Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ധർമ്മടത്ത് സാക്ഷാൽ പിണറായി വിജയനെ പോലും വിറപ്പിച്ച ന്യൂനപക്ഷ ഏകീകരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2026, 11:09 am IST
inKerala

രൂപീകരണം മുതൽ ‘ഇടതോരം’ ചേർന്ന് നടന്ന മണ്ഡലം എന്നതിലുപരി രണ്ടുതവണയും മുഖ്യമന്ത്രി പിണറായി വിജയന്റെ സിറ്റിം​ഗ് മണ്ഡലമായിരുന്നു ധർമ്മടം. ഇടതു കോട്ടയിൽ തുടർച്ചയായി ലീഡുയർത്തിയ പിണറായി 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്‌ത വോട്ടിന്റെ 59.61 ശതമാനവും നേടിയാണ് രണ്ടാമൂഴത്തിൽ ഇവിടെ നിന്നും വിജയിച്ചത്.

അതേ ധർമ്മടത്ത് പിണറായി വിജയൻ പിന്നിൽ പോയത് രാഷ്‌ട്രീയ കേന്ദ്രങ്ങളിലുണ്ടാക്കിയ അമ്പരപ്പ് തെല്ലൊന്നുമല്ല. എന്നാൽ അകമഴിഞ്ഞ സഹായങ്ങൾ ന്യൂനപക്ഷങ്ങൾക്ക് നൽകിയെങ്കിലും പിണറായിയെ തോൽപ്പിക്കുമെന്ന തീരുമാനം മുസ്ലിം സംഘടനകൾ അടുത്തതോടെയാണ് കാലിടറിയത്. രണ്ടാം റൗണ്ട് വോട്ടെണ്ണൽ കഴിയുമ്പോഴും എന്താണ് ധർമ്മടത്ത് സംഭവിക്കുന്നത് എന്ന ചോദ്യത്തിന് ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം എന്നുതന്നെയാണ് ഉത്തരം. ഇടത് കോട്ടകളിൽ പോലും വിള്ളലുണ്ടാക്കാൻ തക്ക ശക്തമായ ധ്രുവീകരണത്തിനാണ് ഇക്കുറി രാഷ്‌ട്രീയ കേരളം സാക്ഷ്യം വഹിച്ചത്.

മുസ്ലീം വോട്ടുകൾ നേരത്തേ തന്നെ യുഡിഎഫ് ഉറപ്പിച്ചിരുന്നു. പിണറായി വിജയൻ ഇനി മുഖ്യമന്ത്രിയാകേണ്ടെന്ന മുസ്ലീം സംഘടനകളുടെ തീരുമാനമായിരുന്നു അത്. പിണറായി വിജയന്റെ ഹിന്ദു പ്രീണന നയങ്ങളാണ് അത്തരമൊരു തീരുമാനത്തിലേക്ക് മുസ്ലീം സംഘടനകളെ നയിച്ചത്. മുസ്ലീം ലീ​ഗിനെതിരെ പരാമർശങ്ങൾ വെള്ളാപ്പള്ളി നടത്തുമ്പോഴും മുഖ്യമന്ത്രി കുറ്റകരമായ മൗനംഭജിച്ചു എന്നായിരുന്നു മുസ്ലീം സംഘടനകളുടെ വിലയിരുത്തൽ.

എഫ്സിആർഎ നിയമഭേ​ഗദതി നടപ്പാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതോടെ ക്രൈസ്തവ സഭ​കളും യുഡിഎഫിന് പിന്നിൽ അണിനിരന്നു. ബിജെപിയെ ദേശീയതലത്തിൽ എതിർക്കണമെങ്കിൽ കോൺ​ഗ്രസ് ശക്തിപ്പെടണം എന്ന ക്രൈസ്തവ സഭകളുടെ തീരുമാനമാണ് ഇക്കുറി ക്രിസ്ത്യൻ വോട്ടുകൾ യുഡിഎഫിലേക്ക് പോകാൻ ഇടയാക്കിയത്. പരമ്പരാ​ഗതമായി ഇടതുപക്ഷത്തിന് വോട്ട് ചെയ്തിരുന്ന മുസ്ലീം – ക്രൈസ്കവ മതവിഭാ​ഗങ്ങളിൽപെട്ടവരും ഇക്കുറി യുഡിഎഫിന് പിന്നിൽ അണിനിരന്നു. ഇതിനിടെ, ശബരിമല സ്വർണക്കൊള്ളയുടെ പേരിൽ ഇടതുപക്ഷത്തിന്റെ ഹിന്ദു വോട്ടുകളും അകന്നു. ഇതാണ് ധർമ്മടത്ത് ഉൾപ്പെടെ പ്രതിഫലിച്ചത്.

അഞ്ചരക്കണ്ടി, ചെമ്പിലോട്, കടമ്പൂർ, മുഴപ്പിലങ്ങാട്, പെരളശ്ശേരി, ധർമ്മടം, പിണറായി, വേങ്ങാട് പഞ്ചായത്തുകൾ ചേർന്ന് ധർമ്മടം നിയമസഭാ മണ്ഡലം രൂപം കൊണ്ടതിനു ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പ് 2011 ലായിരുന്നു. പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായി തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ച ആ തെരഞ്ഞെടുപ്പിൽ ധർമ്മടത്ത് ഇടതു മുന്നണിയുടെ സ്ഥാനാർഥി കെകെ നാരായണനായിരുന്നു. അന്നു മുതൽ മൂന്ന് തെരഞ്ഞെടുപ്പുകളിലും മണ്ഡലം ഇടതു മുന്നണി സ്ഥാനാർഥികളെയാണ് തുണച്ചത്.

പിണറായി വിജയൻ സംഘടനാ രംഗം വിട്ട് പാർലമെൻററി രംഗത്തേക്കിറങ്ങാൻ തീരുമാനിച്ച 2016 ൽ അദ്ദേഹത്തിന് കണ്ടുവച്ച മണ്ഡലം ജന്മനാടുൾപ്പെട്ട ധർമ്മടമായിരുന്നു. അങ്ങിനെ പാർലമെൻററി രംഗത്തേക്കുള്ള പിണറായി വിജയൻറെ മൂന്നാം വരവ് ധർമ്മടം മണ്ഡലം ഗംഭീരമാക്കി. കെകെ നാരായണൻ 15162 വോട്ടിൻറെ ഭൂരിപക്ഷത്തിൽ ജയിച്ച മണ്ഡലത്തിൽ പിണറായിയുടെ ആദ്യ വിജയം 36905 വോട്ട് ഭൂരിപക്ഷത്തിലായിരുന്നു. 2021 ൽ പിണറായി വീണ്ടും ധർമ്മടത്ത് മത്സരിക്കാനിറങ്ങിയപ്പോൾ ഭൂരിപക്ഷം 50123 വോട്ടായി ഉയർന്നു. ആകെ പോൾ ചെയ്‌ത വോട്ടിൻറെ 59.61 ശതമാനവും നേടിയായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പിണറായിയുടെ വിജയം. 2016ൽ ധർമ്മടത്ത് പിണറായി നേടിയത് 87329 വോട്ടായിരുന്നു. 2021 ൽ അത് 95522 ആക്കി ഉയർത്തി.

2011 ലും 2016 ലും മമ്പറം ദിവാകരനായിരുന്നു കോൺഗ്രസ് സ്ഥാനാർഥി. 2021ൽ സി രഘുനാഥായിരുന്നു കോൺഗ്രസ് സ്ഥാനാർഥി. 2011 മുതലുള്ള മൂന്ന് തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിൻറെ വോട്ട് ധർമ്മടത്ത് ക്രമാനുഗതമായി കുറഞ്ഞു വരികയായിരുന്നു. 2011 ൽ 57192 വോട്ടായിരുന്നത് 2016 ൽ 50424 ആയും 2021 ൽ 45399 ആയും കുറഞ്ഞു. യുവ സാന്നിധ്യമായ വിപി അബ്‌ദു‍ൽ റഷീദിനെയാണ് കോൺഗ്രസ് പോരാട്ടത്തിനായി ധർമ്മടത്ത് ഇറക്കിയത്.

Tags: Pinarayi VijayanUDFDharmadam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനുമായി ബന്ധപ്പെട്ട ഇ ഡി റിപ്പോര്‍ട്ടില്‍ പോലീസ് നടപടി വേണമെന്ന് ഡോ. ജേക്കബ് തോമസ്

Kerala

‘ചായ കുടിക്കാൻ പോയതല്ലല്ലോ’; പിണറായിയുടെ പഴയ പരിഹാസവാക്കുകൾ അതേപടി തിരിച്ചടിച്ച് അലൻ ഷുഹൈബ്

Kerala

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

Kerala

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Editorial

പിണറായി ഇനിയെങ്കിലും നിയമത്തിന് കീഴടങ്ങണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബംഗളൂരുവിൽ ഭാര്യയെ അടിച്ചുകൊലപ്പെടുത്തിയ പ്രതി മുന്ന കഞ്ചിക്കോട്ട് പിടിയിൽ

കേന്ദ്രം ഉറപ്പ് നല്‍കിയ പദ്ധതി യൂണിവേഴ്സിറ്റി ടൗണ്‍ഷിപ്പ്; തര്‍ക്കനീക്കവുമായി സംസ്ഥാന സര്‍ക്കാര്‍

ഇടതും വലതും വീഴ്ചയില്‍ ഒറ്റക്കെട്ട് ; തൊഴില്‍ദിന നഷ്ടം കുത്തനെ വര്‍ദ്ധിപ്പിച്ച് വിബി ജി റാംജി പദ്ധതി അട്ടിമറിക്കുന്നു

കേരള എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളനം തൃശൂര്‍ റീജിയണല്‍ തിയറ്ററില്‍ ബി.ബി. ഗോപകുമാര്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു

സര്‍ക്കാര്‍ മാറിയിട്ടും നിലപാടില്‍ മാറ്റമില്ല: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

പരിപാലിക്കണം ശുദ്ധജല സ്രോതസ്സുകളെ

സ്വപ്ന സുരേഷിന്റെ സസ്പെൻസ് പൊളിഞ്ഞു, സ്വപ്നയെ താലി ചാര്‍ത്തിയത് പി.എസ്.സരിത്ത്

കൃഷ്ണസ്പര്‍ശം: സ്‌നേഹത്തില്‍ സ്വന്തമാക്കലിനേക്കാള്‍ ആഴമുള്ളത് മനസ്സിലാക്കലാണ്

ആലോചനാമൃതം: സ്വഭാവം

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

കടങ്ങൾ വീടും, ബിസിനസ്സിൽ ഉയർന്ന പുരോഗതി!: സമ്പൂർണ്ണ രാശിഫലം (12 സെപ്റ്റംബർ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.