വളപട്ടണം: ഗാര്‍ഹിക പീഡനക്കേസില്‍ 12 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന ഗൃഹനാഥിനെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തു. അരോളിയിലെ ഗോപാലകൃഷ്ണനെ (50)യാണ് വളപട്ടണം സിഐ എം.കൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം എസ്‌ഐ പി.സി.ലതീഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മനീഷ്, ആന്റണി തുടങ്ങിയവര്‍ പിടികൂടിയത്. 2004ല്‍ ഭാര്യ കൊടുത്ത കേസില്‍ അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങിയശേഷം മുങ്ങിനടക്കുകയായിരുന്നു. ചെന്നൈ ഫിഷിംഗ് കോര്‍പ്പറേഷനിലാണ് പ്രതിക്ക് ജോലി. പുല്ലൂപ്പിയില്‍വെച്ചാണ് ഇയാളെ പിടികൂടിയത്.
















