ന്യൂദല്‍ഹി: ദല്‍ഹിയിലെ മില്ലേനിയം ഡിപ്പോയ്ക്കു സമീപം പോലീസും ഗുണ്ടാ സംഘവും തമ്മില്‍ ഏറ്റുമുട്ടല്‍. സംഘത്തിലെ പ്രധാനിയും നിരവധി കേസുകളിലെ പ്രതിയുമായ സദ്ദാം ഹുസൈനെ പോലീസ് പിടികൂടി.
വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ സരായി കാലെ ഖാന് മേഖലയിലിയിരുന്നു ഏറ്റുമുട്ടല്‍. ഗുണ്ടാ തലവന്‍ സദ്ദാം ഹുസൈന് പ്രദേശത്ത് കൂടി കടന്ന് പോകുന്നതായി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയ്ക്കിടയാണ് ഏറ്റുമുട്ടലുണ്ടായത്.
ഏറ്റുമുട്ടലില്‍ സദ്ദാമിന് വെടിയേറ്റു. ഇയാളെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 12 ലധികം കേസുകളില്‍ പ്രതിയാണ് സദ്ദാം. അഞ്ചുവര്‍ഷം ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: