കണ്ണൂര്‍: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട സ്ഥലം ഏറ്റെടുക്കലിനെതിരെ കീഴാറ്റൂരിലും തുരുത്തിയിലും സമരം ചെയ്യുന്ന ജനകീയ സമിതി നേതാക്കളെ ഡല്‍ഹിയില്‍ ചര്‍ച്ചയ്‌ക്ക് വിളിച്ച കേന്ദ്ര ഗതാഗത മന്ത്രിയുടെ നടപടി സ്വാഗതാര്‍ഹമാണെന്ന് തുരുത്തി പുതിയില്‍ ഭഗവതി ക്ഷേത്രക്കമ്മറ്റി ഭാരവാഹികളും ദളിത്- ആദിവാസി സംഘടനാ നേതാക്കളും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്രമന്ത്രിയില്‍ നിന്നും അനുകൂല നടപടിയുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ഇവര്‍ പറഞ്ഞു. കീഴാറ്റൂര്‍ സമരസമിതിയുടെ രണ്ട് പ്രതിനിധികളും തുരുത്തി സമരസമിതിയുടെ ഒരു പ്രതിനിധിയും ബിജെപി ജില്ലാ ഭാരവാഹികളുടെ പ്രതിനിധികളുമാണ് ഇന്ന് 1.30 ന് നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുക. കണ്ണൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തുരുത്തി പുതിയില്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി എ.അജിത്ത്കുമാര്‍, ട്രഷറര്‍ എ.സിന്ധു, എം.സുരേഷ് കുമാര്‍, കെ.ശശിധരന്‍ എന്നിവര്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്.
















