Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കലൈഞ്ജറുടെ കാലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2018, 03:16 am IST
inEditorial

തൊണ്ണൂറ്റിനാല് വര്‍ഷം നീണ്ട സംഭവബഹുലവും ജയപരാജയ സമ്മിശ്രവുമായ ജീവിതത്തിനൊടുവില്‍ മുത്തുവേല്‍ കരുണാനിധി ഈ ലോകത്തുനിന്ന് വിടപറയുമ്പോള്‍ അവസാനിക്കുന്നത് കലൈഞ്ജര്‍ യുഗമാണ്. പതിനാല് തവണ എംഎല്‍എയായും, അഞ്ച് തവണ മുഖ്യമന്ത്രിയായും തെരഞ്ഞെടുക്കപ്പെട്ട കരുണാനിധി തമിഴക രാഷ്‌ട്രീയം രൂപപ്പെടുത്തുന്നതിലും നയിക്കുന്നതിലും വഹിച്ച പങ്ക് ചരിത്രപരമാണ്. 

ജനാധിപത്യം ശത്രുമിത്ര ഭേദത്തിന് വഴിമാറിയ ദ്രാവിഡ രാഷ്‌ട്രീയത്തിലെ അവസാന നായകന്‍ എന്ന വിശേഷണമാണ് കരുണാനിധിക്ക് ചേരുക. ദ്രാവിഡ രാഷ്‌ട്രീയത്തിന്റെ ഉപജ്ഞാതാവായ അണ്ണാദുരൈയോടൊപ്പം രംഗപ്രവേശം ചെയ്ത് അധികം വൈകാതെ ഡിഎംകെയില്‍ പിടിമുറുക്കിയ കരുണാനിധിയുടെ പില്‍ക്കാല വാഴ്ചയും വീഴ്ചയും തമിഴ് സിനിമാ കഥപോലെ വിസ്മയിപ്പിക്കുന്നതാണ്. മക്കള്‍തിലകം എംജിആറിനൊപ്പം പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുകയും പിന്നീട് ഇടയുകയും ചെയ്ത കരുണാനിധി എംജിആറിന്റെ അനന്തരവകാശിയായി മാറിയ ജയലളിതയുമായും ഏറ്റുമുട്ടി. ജയയും കരുണാനിധിയും തമ്മിലെ രാഷ്‌ട്രീയ ശത്രുത വ്യക്തിപരമായ തലത്തിലേക്കും മാറുകയുണ്ടായി. 

രാഷ്‌ട്രീയ നേട്ടം മുന്‍നിര്‍ത്തി അവസരത്തിനൊത്ത് കരുക്കള്‍ നീക്കുന്നതില്‍ സമര്‍ത്ഥനായിരുന്ന കരുണാനിധി ഒരുകാലത്ത് കോണ്‍ഗ്രസിന്റെ കടുത്ത ശത്രുവായിരുന്നു. ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയ്‌ക്കെതിരെ വീറോടെ പൊരുതുന്നതില്‍ മുന്നില്‍നിന്ന കരുണാനിധി അന്ന് ഒപ്പമുണ്ടായിരുന്ന അടല്‍ബിഹാരി വാജ്‌പേയി രണ്ട് പതിറ്റാണ്ടിനുശേഷം പ്രധാനമന്ത്രിയായപ്പോള്‍ ആ സര്‍ക്കാരിനെ പിന്തുണച്ചു. 

രണ്ടായിരത്തിനാലില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ കേന്ദ്രത്തിലെ സര്‍ക്കാരിന്റെ ഭാഗമാകാനും കരുണാനിധി മടിച്ചില്ല. അധികാര രാഷ്‌ട്രീയത്തില്‍ വിജയം മാത്രം ലക്ഷ്യമാക്കിയപ്പോള്‍ നൈതികമായും ധാര്‍മികമായും പരാജയപ്പെടുന്നത് കരുണാനിധി പ്രശ്‌നമാക്കിയില്ല. പാര്‍ട്ടിയുടെ അധികാരം കുടുംബാംഗങ്ങളിലേക്ക് ചുരുക്കിക്കൊണ്ടുവന്നതിലൂടെ ജനാധിപത്യം പ്രഹസനമായി. അവസാനകാലത്ത് പാര്‍ട്ടിയുടെ അധികാരം പിടിക്കാന്‍ പരസ്പരം പോരടിച്ച മക്കള്‍ക്കിടയില്‍ നിസ്സഹായനായി നില്‍ക്കാനേ ഒരുകാലത്ത് ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ഏറ്റവും തന്ത്രജ്ഞനായ നേതാവ് എന്ന് വിശേഷിപ്പിക്കപ്പെട്ട കരുണാനിധിക്ക് കഴിഞ്ഞുള്ളൂ.

കക്ഷിരാഷ്‌ട്രീയത്തിനപ്പുറം പ്രതിഭാശാലിയായിരുന്നു കവിയും തിരക്കഥാകൃത്തുമായ കരുണാനിധി. ഹിന്ദിവിരോധം കൈമുതലാക്കി തമിഴിനെ പ്രോത്സാഹിപ്പിച്ചു. രാഷ്‌ട്രീയമായ കൊടുങ്കാറ്റുകള്‍ക്കിടയിലും പാര്‍ട്ടിയേയും അണികളെയും കൂടെ നിര്‍ത്താന്‍ കരുണാനിധി കാണിച്ച മിടുക്ക് എതിരാളികള്‍പോലും സമ്മതിച്ചുകൊടുക്കും. മൂന്നുതലമുറക്കാലം പാര്‍ട്ടിയില്‍ ചോദ്യം ചെയ്യാനാവാത്ത നേതാവായി തുടരാന്‍ കഴിഞ്ഞത് അദ്ഭുതകരം തന്നെയാണ്. തമിഴ് ജനതയുടെ ക്ഷേമത്തിനുവേണ്ടിയാണ് താന്‍ നിലകൊള്ളുന്നതെന്ന് അവരെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞത് ചെറിയ കാര്യമല്ല. 

മാധ്യമങ്ങള്‍ വിമര്‍ശിച്ചാല്‍ അത് ‘ആര്യ ബ്രാഹ്മണ ഗൂഢാലോചന’യായി മുദ്രകുത്തി. കരുണാനിധിയുടെ ആരാധകര്‍ പലരും കടുത്ത ഹിന്ദുവിശ്വാസികളാണെന്നതാണ് ഇതിലെ വിരോധാഭാസം. കരുണാനിധി പരസ്യമായി തള്ളിപ്പറഞ്ഞ ആചാരങ്ങള്‍ പിന്തുടരാന്‍ അനുയായികള്‍ മടിച്ചില്ല. ഇതുകൊണ്ടൊക്കെ വിജയിച്ച നേതാവായി കരുണാനിധിയെ വിലയിരുത്താനാവില്ല. അപ്പോഴും തെന്നിന്ത്യന്‍ രാഷ്‌ട്രീയത്തില്‍ കരുണാനിധിയോളം തലപ്പൊക്കമുള്ള നേതാക്കള്‍ ഉണ്ടായിട്ടില്ലെന്ന് സമ്മതിക്കേണ്ടിവരും. ഇനി ഉണ്ടാകുമെന്നു കരുതാനുമാവില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരാറുകാര്‍ സാധനങ്ങള്‍ പമ്പയിലെത്തിച്ചാല്‍ മതി,പരിശോധനയ്‌ക്ക് ശേഷം സാധനങ്ങള്‍ സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് എത്തിച്ചോളും,തട്ടിപ്പിന് തടയിടാന്‍ നടപടി

Kerala

സുകുമാരൻ നായരെ വിമർശിച്ചതിന് പിന്നാലെ അനൂപിന്റെ സഹോദരഭാര്യയ്‌ക്ക് ട്രാൻസ്ഫർ ; എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി അനൂപ് ആണെന്ന് രാജശ്രീ

ഇന്ത്യയുടെ തേജസ് യുദ്ദവിമാനവും അതില്‍ ഘടിപ്പിക്കാന്‍ പോകുന്ന ഉത്തം എയ്സ റഡാറും
India

ലോകത്തിലെ സമാന യുദ്ധവിമാനങ്ങളേക്കാള്‍ ഇന്ത്യയുടെ സ്വന്തം തേജസിന് കരുത്തുകൂട്ടാന്‍ ഇന്ത്യയുടെ ഉത്തം റഡാര്‍; ഇനി ഇന്ത്യ ഇസ്രയേല്‍ റഡാറുകള്‍ക്ക് വിട

Kerala

സ്വാതന്ത്രദിനം:സ്‌കൂളുകളില്‍ വന്ദേമാതരം പാടണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ നിര്‍ദേശമില്ല

New Release

ആന്റണി പെപ്പെയുടെ ‘കാട്ടാളൻ’ ഒടിടിയിലെത്തി

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസി എക്സിക്യൂട്ടീവ് ക്ലാസ് ബസുകള്‍ ഞായറാഴ്ച മുതല്‍

‘സിന്ധു നദീജല കരാറിലൂടെ പാകിസ്ഥാൻ നമ്മുടെ രക്തം കുടിച്ചു’ : ഷഹബാസ് ഷെരീഫിന് മറുപടിയുമായി ഒമർ അബ്ദുള്ള

കാട്ടുപന്നിയെ വെടിവയ്‌ക്കാനുളള ചട്ടത്തില്‍ ഭേദഗതി വരുത്തി; അംഗീകൃത ഷൂട്ടര്‍മാര്‍ക്ക് നല്‍കുന്ന അനുമതി വിപുലീകരിച്ചു

ഡോ. സജിത്ത് ബാബു കേരളത്തിലെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ; ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി

പോരാട്ടവീര്യവുമായി മലബാറിന്റെ പടക്കുതിരകൾ;കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിനെ രോഹൻ കുന്നുമ്മൽ നയിക്കും

ദിശാന്തരം’ ആദ്യ ഷെഡ്യൂൾ തുടങ്ങി

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” ട്രെയ്‌ലർ ഓഗസ്റ്റ് 16 ന്

ആഗോളതലത്തിൽ പ്രതിച്ഛായ ഉയർത്തി ഭാരതം : 36 രാജ്യങ്ങളിൽ നടത്തിയ സർവേയുടെ ഫലം പുറത്ത് ; ഭൂരിഭാഗത്തിനും ഇന്ത്യ ഉത്തമ സുഹൃത്ത്

നീലക്കണ്ണകളുള്ളൊരു വെൺ മേഘ പക്ഷി ,ലോ ആന്റെ ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി

വനിതകളുടെ ഒത്തുചേരലിനെതിരെ അധിക്ഷേപ പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷനെതിരെ നടപടിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ, ഒത്തുചേരല്‍ ഇന്ന് രാത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.