ഗുവാഹത്തി: അസമില്‍ ഇന്ത്യന്‍ പൗരത്വമുള്ളവരുടെ പട്ടിക സര്‍ക്കാര്‍ ഇന്ന് പ്രസിദ്ധീകരിക്കാനിരിക്കെ ആശങ്കയില്‍ 1.5 കോടി ജനങ്ങള്‍. ബംഗ്ലാദേശില്‍ നിന്ന് അസമിലേക്കുള്ള അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനും കുടിയേറ്റം തടയുവാനുമാണ് നാഷണല്‍ രജിസ്ട്രി ഓഫ് സിറ്റിസണ്‍സ് ഇന്ത്യന്‍ പൗരന്മാരുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
3.29 കോടി അപേക്ഷകരില്‍ 1.9 കോടി പേര്‍ ജനുവരി ഒന്നിന് പ്രസിദ്ധീകരിച്ച ആദ്യ പട്ടികയിലുണ്ടായിരുന്നു. എന്നാല്‍, എന്‍ആര്‍സി അധികൃതര്‍ ഈ മാസം ആദ്യം വ്യക്തമാക്കിയത് പ്രകാരം 1.5 ലക്ഷം പേര്‍ പട്ടികയില്‍ നിന്ന് പുറത്ത് പോകുമെന്നാണ്. ഇതില്‍ അമ്പതിനായിരത്തോളം ഗ്രാമീണ വനിതകളും ഉള്‍പ്പെടുന്നു.
പട്ടിക ഇന്ന് പുറത്ത് വരാനിരിക്കെ കേന്ദ്ര സര്‍ക്കാര്‍ അസമില്‍ സൈന്യത്തെ വിന്യസിക്കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. പൗരത്വമില്ലാത്തവര്‍ അസമില്‍ നിന്ന് കുടിയേറിയേക്കാം എന്ന ആശങ്കയില്‍ മേഘാലയ, നാഗാലാന്‍ഡ്, അരുണാചല്‍പ്രദേശ്, മണിപ്പൂര്‍ എന്നീ അയല്‍ സംസ്ഥാനങ്ങള്‍ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
















