ജോര്‍ദാന്‍: സ്പെയിനില്‍ ഇന്ത്യന്‍ അണ്ടര്‍-20 ഫുട്ബോള്‍ ടീം ചരിത്രം വിജയം നേടിയതിന് പിന്നാലെ ഇന്ത്യന്‍ അണ്ടര്‍ -16 ടീം ജോര്‍ദാനിലും ചരിത്രം കുറിച്ചു. വാഫ് ചാമ്പ്യന്‍ഷിപ്പില്‍ അവര്‍ ഏഷ്യന്‍ ചാമ്പ്യന്മാരായ ഇറാഖിനെ അട്ടിമറിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ വിജയിച്ചത്.
അവസാന നിമിഷങ്ങളില്‍ ഭുവനേഷാണ് നിര്‍ണായക ഗോള്‍ നേടുന്നത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ടീം ഇറാഖിനെ തോല്‍പ്പിക്കുന്നത്. കളിയില്‍ ഇന്ത്യന്‍ ടീമിനായിരുന്നു ആധിപത്യം. രണ്ടാം പകുതിയുടെ അധികസമയത്ത് ഭുവനേഷ് ഹെഡറിലൂടെ ഇറാഖിന്റെ ഗോള്‍ വല കുലുക്കി. ഇറാഖിനും അവസരങ്ങള്‍ ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ അവര്‍ക്കായില്ല. ഈ വിജയം ഇന്ത്യയിലെ തന്റെ സഹപരിശീലകര്‍ക്ക് സമര്‍പ്പിക്കുന്നതായി അണ്ടര്‍-16 പരിശീലകന് ബിബിയാനോ ഫെര്‍ണാണ്ടസ് പറഞ്ഞു.
ഇന്ത്യയും ഇറാഖും ഇതിന് മുമ്പ് രണ്ട് തവണ എഎഫ്സി അണ്ടര്‍-16 യോഗ്യതാ റൗണ്ടില്‍ ഏറ്റുമുട്ടിയിരുന്നു. രണ്ട് മത്സരങ്ങളും ഗോള്‍ രഹിത സമനിലയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: