കൊച്ചി: ഫെഫ്ക സംഘടനയുടെ തലപ്പത്ത് കൂട്ടരാജിയെന്ന വാര്‍ത്ത വ്യാജമാണെന്ന് സംഘടനാ നേതൃത്വം അറിയിച്ചു. ഫെഫ്ക തകര്‍ന്നുപോകുമെന്ന് മനപ്പായസമുണ്ണുന്ന ചിലരുടെ മോഹഭംഗത്തില്നിന്നുണ്ടായ പ്രതികാര നടപടിയാണ് ഈ നുണ പ്രചാരണമെന്നും ഫെഫ്ക പത്രക്കുറിപ്പില്‍ അറിയിച്ചു. പിന്നിലെ ഗൂഢാലോചന കണ്ടെത്താന്‍ പോലീസില്‍ പരാതി നല്‍കുമെന്നും കോടതിയെ സമീപിക്കുമെന്നും ഫെഫ്ക വ്യക്തമാക്കി.
നിലവിലുള്ള ജനറല്‍ കൗണ്‍സില്‍ കമ്മിറ്റി രണ്ടു വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കി നവംബറില്‍ തിരഞ്ഞെടുപ്പ് നേരിടേണ്ടതാണ്. തിരഞ്ഞെടുപ്പ് ആഗസ്റ്റില്‍ നടത്തുന്നതിനെ കുറിച്ച് നടന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ ഫെഫ്കയില്‍ കൂട്ടരാജി എന്ന നുണയായി പ്രചരിക്കുന്നതെന്നും ഫെഫ്ക അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: