Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മുകാർക്കും രക്ഷയില്ല; സർവെ വകുപ്പിൽ സ്ഥലം മാറ്റം തോന്നിയപടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2018, 02:31 am IST
in Kerala

കൊച്ചി: യാതൊരു മാനദണ്ഡവും പുലര്‍ത്താതെ സര്‍വെ വകുപ്പില്‍ നടത്തുന്ന സ്ഥലംമാറ്റങ്ങളില്‍ വ്യാപക പ്രതിഷേധമുയരുന്നു. സര്‍വെവകുപ്പ് ജീവനക്കാരുടെ സംഘടനയായ സര്‍വെ ഫീല്‍ഡ് സ്റ്റാഫ് അസോസിയേഷന്റെ ഭരണമാണ് വകുപ്പില്‍ നടക്കുന്നത്. സിപിഐ സംഘടനയായ ജോയിന്റ് കൗണ്‍സിലിന്റെ കീഴിലാണ് ഈ സംഘടന. സിപിഎം സംഘടനയായ എന്‍ജിഒ യൂണിയന്റെ നേതാക്കള്‍ക്കു പോലും ഇവരുടെ ഭരണത്തില്‍ രക്ഷയില്ല. എന്‍ജിഒ യൂണിയന്റെ സംസ്ഥാന സമിതിയംഗത്തെ വരെ സ്ഥലംമാറ്റി. തുടര്‍ന്ന് എന്‍ജിഒ യൂണിയന്‍ പ്രത്യക്ഷസമരപരിപാടി നടത്തുന്ന സാഹചര്യവുമുണ്ടായി. 

കടുത്ത ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്ക് പോലും യൂണിയന്‍ നേതാക്കളുടെ ഒത്താശയില്ലാതെ സ്ഥലംമാറ്റം ലഭിക്കില്ലെന്ന അവസ്ഥയാണുള്ളത്. പക്ഷാഘാതത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന, നിരവധി ശസ്ത്രക്രിയകള്‍ വിധേയനായ ജീവനക്കാരനുപോലും അര്‍ഹതപ്പെട്ട സ്ഥലംമാറ്റം നല്‍കിയില്ല. ഈ ജീവനക്കാരന്‍ മരണമടഞ്ഞതോടെ സര്‍വെ വകുപ്പ് ജീവനക്കാര്‍ ഒന്നടങ്കം പ്രതിഷേധത്തിലാണ്. 

  ഇടുക്കി രാജാക്കാട് സര്‍വെ ഓഫീസില്‍ ഫസ്റ്റ് ഗ്രേഡ് സര്‍വെയര്‍ ആയിരുന്ന തിരുവനന്തപുരം ചെങ്കല്‍ കീഴ്‌കൊല്ലയില്‍ സ്വദേശി ഹേമചന്ദ്രനാണ് സര്‍വെ ഡയറക്ടര്‍ അടക്കം ഉന്നതരുടെ അടുത്ത പലതവണ കയറിയിറങ്ങിയിട്ടും ഫലമുണ്ടാവാതെ മരണത്തിന് കീഴടങ്ങിയത്. 2012ലാണ് ഹേമചന്ദ്രന്‍ ഇടുക്കിയിലെത്തിയത്. പക്ഷാഘാതത്തെത്തുടര്‍ന്ന് ശാരീരികഅവശതകളുണ്ടായ ഹേമചന്ദ്രന് ജോലിക്കിടെ വീണ് നട്ടെല്ലിന് ക്ഷതവുമേറ്റു. തുടര്‍ന്ന് മുന്‍ സര്‍ക്കാരിന്റെ കാലത്ത് വര്‍ക്ക് അറേഞ്ച്‌മെന്റ് വ്യവസ്ഥയില്‍ നെയ്യാറ്റിന്‍കരയില്‍ ജോലി ചെയ്യാന്‍ അനുമതി ലഭിച്ചു. എന്നാല്‍ ഇടതു സര്‍ക്കാര്‍ വന്നതോടെ വര്‍ക്ക് അറേഞ്ച്‌മെന്റ് നിര്‍ത്തലാക്കി. വീണ്ടും രാജാക്കാട് പോകേണ്ട അവസ്ഥയായി. ഇതിനിടെ ഹേമചന്ദ്രന്‍ നിരവധി തവണ ഇടുപ്പ് മാറ്റല്‍ അടക്കമുള്ള ശസ്ത്രക്രിയകള്‍ക്ക് വിധേയനായിരുന്നു. 

വര്‍ക്ക് അറേഞ്ച്‌മെന്റിനായി കയറിയിറങ്ങിയെങ്കിലും അധികാരികള്‍ കനിഞ്ഞില്ല. ജനറല്‍ ട്രാന്‍സ്ഫറില്‍പ്പോലും പരിഗണിച്ചില്ല. ഒടുവില്‍ വേതനമില്ലാതെ അവധിയെടുക്കേണ്ടി വന്ന ഹേമചന്ദ്രന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. രോഗാവസ്ഥയിലുള്ള അര്‍ഹതപ്പെട്ട പലര്‍ക്കും സ്ഥലംമാറ്റം (കംപാഷണേറ്റ് ട്രാന്‍സ്ഫര്‍) ലഭിച്ചിട്ടില്ല. യാതൊരു രോഗാവസ്ഥയും ഇല്ലാത്തവര്‍ക്ക് ഈ വിഭാഗത്തില്‍ സ്ഥലംമാറ്റം ലഭിക്കുകയും ചെയ്തു. പൊതുസ്ഥലംമാറ്റത്തില്‍ 16 വര്‍ഷമായി അന്യജില്ലകളില്‍ ജോലി ചെയ്യുന്ന, ഒരു ദിവസം സ്വന്തം ജില്ലയില്‍ ജോലി ചെയ്യാത്തവര്‍ക്കു പോലും സ്ഥലംമാറ്റം ലഭിച്ചില്ല. സിപിഐ സംഘടന നിശ്ചയിക്കുന്നവര്‍ക്ക് മാത്രമായി സ്ഥലംമാറ്റം ഒതുങ്ങി.

  സര്‍വെ വകുപ്പിലെ സ്ഥലംമാറ്റങ്ങള്‍ക്ക് പിന്നില്‍ വ്യാപക അഴിമതിയുണ്ടെന്നാണ് ജീവനക്കാരുടെ പക്ഷം. സര്‍വെ ഫീല്‍ഡ് സ്റ്റാഫ് അസോസിയേഷന്റെ സംസ്ഥാനസമിതി ഓഫീസ് നിര്‍മാണം തിരുവനന്തപുരത്ത് നടക്കുകയാണ്. 

ബില്‍ഡിങ് ഫണ്ട് നല്‍കിയവരെയും നേതാക്കളെ ‘കണ്ടവരെയും’ വേണ്ട രീതിയില്‍ പരിഗണിച്ചുവെന്നാണ് ആക്ഷേപം. സര്‍വെ വകുപ്പില്‍ കമ്പ്യൂട്ടറൈസ്ഡ് സ്റ്റാഫ് മാനേജ്‌മെന്റ് സംവിധാനം നിലവിലുണ്ട്. മറ്റു വകുപ്പുകളിലെപ്പോലെ ജില്ലാ അടിസ്ഥാനത്തില്‍ സീനിയോറിറ്റി ലിസ്റ്റ് തയാറാക്കി ഓണ്‍ലൈനിലൂടെ സ്ഥലംമാറ്റ പ്രക്രിയകള്‍ സുതാര്യമാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് സമരത്തിനിറങ്ങാന്‍ പ്രതിപക്ഷ സംഘടനയായ സര്‍വെ ഫീല്‍ഡ് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ തീരുമാനിച്ചിട്ടുണ്ട്. സിപിഎം അനുഭാവികളും ഇവരുടെ സമരത്തിന് പിന്തുണ നല്‍കുന്നുണ്ട്.

ജീവനക്കാര്‍ക്ക് സര്‍വെ വകുപ്പ് ഡയറക്ടറുടെ തിട്ടൂരം

സര്‍വെ വകുപ്പിനെതിരെയും സര്‍ക്കാരിനെതിരെയും മിണ്ടരുതെന്ന് സര്‍വെ വകുപ്പ് ഡയറക്ടറുടെ തിട്ടൂരം. വകുപ്പിനെതിരെ നവമാധ്യമങ്ങളില്‍ കൂടി പ്രതികരിക്കുകയും വകുപ്പിനെ വിമര്‍ശിച്ചുള്ള പോസ്റ്റുകള്‍ ഷെയര്‍ചെയ്യുകയും ചെയ്യുന്ന ജീവനക്കാര്‍ക്കെതിരെ അച്ചടക്കനടപടി എടുക്കുമെന്നാണ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ സര്‍ക്കുലര്‍. വകുപ്പിലെ അന്യായമായ സ്ഥലംമാറ്റത്തിനെതിരെ ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണിത്. ഇതിനെതിരെ രംഗത്തെത്തിയ സംഘടനാ ഭാരവാഹിക്ക് ഡയറക്ടര്‍ താക്കീത് നല്‍കിയിരുന്നു.

എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് നിലപാടെടുത്തതോടെയാണ് വിലക്ക്. വകുപ്പിനോട് കൂറില്ലാത്തവരാണ് ഇത് ചെയ്യുന്നതെന്നും വകുപ്പിനെതിരെ സംഘടിത ഗൂഢാലോചന നടക്കുന്നുവെന്നുമാണ് ഡയറക്ടറുടെ കണ്ടെത്തല്‍. വകുപ്പിനെതിരായ മാധ്യമവാര്‍ത്തകള്‍ പോലും ഷെയര്‍ ചെയ്താല്‍ മുന്നറിയിപ്പില്ലാതെ നടപടിയുണ്ടാകും. സര്‍ക്കുലര്‍ കണ്ടിട്ടില്ല എന്നത് അച്ചടക്കനടപടിയില്‍ ഒഴിവാക്കുന്നതിനുള്ള കാരണമായി പരിഗണിക്കില്ലെന്നും സര്‍ക്കുലറിലുണ്ട്. ആവിഷ്‌ക്കാരസ്വാതന്ത്രത്തിന്റെ കാവലാളുകള്‍ എന്ന് പ്രഖ്യാപിക്കുന്ന ഇടതുഭരണത്തിന്റെ കീഴിലാണ് ഇത്തരം സര്‍ക്കുലറുകള്‍ പുറപ്പെടുവിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആരാധന കൊണ്ടുള്ള വിജയം’- വിജയിന് വോട്ട് കൊടുത്ത തമിഴ് ജനതയെ അവഹേളിച്ച് പ്രകാശ് രാജ്, തമിഴനല്ലാത്ത താൻ ഇവിടെ അഭിപ്രായം പറയേണ്ടെന്ന് ആരാധകർ

Kerala

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുത്; യുഎഇയിലെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

Kerala

‘ ഞാന്‍ സംഘപ്രവര്‍ത്തകനായിരുന്നു , മുഖ്യശിക്ഷക് ഒക്കെ ആയിരുന്നു , നമ്മളോടൊക്കെ എന്തെങ്കിലും ചെയ്യാൻ പറഞ്ഞാൻ നോ പറയില്ല ‘ അന്ന് സന്തോഷ് നായർ പറഞ്ഞത്

India

‘ബംഗാളിന് വേണ്ടത് ബി.ജെ.പിയെങ്കിൽ അത് അംഗീകരിക്കുന്നു’: മഹുവ മൊയ്ത്ര

Entertainment

ബന്ധു മാത്രമായിരുന്നില്ല സന്തോഷ്, ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരൻ: സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

‘വിജയ ശിൽപ്പിക്ക് അഭിവാദ്യങ്ങൾ’; കെ.സി വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ

ക്യാപ്റ്റൻ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും എന്നോർത്തിട്ട് എനിക്ക് ചിരി സഹിക്കാൻ വയ്യ ; താമര ഫ്ലവർ അല്ല ഫയർ ആണ്

കോളേജില്‍ എന്റെ ജൂനിയർ, ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു സന്തോഷ് എനിക്ക്

മഞ്ചേശ്വരത്തും ഉദുമയിലും സിപിഎമ്മില്‍ വന്‍ വോട്ട് ചോര്‍ച്ച; ഉദുമയിലും തൃക്കരിപ്പൂരിലും വട്ടപൂജ്യം

എവിടെയെങ്കിലുമൊക്കെ കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടായിരുന്നു; അതും പൂര്‍ണമായും നിലച്ചു

അകമ്പടി വാഹനവ്യൂഹമില്ല, ഔദ്യോഗിക വാഹനവും ഒഴിവാക്കി; തലസ്ഥാനത്തെത്തിയ പിണറായിക്കായി എത്തിയത് പാർട്ടി വാഹനം

പുത്തരിയിലും കല്ലുകടി; കോണ്‍ഗ്രസിന് മുഖ്യമന്ത്രി തര്‍ക്കവും ഘടകകക്ഷി സമ്മര്‍ദവും തലവേദന

മമത ബാനർജിയുടെ മാനം രക്ഷിച്ചത് മുസ്ലീം സ്ഥാനാർത്ഥികളെന്ന് ജമാഅത്ത് ; തൃണമൂലിന് ആകെയുള്ള 80 -ൽ 31 പേരും മുസ്ലീം എംഎൽഎമാർ

രാഷ്‌ട്രീയ പ്രവര്‍ത്തനവുമായി തന്നെ മുന്നോട്ട് പോകും; ട്വന്റി -ട്വന്റിയും ബിജെപിയും ഒരു കുടുംബം പോലെ:അഞ്ജലി നായര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.