ബ്യൂണസ്അയേഴ്‌സ്: ലയണല്‍ സ്‌കലോണിയെ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ടീമിന്റെ ഇടക്കാല പരിശീലകനായി നിയമിച്ചു. നിലവില്‍ അണ്ടര്‍- 17 ടീമിന്റെ കോച്ചാണ് സ്‌കലോണി.
ലോകകപ്പില്‍ അര്‍ജന്റീനയുടെ പ്രകടനം മോശമായതിനെ തുടര്‍ന്ന് കോച്ച് ജോര്‍ഗെ സാംപോളി രാജിവെച്ച ഒഴിവിലാണ് നിയമനം. ഗോട്ടിമാല, കൊളംബിയ ടീമുകള്‍ക്കെതിരായ സൗഹൃദ മത്സരത്തില്‍ സ്‌കലോണിയയുടെ ശിക്ഷണത്തിലാണ് അര്‍ജന്റീന കളിക്കാനിറങ്ങുക.
രണ്ട് തവണ ലോക ചാമ്പ്യന്മാരായ അര്‍ജന്റീന സ്‌പെതംബര്‍ ഏഴിന് ലോസ് ആഞ്ചല്‍സില്‍ നടക്കുന്ന സൗഹൃദ മത്സരത്തില്‍ ഗോട്ടിമാലയെയും നാലു ദിവസങ്ങള്‍ക്കുശേഷം ന്യൂ ജേഴ്‌സിയില്‍ നടക്കുന്ന മത്സരത്തില്‍ കൊളംബിയയേയും നേരിടും.
















