Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ടൂറിസം വികസനത്തിന് സമഗ്ര പ്രൊജക്ട് തയ്യാറാക്കുന്നു വിനോദ സഞ്ചാര കേന്ദ്രമാകാനൊരുങ്ങി മയ്യില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2018, 09:07 pm IST
inKannur

മയ്യില്‍: സഞ്ചാരികള്‍ക്ക് ഗ്രാമ വിശുദ്ധിയുടെ കാഴ്ചകളൊരുക്കി മയ്യില്‍. ജലസമൃദ്ധിയാലും സസ്യസമ്പത്താലും മനോഹര പ്രകൃതിയാലും ചുറ്റപ്പെട്ട ഇവിടം മലബാര്‍ മലനാട് റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനാവശ്യമായ പദ്ധതികളുമായി മുന്നോട്ട് പോവുകയാണ് മയ്യില്‍ പഞ്ചായത്ത്. പദ്ധതി അവസാന ഘട്ടത്തിലാണ്.

പറശ്ശിനിക്കടവ് മുതല്‍ പരിപ്പുംകടവ് വരെ നീണ്ടു കിടക്കുന്ന 16 കിലോമീറ്റര്‍ പുഴയും ആള്‍പ്പാര്‍പ്പുള്ള തുരുത്തുകളും തുരുത്തുകളിലെ കള്ള് ചെത്തും 390 ഹെക്ടറില്‍ പരന്നു കിടക്കുന്ന നെല്‍പാടങ്ങളും കുളങ്ങളും തോടുകളും തെയ്യങ്ങളും ഉത്സവങ്ങളും നിറഞ്ഞു നില്‍ക്കുന്നതാണ് മയ്യില്‍ ഗ്രാമം. ഇതിന് ഗ്രന്ഥശാലകളുടെ നാടെന്നും വിളിപ്പേരുണ്ട്. കേരളത്തിനകത്തും പുറത്തുനിന്നുമെത്തുന്ന സഞ്ചാരികള്‍ ഏറെ ഇഷ്ടപ്പെടുന്ന തോണി യാത്രയ്‌ക്കും ഇവിടെ വിപുലമായ സാധ്യതയാണുള്ളത്. 

154 വീടുകളുള്ള കോര്‍ളായി തുരുത്താണ് മയ്യില്‍ പഞ്ചായത്തിന്റെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന്. ആള്‍പ്പാര്‍പ്പുള്ളതടക്കം 15 ഓളം തുരുത്തുകള്‍ പഞ്ചായത്തിലുണ്ട്. ഫാം ടൂറിസത്തിന് ഏറെ സാധ്യതകളുള്ള ഇവിടെ നെല്ല്, പച്ചക്കറികള്‍, മത്സ്യം തുടങ്ങിയവയുടെ കൃഷിയും നന്നായി നടക്കുന്നുണ്ട്. കോഴി ഗ്രാമം പദ്ധതിയും പഞ്ചായത്തില്‍ നടപ്പിലാക്കി വരുന്നു.

പഞ്ചായത്തിന്റെ വിവിധ ഇടങ്ങളിലായി നടത്തുന്ന നെല്‍കൃഷിയില്‍ 220 മേനി വിളവാണ് ഇത്തവണ ലഭിച്ചത്. തികച്ചും ജൈവരീതിയില്‍ കൃഷി ചെയ്ത പാടത്ത് ഒരു ഹെക്ടറില്‍ നിന്നും ആറു ടണ്‍ അരിയാണ് വിളവ് ലഭിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.ബാലന്‍ അറിയിച്ചു. കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിച്ച് സംസ്‌കരിച്ച് മയ്യില്‍ സമൃദ്ധി റൈസ്’എന്ന പേരില്‍ അരി വിപണിയിലെത്തിക്കുകയും ചെയ്തിട്ടുണ്ട്. മയ്യില്‍ ബസ്റ്റാന്റിന് സമീപമുള്ള ഔട്ട്‌ലെറ്റിലും ഇൗ അരി ആവശ്യക്കാര്‍ക്ക് ലഭിക്കും. സമ്പൂര്‍ണ തരിശ് രഹിത പഞ്ചായത്ത് കൂടിയാണ് ഇവിടം. മനോഹരമായ കൈവയലുകളും ഇവിടുത്തെ പ്രത്യേകതയാണ്. 

രണ്ട് വര്‍ഷത്തിനുള്ളില്‍ 12 കിലോമീറ്റര്‍ ദൂരത്തില്‍ 20,000 കണ്ടല്‍ തൈകള്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വെച്ചു പിടിപ്പിച്ചു. കൂടാതെ അശ്വതി മുതല്‍ രേവതി വരെയുള്ള ഓരോ നക്ഷത്രത്തിലുമുള്ള മരങ്ങള്‍ നട്ടുവളര്‍ത്തുന്ന നക്ഷത്രവനം, മക്കളുടെ പേരില്‍ മരം നടുന്ന ‘മക്കള്‍ മരം’ പദ്ധതികളും പഞ്ചായത്ത് നടത്തി. ശ്മശാനങ്ങളില്‍ ശാന്തിവനമെന്ന പേരില്‍ ദശപുഷ്പ്പങ്ങളും നാല്‍പ്പാമരങ്ങളും വളര്‍ത്തുന്ന പദ്ധതിയുമുണ്ട്. കേരളത്തിലെ ആദ്യത്തെ കറിവേപ്പില ഗ്രാമവും ഈ പഞ്ചായത്തിലാണ്.

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വീട്ടില്‍ ഒരു വേപ്പും കറിവേപ്പും എന്ന ഗൃഹചൈതന്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പപ്പായ, കാന്താരി, മുരിങ്ങ എന്നീ മൂന്ന് ഔഷധ സസ്യങ്ങള്‍ കൂടി പഞ്ചായത്തിന്റെ വകയായി വിതരണം ചെയ്തുവരുന്നുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ വിവിധ പദ്ധതികളിലായി ഒന്നര ലക്ഷം വൃക്ഷത്തൈകളാണ് നട്ടുപിടിപ്പിച്ചിരിക്കുന്നത്. വായന ശാലകളുടെ സഹായത്തോടെ ഓണ്‍ലൈന്‍ കാര്‍ഷിക പ്രചാരണവും ഇവിടെ നടക്കുന്നുണ്ട്. 

പഞ്ചായത്ത് മാലിന്യരഹിതമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഇവിടെ നടപ്പാക്കുന്നുണ്ട്. സമ്പൂര്‍ണ ശുചിത്വഗ്രാമം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് നിരോധിക്കുകയും, വീടുകളില്‍ നിന്ന് മാലിന്യം ശേഖരിക്കുന്നതിനുള്ള സൗകര്യമൊരുക്കുകയും ചെയ്യുന്നു. ഓരോ വീടും കാര്‍ഷിക പുരയിടമാക്കുക, മാലിന്യമുക്ത പരിസരമാവുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. പരിസര ശുചിത്വം ഉറപ്പുവരുത്തുന്നതിനായി 15 വീടുകള്‍ വീതമുള്ള 362 നാനോ ക്ലസ്റ്ററുകളും പഞ്ചായത്തില്‍ രൂപീകരിച്ചിട്ടുണ്ട്.  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

India

പ്രധാനമന്ത്രി മോദിയുടെ സേഫ് ഇന്ത്യ ദൗത്യം വൻ വിജയം നേടി : മൂന്ന് കൊടും കുറ്റവാളികളെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

India

ഓരോ 100 സെക്കൻഡിലും ഒരു AK-203 റൈഫിൾ നിർമ്മിക്കും , എല്ലാ നിർമാണ ഭാഗങ്ങളും ഇന്ത്യയുടേത് : സൈനിക പരീക്ഷണങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി സുഹൃത്ത് റഷ്യ

Kerala

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; കണ്ണൂരിലും തീവ്ര മഴ മുന്നറിയിപ്പ്

Kerala

ഹണിട്രാപ്പില്‍ കുടുക്കിയതായി പരാതി;  രണ്ടുലക്ഷം തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പള്ളി ഒഴിവാക്കി ഗണപതി ക്ഷേത്രം പൊളിച്ച് റെയിൽ വേ ഉദ്യോഗസ്ഥർ : സംഘടിച്ചെത്തി ഹിന്ദുക്കൾ : ഉചിതമായ നടപടി സ്വീകരിക്കാമെന്ന് എൽ. മുരുകന്റെ ഉറപ്പ്

വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത :  സെപ്റ്റംബർ 1 മുതൽ ഇമിഗ്രേഷൻ കൗണ്ടറുകളിൽ ബോർഡിംഗ് പാസുകൾ സ്റ്റാമ്പ് ചെയ്യേണ്ടതില്ല

കുളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ നഗ്‌നത ഒളിഞ്ഞു നോക്കി ആസ്വദിച്ചുവെന്ന കുറ്റത്തിന് യുവാവിന് തടവും പിഴയും

ഇന്ത്യയില്‍ നിന്നും 9 ബ്രഹ്മോസ് ബാറ്ററികള്‍ കൂടി വാങ്ങാന്‍ ഫിലിപ്പൈന്‍സ്, ചൈനയുടെ 144 യുദ്ധക്കപ്പലുകളെ മുക്കാന്‍ ശേഷിയാകും, 150 കോടി ഡോളര്‍ ഇടപാട്

പാളയത്തിലെ ചതിയും, പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു ; എന്റെ നിശബ്ദമായ പിൻവാങ്ങലിന് കാരണവും അതാണ്

വനിത പ്രസിഡൻറ് ആകുന്നതൊക്കെ കൊള്ളാം, പക്ഷേ കേട്ടാൽ അറക്കുന്ന മുദ്രാവാക്യം വിളിക്കരുത്; ചിന്ത ജെറോമിനെതിരെ മന്ത്രി ഓ ജെ ജനീഷ്

ഓണത്തിന് മുന്നേ റെക്കോര്‍ഡ്; സീസണിലെ ആദ്യ മൂന്ന് ദിവസങ്ങളിൽ വിറ്റത് 279.12 കോടി രൂപയുടെ മദ്യം

എന്റെ വിശ്വാസങ്ങള്‍ക്കു സംരക്ഷണം നല്‍കാന്‍ ബിജെപിക്ക് കഴിയും എന്നുള്ള ആത്മവിശ്വാസത്തിലാണ് ഞാന്‍ ബിജെപിയിലെത്തിയത് ; ഷോൺ ജോർജ്ജ്

ഇന്ത്യയുടെ പ്രളയ് മിസൈല്‍ (ഇടത്ത്)

അര്‍മേനിയ വീണ്ടും വീണ്ടും ആയുധങ്ങള്‍ക്കായി ഇന്ത്യയെ തേടിയെത്തുന്നു….ഉപയോഗിച്ച ആയുധങ്ങള്‍ ബോധിച്ചു…ഇന്ത്യയുടെ വിശ്വാസ്യത ഏറുന്നു

ഷാര്‍ജയില്‍ മലയാളിയായ ഏഴ് വയസുകാരി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.