ഇടുക്കി: ശക്തമായ മഴയ്ക്ക് പിന്നാലെ ജൂലൈ മാസത്തില്‍ ഇന്നലെ വരെ മാത്രം ഇടുക്കി സംഭരണിയിലേക്ക് ഒഴുകിയെത്തിയത് 470.6776 കോടിയുടെ വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളം. കെഎസ്ഇബി വൈദ്യുതി വില്‍ക്കുന്ന നാല് രൂപ ശരാശരി വച്ച് കണക്ക് കൂട്ടുമ്പോള്‍ ലഭിക്കുന്ന തുകയാണിത്.
1176.694 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം ഒഴുകിയെത്തിയപ്പോള്‍ 20.2082 കോടി യൂണിറ്റ് വൈദ്യുതി ആണ് മൂലമറ്റം പവര്‍ ഹൗസില്‍ ഉത്പാദിപ്പിച്ചത്. ജൂലൈ 16ന് ആണ് ഏറ്റവും അധികം വെള്ളം സംഭരണിയില്‍ കൂടിയത്. അന്ന് ഒരുദിവസം കൊണ്ടുമാത്രം ഒഴുകിയെത്തിയത് 92.612 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമാണ്. ഇന്നലെ രാവിലെ ഏഴിന് വിവരം ലഭിക്കുമ്പോള്‍ സംഭരണിയിലാകെ 1,994.852 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളമുണ്ട്. മഴയുടെ ശക്തി കഴിഞ്ഞ ദിവസങ്ങളില്‍ കുറഞ്ഞതിനാല്‍ ഒഴുകിയെത്തുന്ന വെള്ളത്തിലും കുറവുണ്ടായിട്ടുണ്ട്. 32.792 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമാണ് തിങ്കളാഴ്ച ഒഴുകിയെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: