Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചരിത്രം കുറിച്ച് ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2018, 02:58 am IST
in Sports

വലന്‍സിയ: ഇന്ത്യന്‍ ഫുട്‌ബോളിന് ഓര്‍മയില്‍ സൂക്ഷിക്കാന്‍ ഒരു അവിസ്മരണീയ വിജയം. ഭാവി വാഗ്ദാനങ്ങളായ അണ്ടര്‍-20 ടീം ആറുതവണ ലോകചാമ്പ്യന്മാരും ഫുട്‌ബോളിലെ പരമ്പരാഗത ശക്തികളുമായ അര്‍ജന്റീനയെ അട്ടിമറിച്ചു. കോടിഫ് കപ്പ് ടൂര്‍ണമെന്റില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ ചുണക്കുട്ടികള്‍ വിജയം സ്വന്തമാക്കിയത്. വമ്പന്‍ വളര്‍ച്ച ലക്ഷ്യമിടുന്ന ഇന്ത്യന്‍ ഫുട്‌ബോളിന് ഉത്തേജകമാകും ഈ വിജയം.

അര്‍ജന്റീനയുടെ മുന്‍ ലോകകപ്പ് താരം ലയണല്‍ സ്‌കലോണിയും മുന്‍ മധ്യനിരക്കാരന്‍ പാബ്‌ളോ അയ്‌മറും പരീശിലിപ്പിക്കുന്ന അര്‍ജന്റീനയുടെ അണ്ടര്‍-19 ടീമിനെതിരെ ഇന്ത്യന്‍ കുട്ടികള്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. അമ്പത്തിനാലാം മിനിറ്റിനു മുതല്‍ പത്തുപേരുമായാണ് ഇന്ത്യ പൊരുതിയത്.

കളിയുടെ നാലാം മിനിറ്റില്‍ തന്നെ കരുത്തരായ അര്‍ജന്റീനയെ ഞെട്ടിച്ച് ഇന്ത്യ ഗോള്‍ നേടി. ടാംഗ്രിയാണ് ഇന്ത്യക്ക് സ്വപ്‌ന തുല്യമായ തുടക്കം സമ്മാനിച്ചത്. നിന്‍തോയ്ഗാന്‍ബാ ഗോള്‍ മുഖത്തേക്ക് ഉയര്‍ത്തിവിട്ട കോര്‍ണര്‍ കിക്കില്‍ തലവെച്ച് ടാംഗ്രി അര്‍ജന്റീനയുടെ വലകുലുക്കി. ഗോളടിച്ചതിന്റെ ആവേശത്തില്‍ പോരാട്ടം മുറുക്കിയ ഇന്ത്യ നിരന്തരം അര്‍ജന്റീനിയന്‍ ഗോള്‍ മുഖത്ത് ഭീഷണിയുയര്‍ത്തി. സുരേഷ് സിങ്ങും ബോറിസ് സിങ്ങും രണ്ട് തവണ മുന്‍ നിരക്കാരനായ അങ്കിത് ജാദവിന് പന്ത് നല്‍കിയെങ്കിലും രണ്ട് തവണയും അങ്കിത് ഓഫ് സൈഡായി. ഇടവേളയ്‌ക്ക് ഇന്ത്യ 1-0 ന് മുന്നിട്ടുനിന്നു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഇന്ത്യക്ക് ലീഡ് ഉയര്‍ത്താന്‍ അവസരം ലഭിച്ചു. ക്യാപ്റ്റന്‍ അമര്‍ജിത് സിങ് കിയാം നീട്ടിക്കൊടുത്ത പന്തുമായി കുതിച്ച അലിയുടെ ഷോട്ട് പക്ഷെ അര്‍ജന്റീനിയന്‍ ഗോളി കൈപ്പിടിയിലൊതുക്കി.

അമ്പത്തിനാലാം മിനിറ്റില്‍ ഇന്ത്യന്‍ മുന്നേറ്റനിരക്കാരന്‍ ജാദവ് ചുവപ്പ്കാര്‍ഡ് കണ്ട് പുറത്തായി. അര്‍ജന്റീനിയര്‍ താരത്തിനെ ഫൗള്‍ ചെയ്തതിനാണ് ജാദവിനെ പുറത്താക്കിയത്. പിന്നീട് പത്തുപേരുമായാണ് ഇന്ത്യ പൊരുതിയത്. അവസരം മുതലാക്കിയ അര്‍ജന്റീന ആഞ്ഞടിച്ചെങ്കിലും ഇന്ത്യന്‍ ഗോളി ഗില്‍ അവര്‍ക്ക് തടസ്സമായി. 56, 61 മിനിറ്റുകളിലാണ് ഗോളെന്നുറപ്പിച്ച ഷോട്ടുകള്‍ ഗില്‍ രക്ഷപ്പെടുത്തിയത്.

പ്രത്യാക്രമണം നടത്തിയ ഇന്ത്യ 68-ാം മിനിറ്റില്‍ രണ്ടാം ഗോളും നേടി. അന്‍വര്‍ അലി എടുത്ത ഫ്രീകിക്കാണ് അര്‍ജന്റീനിയന്‍ ഗോളിയെ മറികടന്ന് വലയില്‍ കയറിയത്. നാലു മിനിറ്റുകള്‍ക്കു ശേഷം അര്‍ജന്റീന ഒരു ഗോള്‍ മടക്കി. പിന്നീട് ശക്തമായി ചെറുത്തുനിന്ന ഇന്ത്യ ഗോള്‍ വഴങ്ങാതെ സ്പാനിഷ് മണ്ണില്‍ ചരിത്ര വിജയം കുറിച്ചു.

ഈ വിജയം ലോക ഫുട്‌ബോളില്‍ ഇന്ത്യക്ക് ഏറെ അഭിമാനം നേടിക്കൊടുക്കും. ലോകത്തിലെ മികച്ച ടീമുകളുമായി മാറ്റുരയ്‌ക്കുന്നതിനും ഈ വിജയം സഹായകമാകുമെന്ന് ഇന്ത്യന്‍ കോച്ച് പിന്റോ പറഞ്ഞു.

അവിശ്വസനീയമാണ് ഈ വിജയം. ഇന്ത്യയെക്കുറിച്ച് അഭിമാനം തോന്നുന്നു. കുട്ടികള്‍ മികച്ച കളിയാണ് പുറത്തെടുത്തതതെന്നും പിന്റോ കൂട്ടിചേര്‍ത്തു. നേരത്തെ നടന്ന മത്സരങ്ങളില്‍ ഇന്ത്യ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മുര്‍സിയയോടും ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് മൗറിറ്റാനിയയോടും തോറ്റിരുന്നു. മറ്റൊരു മത്സരത്തില്‍ വെനസ്വലയുമായി ഗോള്‍ രഹിത സമനില പിടിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.