നീര്‍മരുത് (കുളമരുത്)
സംസ്കൃതം: കുകുഭ, അര്‍ജുന, പാര്‍ത്ഥ, ഇന്ദ്രതരു
തമിഴ്: വെള്ളൈ മരുതമരം
Terminalia arjuna
വരണ്ട പ്രദേശങ്ങളിലെ
നീര്‍ച്ചാലുകള്‍ക്കരികില്‍ കാണാം
ഉത്പാദനം:വിത്തില്‍ നിന്ന്
നീര്‍മരുതിന്‍ തൊലി പാലില്‍ അരച്ച് തേച്ചാല്‍ അസ്ഥി പൊട്ടിയതും ചതഞ്ഞതും രക്തം കട്ടപിടിച്ചതും ഭേദമാക്കാം. നീര്‍മരുതിന്‍ തൊലി 20 ഗ്രാം, 300 മില്ലി വെള്ളത്തില്‍ തിളപ്പിച്ച് 50 മില്ലിയാക്കി വറ്റിച്ച് ദിവസം രണ്ട് നേരം തുടര്‍ച്ചയായി 2 വര്‍ഷം സേവിച്ചാല്‍ എല്ലാ വൃക്കരോഗങ്ങളും ശമിക്കും.
നീര്‍മരുതിന്‍ തൊലി, വന്‍കുറുന്തോട്ടി വേര്, ഇവ സമം ഉണക്കി പൊടിച്ച് 5 ഗ്രാം വീതം, ദിവസം രണ്ട് നേരം പശുവിന് പാലില്‍ ചേര്‍ത്ത് തുടര്‍ച്ചയായി ഒരു വര്‍ഷക്കാലം സേവിച്ചാല്‍ രോഗമില്ലാതെ ദീര്‍ഘായുസ്സോടെ ജീവിക്കാം.
നീര്‍മരുതിന്‍ തൊലി പൊടിച്ചത് 5 ഗ്രാം നിത്യേന ചൂടുവെള്ളത്തില്‍ കഴിച്ചാല്‍ കൊളസ്ട്രോള്‍, രക്തസമ്മര്‍ദം, പ്രമേഹം എന്നിവയില്‍ നിന്നും മോചനം നേടാം.
നീര്‍മരുതിന്‍ തൊലി, വയമ്പ്, പുഷ്കരമൂലം, കടുക്കാ തൊണ്ട്, തിപ്പലി, കുറുന്തോട്ടിവേര്, ആനക്കുറുന്തോട്ടിവേര്, വന്കുറുന്തോട്ടിവേര് എന്നിവ സമം പൊടിച്ചത് 5 ഗ്രാം വീതം പാലില്‍ ചേര്‍ത്ത് തുടര്‍ച്ചയായി രണ്ട് നേരം രണ്ട് മാസം സേവിച്ചാല്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ പൂര്‍ണമായും ശമിക്കും.
നീര്‍മരുതിന്‍ തൊലി, കുറുന്തോട്ടി വേര്, ആനക്കുറുന്തോട്ടി വേര്, വന്‍കുറുന്തോട്ടി വേര്, പിച്ചകമൊട്ട്, താമരയല്ലി, വയമ്പ്, കടുക്രോഹിണി, ഇരട്ടിമധുരം, ദേവതാരം, കൂവളത്തിന് വേര്, വെളുത്ത ആവണക്കിന് വേര്, തേക്കിട വേര്, സൂചി ഗോതമ്പ്, കറുത്ത ഉണക്ക മുന്തിരി, ചുക്ക്, കുരുമുളക്, തിപ്പലി, കടുക്കാത്തൊണ്ട്, പുഷ്കരമൂലം എന്നിവ ഓരോന്നും 5 ഗ്രാം വീതം മൂന്ന് ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയാക്കി വറ്റിച്ച്, ഇന്തുപ്പും കല്‍ക്കണ്ടവും മേമ്പൊടി ചേര്‍ത്ത് ദിവസം രണ്ട് നേരം വീതം തുടര്‍ച്ചയായി രണ്ട് മാസം സേവിച്ചാല്‍ എത്ര പഴകിയ ഹൃദ്രോഗവും (ശസ്ത്രക്രീയക്ക് വിധേയരാകാന്‍ കഴിയാത്തവര്‍ക്കു പോലും) പൂര്‍ണമായും ഭേദമാകും.
നീര്‍മരുതിന്‍ തൊലി പൊടിച്ച് പാലില്‍ ചേര്‍ത്ത് സേവിച്ചാല്‍ ശരീരക്ഷീണം, ചുമ, ശ്വാസംമുട്ട് എന്നിവ പൂര്‍ണമായും ഭേദമാകും. നീര്‍മരുതിന്‍ തൊലി പാലില്‍ അരച്ച് തേച്ചാല്‍ മുഖക്കുരു മാറും.
വി.കെ.ഫ്രാന്‍സിസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: