, പഠനക്കുറിപ്പില്‍ ശിഹാബുദ്ദീന്‍ പൊയ്‌ത്തുംകടവും  ഇത് സാക്ഷ്യപ്പെടുത്തുന്നു.

ജീവിതം പ്രണയബലിയാക്കിയ ഇടപ്പള്ളി രാഘവന്‍പിള്ളയെ വിചാരിക്കുമ്പോഴും (ശ്മശാനത്തെക്കുറിച്ചുള്ള ചില വിചാരങ്ങള്‍), കവിതതന്നെയായ ജീവിതത്തില്‍നിന്ന് പുഴപോലെ അകലേക്കൊഴുകിപ്പോയ ഡി. വിനയചന്ദ്രനെ അറിഞ്ഞതിന്റെ ഓര്‍മകള്‍ പങ്കുവയ്‌ക്കുമ്പോഴും (ആരോടും പറയാതെ ഒഴുകിപ്പോയ ഒരു നദി), ഗതകാലങ്ങളില്‍ ജലഭരിതമായിരുന്ന പുനലൂരിന്റെ ചരിത്ര-വര്‍ത്തമാനങ്ങളിലൂടെ വ്യഥിതമായി സഞ്ചരിക്കുമ്പോഴും (മനുഷ്യന് പുഴയാകാന്‍ കഴിയുമോ?) എഴുത്ത് അഴിമുഖങ്ങളിലെത്തുന്നു. അവിടെ നില്‍ക്കുമ്പോള്‍ കവിക്കുള്ളിലെ കടലിരമ്പുന്നത് വായനക്കാര്‍ക്ക് കേള്‍ക്കാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.